'പൊതുമരാമത്ത് റസ്റ്റ് ഹൗസുകളില്‍ നിന്ന് ഒരു വര്‍ഷം കൊണ്ട് 4 കോടിയോളം രൂപ വരുമാനം': മുഹമ്മദ് റിയാസ്
തിരുവനന്തപുരം: കേരളത്തിലെ പൊതുമരാമത്ത് റസ്റ്റ് ഹൗസുകളിൽ നിന്ന് ഒരു വർഷം കൊണ്ട് നാല് കോടി വരുമാനം ലഭിച്ചെന്ന് മന്ത്രി മുഹമ്മദ് റിയാസ്. അര ലക്ഷത്തിലധികം പേർ ഓൺലൈനിലൂടെ റൂം ബുക്ക് ചെയ്തുവെന്നിം കുറഞ്ഞ ചെലവിൽ മികച്ച താമസസൗകര്യം ജനങ്ങൾക്ക് നൽകാനായെന്നും റിയാസ് പറഞ്ഞു.
ഫേസ്ബുക്കിലൂടെ ആയിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 2021 നവംമ്പർ മാസം ഒന്നാം തിയതി മുതലാണ് കേരളത്തിലെ പൊതുമരാമത്ത് വകുപ്പിന്റെ റസ്റ്റ് ഹൗസുകളിൽ ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചത്. 'പീപ്പിൾസ് റെസ്റ്റ് ഹൗസ്' എന്നാണ് റെസ്റ്റ് ഹൗസുകളെക്കുറിച്ച് പറഞ്ഞത്. റസ്റ്റ് ഹൗസ് ഓൺലൈൻ ബുക്കിംഗ് സംവിധാനത്തെ ജനങ്ങൾ ഫലപ്രദമായാണ് ഉപയോഗിച്ചത്. എല്ലാദിവസവും റസ്റ്റ് ഹൗസുകളിൽ ബുക്കിംഗ് ഉണ്ടായിരുന്നെന്നും മന്ത്രി പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
ഒരു വർഷം, നാല് കോടി വരുമാനം.2021 നവംമ്പർ മാസം ഒന്നാം തീയ്യതി മുതലാണ് കേരളത്തിലെ പൊതുമരാമത്ത് വകുപ്പിന്റെ റസ്റ്റ് ഹൗസുകളിൽ ഓൺലൈൻ ബുക്കിംഗ് ആരംഭിക്കുന്നത്. റസ്റ്റ് ഹൗസ് ഓൺലൈൻ ബുക്കിംഗ് സംവിധാനത്തെ ജനങ്ങൾ ഫലപ്രദമായാണ് ഉപയോഗിച്ചത്.എല്ലാദിവസവും റസ്റ്റ് ഹൗസുകളിൽ ബുക്കിംഗ് വന്നു. അര ലക്ഷത്തിലധികം പേർ ഓൺലൈനിലൂടെ റൂം ബുക്ക് ചെയ്തു.കുറഞ്ഞ ചെലവിൽ മികച്ച താമസസൗകര്യം ജനങ്ങൾക്ക് നൽകാനായി. ഇതിന്റെ ഭാഗമായി ഒരു വർഷക്കാലം കൊണ്ട് നാല് കോടിയോളം രൂപയാണ് പൊതുമരാമത്ത് വകുപ്പ് റസ്റ്റ്ഹൗസുകൾ വഴി ഉണ്ടായ വരുമാനം.
നിരവധിപേരാണ് പോസ്റ്റിൽ കമന്റുമായി എത്തിയിരിക്കുന്നത്, റസ്റ്റ് ഹൗസുകളിൽ പ്രവേശനം പോലും ഇല്ലാതിരുന്ന ഒരു കാലമുണ്ടായിരുന്നു. ജനങ്ങൾക്കായ് തുറന്നു കൊടുത്തതിന്ന് അഭിനന്ദനങ്ങൾ ഒരുപാട് സ്നേഹം ബഹുമാനം എന്നാണ് ഒരാൾ കുറിച്ചത്.
പൊതുമരാമത്ത് വകുപ്പിനോട് കൂടുതൽ സ്നേഹം ആണ്. ഇടക്ക് കുറച്ചുകാലം ആ മേഖലയിൽ ജോലി ചെയ്യാൻ അവസരം ലഭിച്ചിരുന്നു 🥰ആരൊക്കെ എന്തൊക്കെ പറഞ്ഞാലും പൊതുമരാമത്ത് വകുപ്പ് തീർച്ചയായും ഉയർച്ചയിലേക്ക് തന്നെയാണ്. അതിന് വേണ്ടി PWD ജോലി ചെയുന്ന താഴെ തട്ടിൽ ഉള്ളവർ മുതൽ നന്നായി ജോലി ചെയുന്നുണ്ട്. പിന്നെ എല്ലാരും ഒരുപോലേ അല്ലാത്തത് കൊണ്ടു ഒന്നും രണ്ടാളുകൾ കാണും മടിയൻ മാരായിട്ട്.. റോഡ് ശെരി അല്ല വീട് ശെരിയല്ല എന്നൊക്കെ പറയുമ്പോളും ഓരോന്നും മികച്ചതാക്കാൻ ഈ ഡിപ്പാർട്ട്മെന്റ് നന്നായി പരിശ്രമിക്കുന്നുണ്ട്. അതാണ് സത്യം എന്നാണ് വേറൊരു കമന്റ്.












Click it and Unblock the Notifications