തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മത്സ്യത്തൊഴിലാളികളെ വള്ളം, വല മുതലാളിമാരാക്കും: മന്ത്രി മേഴ്സിക്കുട്ടി അമ്മ

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: പാവപ്പെട്ട മത്സ്യത്തൊഴിലാളികൾക്ക് വള്ളവും വലയും സ്വന്തമാക്കുന്നതിനായി സർക്കാർ സാമ്പത്തികസഹായം നൽകുമെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടി അമ്മ പറഞ്ഞു. ആവശ്യമായ തുകയിൽ 90 ശതമാനം ഗ്രാന്റായി നൽകും. ബാക്കി തുക മാത്രം ഗുണഭോക്താവ് കണ്ടെത്തിയാൽ മതി. ഇതിനായി ഏഴു കോടി രൂപ സർക്കാർ അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഓഖി ദുരന്തത്തിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് ലത്തീൻ അതിരൂപതയുടെ കുടുംബ പ്രേഷിത ശുശ്രൂഷയുടെ ആഭിമുഖ്യത്തിൽ നടന്ന 'ഓഖി അനുധാവനത്തിന് ഒരു വയസ്' എന്ന സമ്മേളത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു മേഴ്സിക്കുട്ടി അമ്മ.

<strong>നോട്ട് നിരോധനത്തില്‍ മോദിക്ക് എട്ടിന്റെ പണി ഇപ്പോള്‍!!! കിരാതനടപടി... മുന്‍ ഉപദേഷ്ടാവിന്റെ പുസ്തകം </strong>നോട്ട് നിരോധനത്തില്‍ മോദിക്ക് എട്ടിന്റെ പണി ഇപ്പോള്‍!!! കിരാതനടപടി... മുന്‍ ഉപദേഷ്ടാവിന്റെ പുസ്തകം

എല്ലാ വള്ളങ്ങളിലും ജി.പി.എസും മത്സ്യത്തൊഴിലാളികൾക്ക് സാറ്റലൈറ്റ് ഫോണും നൽകുന്ന പദ്ധതി നടപ്പിലാക്കി വരികയാണെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത മന്ത്രി തോമസ് ഐസക് പറഞ്ഞു. മത്സ്യത്തൊഴിലാളികൾ തന്നെയാണ് രക്ഷാസേനയിലുള്ളത്. ഇവർ പൊലീസുമായി ചേർന്ന് പ്രവർത്തിക്കും. ഭാവിയിലെ സുരക്ഷയെ കരുതി തീരത്തിന് 50 മീറ്ററിന് അടുത്ത് കഴിയുന്നവരെങ്കിലും മാറി താമസിക്കണം. വാസയോഗ്യമല്ലാത്ത സ്ഥലത്ത് വീടുവയ്ക്കരുത് എന്ന സന്ദേശമാണ് പ്രളയവും നൽകുന്നത്. ഇത്തരം സ്ഥലങ്ങളുടെ കൈവശാവകാശം അതത് വ്യക്തികൾക്കു തന്നെ നിലനിറുത്തി മാറ്റിപ്പാർപ്പിക്കുന്ന പുനരധിവാസ പദ്ധതി സർക്കാർ ഇനി നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.

mercykkuttyamma

ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച ആർച്ച് ബിഷപ്പ് ഡോ.എം. സൂസപാക്യം സാന്ത്വനം മംഗല്യസഹായ വിതരണം നിർവഹിച്ചു. മന്ത്രി മേഴ്സിക്കുട്ടി അമ്മ പെൻഷൻ വിതരണം ചെയ്തു. സഹായ മെത്രാൻ ഡോ. ആർ.ക്രിസ്തുദാസ് കൗൺസലിംഗ് കോഴ്സ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. കുടുംബ പ്രേഷിത ശുശ്രൂഷ ഡയറക്ടർ ഫാദർ എ.ആർ. ജോൺ, ഫാദർ ജെയിംസ് കുലാസ്, ഫാദർ യൂജിൻ എച്ച്. പെരേര, ഫാദർ തിയോഡേഷ്യസ് എന്നിവർ സംസാരിച്ചു.

Thiruvananthapuram
English summary
minister mercykkutty amma about fisher men and fishing nets
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X