തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ധനമന്ത്രിയെ തള്ളി ജി സുധാകരൻ: വിജിലൻസ് റെയ്ഡിൽ ദുഷ്ടലാക്കില്ല, ഏത് സമയത്തും അന്വേഷിക്കാമെന്ന് മന്ത്രി

Google Oneindia Malayalam News

തിരുവനന്തപുരം: കെഎസ്എഫ്ഇ റെയ്ഡ് വിവാദം കനക്കുമ്പോൾ ധനമന്ത്രി ഡോ. തോമസ് ഐസക്കിന്റെ തള്ളി മന്ത്രി ജി സുധാരകൻ. റെയ്ഡ് സ്വാഭാവികമാമെന്നും റെയ്ഡിൽ വിജിലൻസിന് ദുഷ്ടലാക്കില്ലെന്നും തന്റെ വകുപ്പിലും വിജിലൻസ് റെയ്ഡ് നടത്തിയിട്ടുണ്ടെന്നുമാണ് സുധാകരൻ പറഞ്ഞത്.

 ഫൈസറിന് ഒരാഴ്ചയ്ക്കുള്ളിൽ അംഗീകാരം: വാക്സിൻ ഉടൻ ഇന്ത്യയിലേക്കും, 95 ശതമാനം ഫലപ്രദമെന്ന് പഠനം!! ഫൈസറിന് ഒരാഴ്ചയ്ക്കുള്ളിൽ അംഗീകാരം: വാക്സിൻ ഉടൻ ഇന്ത്യയിലേക്കും, 95 ശതമാനം ഫലപ്രദമെന്ന് പഠനം!!

Recommended Video

cmsvideo
തിരുവനന്തപുരം; ധനമന്ത്രിയെ തള്ളി ജി സുധാകരൻ;റെയ്ഡിൽ അസാധാരണമായി ഒന്നുമില്ല; പൊതുമരാമത്തിൽ വിജിലൻസ് പരിശോധകൾ പതിവ്

''കെഎസ്എഫ്ഇ റെയ്ഡുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പറഞ്ഞതാണ് ശരിയെന്ന് പറഞ്ഞ ജി സുധാരകരൻ തന്റെ വകുപ്പിലും റെയ്ഡ് നടന്നതായും വ്യക്തമാക്കി. റെയ്ഡിനെക്കുറിച്ച് താനൊന്നും അറിഞ്ഞില്ലെന്നും അതൊന്നും നമ്മെ ബാധിക്കില്ല, വിജലൻസിന് ഏത് സമയത്തും അന്വേഷിക്കാം. ചില ക്രമക്കേടുകൾ വിജിലൻസ് തന്നെ അന്വേഷിക്കണം'' സുധാകരൻ പറഞ്ഞു. കെഎസ്എഫ്ഇയിൽ വിജിലൻസ് റെയ്ഡ് നടത്തിയ സംഭവത്തെ ന്യായീകരിച്ചുകൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം രംഗത്തെത്തിയത്. റെയ്ഡ് നടത്താൻ നിർദേശം നൽകിയത് വിജലൻസ് ഡയറക്ടർ സുധേഷ് കുമാറാണെന്നും വ്യക്തമാക്കിയ മുഖ്യമന്ത്രി പോലീസ് ഉപദേഷ്ടാവ് രമൺ ശ്രീവാസ്തവയ്ക്ക് ഇക്കാര്യത്തിൽ പങ്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. റെയ്ഡിനെതിരെ ധനകാര്യമന്ത്രി രംഗത്തെത്തുകയും പല പരാമർശങ്ങളും നടത്തുകയും ചെയ്തിരുന്നു.

gsudhakaran-28-1

കെഎസ്എഫ്ഇയിൽ ഇപ്പോൾ നടന്നിട്ടുള്ളത് സാധാരണ അന്വേഷണമാണെന്നും എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ വകുപ്പ് മന്ത്രിയ്ക്ക് റിപ്പോർട്ട് ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്ര ഏജൻസികൾ വട്ടമിട്ട് പറന്നാൽ വിജിലൻസിനെ പിരിച്ചുവിടണമെന്നാണോ പറയുന്നതെന്നും സുധാകരൻ ചോദിച്ചു.

