Get Updates
Get notified of breaking news, exclusive insights, and must-see stories!

മന്ത്രി കടകംപളളി സുരേന്ദ്രന്റെ മകന് കൊവിഡ്, സ്റ്റാഫിൽ ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പിറകെ

തിരുവനന്തപുരം: ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രന്റെ മകന് കൊവിഡ് സ്ഥിരീകരിച്ചു. മന്ത്രിയുടെ സ്റ്റാഫിൽ ഒരാൾക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ നടത്തിയ പരിശോധനയിലാണ് മകന് കൊവിഡ് കണ്ടെത്തിയത്. മന്ത്രി തന്നെയാണ് ഇക്കാര്യം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്. അതേസമയം കടകംപളളിയുടെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ് ആണ്.

മന്ത്രി കടകംപളളി സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ: '' ഔദ്യോഗിക വസതിയിലെ ജീവനക്കാരിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ എന്റെ മകന് കൊവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തി. ജീവനക്കാരിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ തന്നെ ഞാൻ ഉൾപ്പെടെ ഔദ്യോഗിക വസതിയിലെ എല്ലാവരും സ്വയം നിരീക്ഷണത്തിൽ ആയിരുന്നു. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ ഞാനടക്കമുള്ളവർക്ക് കൊവിഡ് ഫലം നെഗറ്റീവായിരുന്നു. മകന്റെ PCR ടെസ്റ്റിലാണ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്.

covid

ജീവനക്കാരില്‍ ഒരാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ മന്ത്രി കടകംപളളി സുരേന്ദ്രനും കുടുംബാംഗങ്ങളും ക്വാറന്റൈനില്‍ പ്രവേശിച്ചിരുന്നു. തിരുവനന്തപുരം ജില്ലയില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ചുമതല മന്ത്രി കടകംപളളിക്കാണ്. ജില്ലയിൽ ഇന്ന് 320 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. സാങ്കേതിക കാരണങ്ങളാല്‍ ഇന്നലെ പ്രഖ്യാപിക്കാതിരിക്കാന്‍ സാധിക്കാതിരുന്ന പരിശോധനാ ഫലങ്ങള്‍ കൂടി ചേര്‍ത്താണ് ഇന്നത്തെ കണക്ക്. തിരുവനന്തപുരത്തെ 311 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് കൊവിഡ് ബാധ. 3 പേരുടെ ഉറവിടം വ്യക്തമല്ല. ജില്ലയില്‍ 8 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.

തിരുവനന്തപുരത്ത് ഇന്ന് 114 പേരുടെ പരിശോധനാ ഫലം നെഗറ്റീവായി. ജില്ലയില്‍ ഇതുവരെ 4495 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 3078 പേരാണ് കൊവിഡ് ചികിത്സയില്‍ കഴിയുന്നത്. ഇതുവരെ ജില്ലയില്‍ 12 പേര്‍ കൊവിഡ് ബാധിച്ച് മരണപ്പെട്ടു. 1145 പേര്‍ കൊവിഡ് മുക്തരായി. കേരളത്തില്‍ ഇന്ന് 1310 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്നലത്തെ 425 പേരുടേയും ഇന്നത്തെ 885 പേരുടേയും പരിശോധനാഫലം ചേര്‍ന്നുള്ളതാണിത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+