ചുവപ്പ് വിട്ടൊരു കളിയില്ല; ഓണാഘോഷവുമായി മുഖ്യമന്ത്രിയും കുടുംബവും; ചിത്രം പങ്കുവെച്ച് റിയാസ്
തിരുവന്തപുരം: മലയാളികളെല്ലാം ഓണാഘോഷത്തിന്റെ തിരക്കിലാണ്. അത്തം മുതൽ പത്ത് ദിവസത്തെ കാത്തിരിപ്പിന് ഒടുവിൽ ഉത്രാടപ്പാച്ചലിന് പിന്നാലെ ഓണം എത്തിയപ്പോൾ ആഘോഷമാക്കുകയാണ് മലയാളികൾ. കൊവിഡ് മഹാമാരി കാരണം കഴിഞ്ഞ് രണ്ട് വർഷം
വിപുലമായ ഓണാഘോഷങ്ങളൊന്നും ഉണ്ടായിരുന്നില്ല.
ഇത്തവണത്തെ ഓണത്തിന് യാതൊരു നിയന്ത്രണവും ഉണ്ടായിട്ടില്ല. അതുകൊണ്ട് തന്നെ വലിയ ആഘോഷം തന്നെയാണ് സംസ്ഥാനത്ത് നടന്നതും. ഇപ്പോൾ മന്ത്രി മുഹമ്മദ് റിയാസ് സോഷ്യൽമീഡിയയിൽ പങ്കുവെച്ച ഒരു ചിത്രമാണ് വൈറലാകുന്നത്. കുടുംബസമേതം ഓണം ആഘോഷിക്കുന്നതിന്റെ ചിത്രമാണ് മന്ത്രി പങ്കുവെച്ചത്.

മുഖ്യമന്ത്രി പിണറായി വിജയൻ, ഭാര്യ കമല, മകൾ വീണ, മകൻ വിവേക് കിരൺ, കൊച്ചുമകൻ ഇഷാൻ എന്നിവർക്കൊപ്പമുള്ള ചിത്രമാണ് മുഹമ്മദ് റിയാസ് പങ്കുവെച്ചത്. ചുവപ്പ് ബ്ലൗസും സെറ്റുസാരിയുമാണ് കമലയുടേയും വീണയുടെയും വേഷം. വിവേക് കിരണും റിയാസും ചുവപ്പ് കുർത്തയും മുണ്ടും ഉടുത്തപ്പോൾ ഇഷാൻ ചുവപ്പ് ജുബ്ബയും മുണ്ടും ഉടുത്തു.

റിയാസ് ആഘോഷത്തിന്റെ ചിത്രം ഫേസ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്. വിവാഹശേഷം വീണയ്‌ക്കൊപ്പമുള്ള മൂന്നാമത്തെ ഓണംകൂടിയാണ് ഇത്തവണ റിയാസിന്. മുഖ്യമന്ത്രി പതിവുപോലെ വെള്ള മുണ്ടും ഷർട്ടും ആണ് ഉടുത്തത്. നിരവധിപേരാണ് പോസ്റ്റ്ല‍് കമന്റിട്ടിരിക്കുന്നത്. സ്നേഹത്തോടെ സന്തോഷത്തോടെ ഓണാശംസകൾ എന്ന് ശ്രീമതി ടീച്ചറും ആംശകളെന്ന് മുകേഷും ഹൃദയം നിറഞ്ഞ ഒണആശംസകൾ എകെ ശശീന്ദ്രനും കമന്റിട്ടു.
സൗന്ദര്യം കൂടി വരുവാണല്ലോ!!!!..... ഓണാശംസകളുമായി മഡോണ എത്തി..ചിത്രം ഏറ്റെടുത്ത് ആരാധകർ

ലോകമെമ്പാടുമുള്ള മലയാളികൾക്ക് മുഖ്യമന്ത്രി ഓണം ആശംസിച്ചു. ഭേദചിന്തകൾക്കതീതമായ മനുഷ്യമനസ്സുകളുടെ ഒരുമ വിളംബരം ചെയ്യുന്ന സങ്കൽപ്പമാണ് ഓണത്തിന്റേതെന്നും സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും സമാധാനത്തിന്റെയും സ്വപ്നങ്ങളുടെ സാക്ഷാത്കാരമായാണ് മലയാളി ഓണത്തെ കാണുന്നതെന്നും മുഖ്യമന്ത്രി സോഷ്യൽ മീഡിയയിൽ കുറിച്ചു.

ഒരുവിധത്തിലുള്ള അസമത്വവും ഇല്ലാത്തതും മനുഷ്യരെല്ലാം തുല്യരായി പുലരേണ്ടതുമായ ഒരു കാലം ഉണ്ടായിരുന്നുവെന്ന് ഓണസങ്കൽപ്പം നമ്മോടു പറയുന്നു. വരുംകാലത്ത് സമാനമായ ഒരു സാമൂഹ്യക്രമം സാധിച്ചെടുക്കുന്നതിനുള്ള ശ്രമങ്ങൾക്ക് ഊർജ്ജം പകരുന്ന ചിന്തയാണിത്. ആ നിലക്ക് ഓണത്തെ ഉൾക്കൊള്ളാനും എല്ലാ വേർതിരിവുകൾക്കുമതീതമായി ഒരുമിക്കാനും നമുക്ക് കഴിയണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.












Click it and Unblock the Notifications