ആറ് മാസം മുമ്പ് പിഡബ്ല്യൂഡി ഓഫീസിൽ വിജിലൻസ് റെയ്ഡ് നടത്തിയിരുന്നു. ഇക്കാര്യം പത്രത്തിലൂടെ മാത്രമാണ് താൻ അറിഞ്ഞതെന്നും, ഒരു മന്ത്രിയായ തന്നെ ഇതൊന്നും ബാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അഴിമതിയ്ക്കെതിരെ നടപടി സ്വീകരിക്കുന്ന ആളെന്ന നിലയിൽ വിജിലൻസ് അഴിമതി കണ്ടെത്തുന്നതിൽ തനിക്ക് സന്തോഷമേ ഉള്ളൂവെന്നും മന്ത്രി വ്യക്തമാക്കി.

സിദ്ദീഖ് കാപ്പന്‍ കസ്റ്റഡിയില്‍ പീഡനത്തിന് ഇരയായി; ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് കെയുഡബ്ല്യുജെസിദ്ദീഖ് കാപ്പന്‍ കസ്റ്റഡിയില്‍ പീഡനത്തിന് ഇരയായി; ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് കെയുഡബ്ല്യുജെ

ആലപ്പുഴയില്‍ ഇത്തവണ കളി മാറും; തരംഗമായി സുരേഷ് ഗോപിയുടെ പ്രചരണം, വോട്ടര്‍മാര്‍ ആവേശത്തില്‍ആലപ്പുഴയില്‍ ഇത്തവണ കളി മാറും; തരംഗമായി സുരേഷ് ഗോപിയുടെ പ്രചരണം, വോട്ടര്‍മാര്‍ ആവേശത്തില്‍

 ഭാര്യയെ മതം മാറാൻ നിർബന്ധിച്ചു; മുസ്ലീം യുവാവിനെ അറസ്റ്റ് ചെയ്ത് മധ്യപ്രദേശ് പോലീസ് ഭാര്യയെ മതം മാറാൻ നിർബന്ധിച്ചു; മുസ്ലീം യുവാവിനെ അറസ്റ്റ് ചെയ്ത് മധ്യപ്രദേശ് പോലീസ്

ശിവശങ്കറിന് സ്വര്‍ണക്കടത്ത് അറിയില്ല; സ്വപ്‌ന സുരേഷിന്റെ 108 പ്രകാരമുള്ള മൊഴി പുറത്ത്... ഇനിയെന്ത്?ശിവശങ്കറിന് സ്വര്‍ണക്കടത്ത് അറിയില്ല; സ്വപ്‌ന സുരേഷിന്റെ 108 പ്രകാരമുള്ള മൊഴി പുറത്ത്... ഇനിയെന്ത്?

വിമതരെ പറപ്പിച്ച് കോണ്‍ഗ്രസ്, മത്സരിക്കുന്നവരെല്ലാം ഔട്ട്, പുറത്തായവരില്‍ കൗണ്‍സിലര്‍മാരും!!വിമതരെ പറപ്പിച്ച് കോണ്‍ഗ്രസ്, മത്സരിക്കുന്നവരെല്ലാം ഔട്ട്, പുറത്തായവരില്‍ കൗണ്‍സിലര്‍മാരും!!

കുഞ്ഞാലിക്കുട്ടി പറഞ്ഞത് പോലെയല്ല കാര്യങ്ങള്‍, ഹൈദരാബാദില്‍ മുസ്ലീം ലീഗിന്റെ പിന്തുണ ഒവൈസിക്ക്!!കുഞ്ഞാലിക്കുട്ടി പറഞ്ഞത് പോലെയല്ല കാര്യങ്ങള്‍, ഹൈദരാബാദില്‍ മുസ്ലീം ലീഗിന്റെ പിന്തുണ ഒവൈസിക്ക്!!

Thiruvananthapuram
English summary
Minister G Sudhakaran about Vigilence raid in KSFE
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X