തിരുവനന്തപുരത്തെ ലോക്ക് ഡൗൺ റദ്ദാക്കാൻ കഴിയില്ല, ഇളവുകളിൽ തീരുമാനം വൈകീട്ട്; കടകംപള്ളി സുരേന്ദ്രൻ
തിരുവനന്തപുരം: കൊവിഡ് വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തല്‍ തലസ്ഥാനത്ത് ഏര്‍പ്പെടുത്തി ലോക്ക് ഡൗണ്‍ റദ്ദാക്കാന്‍ സാധിക്കില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. ലോക്ക് ഡൗണ്‍ ഇളവുകളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. ജില്ലയില്‍ നിയന്ത്രണങ്ങള്‍ തുടരുമെങ്കിലും ജനജീവിതം സുഗമമാക്കുന്നതിനായുള്ള ഇളവുകള്‍ ഉണ്ടാകുമെന്ന് മന്ത്രി വ്യക്തമാക്കി. ജില്ലയില്‍ കഴിഞ്ഞ ദിവസം 161 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ജില്ലയില്‍ മാത്രം 2000 കൂടുതല്‍ രോഗികളാണ് ചികിത്സയിലുള്ളത്.

അന്തിമതീരുമാനം
ജില്ലയിലെ നിന്ത്രണങ്ങള്‍ സംബന്ധിച്ച് ചീഫ് സെക്രട്ടറി അധ്യക്ഷനായ വിദഗ്ദ സമിതിയായിരിക്കും തീരുമാനമെടുക്കുകയെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇന്ന് വൈകീട്ട് ചീഫ് സെക്രട്ടറിയുമായി നടക്കുന്ന ചര്‍ച്ചയ്ക്ക് ശേഷമായിരിക്കും ലോക്ക് ഡൗണ്‍ ഇളവുകള്‍ സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടാകുകയെന്ന് മന്ത്രി പറഞ്ഞു. നിയന്ത്രണങ്ങള്‍ തുടരുമെങ്കിലും ഇളവുകള്‍ ഉണ്ടാകുമെന്നും കടകംപള്ളി വ്യക്തമാക്കി.

സാഹചര്യം
ലോക്ക് ഡൗണ്‍ അവസാനിപ്പിക്കാനുള്ള സാഹചര്യം ഇപ്പോള്‍ ജില്ലയിലുണ്ടെന്ന് തോന്നുന്നില്ല. തിരുവനന്തപുരത്തെ പൊതുവായ സാഹചര്യത്തെ വിലയിരുത്തിക്കൊണ്ട് ഇക്കാര്യത്തില്‍ ഒരു തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സംസ്ഥാനത്ത് ഇപ്പോള്‍ ഏറ്റവും കൂടുതല്‍ രോഗികളുള്ളത് തിരുവനന്തപുരത്താണെന്നും മന്ത്രി വ്യക്തമാക്കി.
Recommended Video

2800 കൂടുതല്‍ രോഗികള്‍
2800 ല്‍ കൂടുതല്‍ രോഗികളാണ് സംസ്ഥാനത്ത് ഇപ്പോള്‍ ഉള്ളത്. കഴിഞ്ഞ കുറച്ച് ആഴ്ചകളായി ലോക്ക് ഡൗണിനെ തുടര്‍ന്ന് തിരുവനന്തപുരം നിവാസികളും ജില്ലയിലെ ജനങ്ങളും നേരിടുന്ന ഗുരുതരമായ പ്രശ്‌നങ്ങളുണ്ട്. ആ പ്രശ്‌നങ്ങള്‍ക്ക് ഇളവുകള്‍ നല്‍കേണ്ടതായിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

കണ്ടെയിന്‍മെന്റ് സോണുകള്‍
രോഗം വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കുന്നതിനും കണ്ടെയ്ന്‍മെന്റ് സോണുകള്‍ അല്ലാത്ത പ്രദേശങ്ങളില്‍ ജനജീവിതം സുഗമമാക്കുന്നതിനുള്ള ഇളവുകള്‍ പ്രഖ്യാപിക്കണം. ഇക്കാര്യങ്ങളെ കുറിച്ചെല്ലാം ചര്‍ച്ചയില്‍ ധാരണയായിട്ടുണ്ടെന്നും ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും ചീഫ് സെക്രട്ടറിയുമായുള്ള ചര്‍ച്ച നടക്കുകയെന്ന് മന്ത്രി അറിയിച്ചു.

തീരദേശമേഖലകളില്‍
അതേസമയം, ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ തുടരുന്ന തീരദേശ മേഖലകളിലും രോഗം കൂടുതലുള്ള സ്ഥലങ്ങളിലും അതേ നിയന്ത്രണങ്ങള്‍ തുടരണമെന്ന് നഗരത്തില്‍ രോഗ വ്യാപനം കുറവുള്ള മറ്റിടങ്ങളില്‍ സാധാരണ ലോക്ക് ഡൗണ്‍ മതിയാവുമെന്നും തിരുവനന്തപുരം മേയര്‍ കെ ശ്രീകുമാര്‍ ഇന്നലെ അഭിപ്രായപ്പെട്ടിരുന്നു.












Click it and Unblock the Notifications