തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കഴക്കൂട്ടം എലവേറ്റഡ് ഹൈവേ അടുത്ത ഏപ്രിലില്‍; പദ്ധതി പകുതി കഴിഞ്ഞെന്ന് മന്ത്രി മുഹമ്മദ് റിയാസ്

Google Oneindia Malayalam News

തിരുവനന്തപുരം: കഴക്കൂട്ടത്തെ ഗതാഗത കുരുക്കിന് പരിഹാരമാകുമെന്ന് പ്രതീക്ഷിക്കുന്ന എലവേറ്റഡ് ഹൈവേ നിര്‍മാണം പുരഗോമിക്കുന്നു. ഇന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് പദ്ധതി പ്രദേശം സന്ദര്‍ശിച്ചു. കഴക്കൂട്ടം മുതല്‍ മൂന്ന് കിലോമീറ്ററോളം ദൂരത്തിലാണ് എലവേറ്റഡ് ഹൈവേ നിര്‍മിക്കുന്നത്. 60 ശതമാനം പ്രവൃത്തികള്‍ പൂര്‍ത്തിയായിട്ടുണ്ട്. അടുത്ത വര്‍ഷം ഏപ്രിലില്‍ ഗതാഗതത്തിന് തുറന്നുകൊടുക്കാന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു. കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എയും മറ്റു ജനപ്രതിനിധികളും ഉദ്യോഗസ്ഥരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

m

തീരസേനാ കപ്പല്‍ സജാഗ് ഗുജറാത്തിലെ പോര്‍ബന്ദറില്‍ നീറ്റിലിറക്കിയപ്പോള്‍- ചിത്രങ്ങള്‍ കാണാം

നിര്‍മാണം മന്ദഗതിയിലാണ് എന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. തുടര്‍ന്നാണ് മന്ത്രി നേരിട്ടെത്തി കാര്യങ്ങള്‍ വിലയിരുത്തിയത്. രണ്ട് വര്‍ഷം കൊണ്ട് ജോലി പൂര്‍ത്തിയാക്കുമെന്നാണ് ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ രണ്ടര വര്‍ഷം പിന്നിട്ടു. ഈ സാഹചര്യത്തിലാണ് കടുത്ത ആക്ഷേപം ഉയര്‍ന്നതും മന്ത്രി നേരിട്ടെത്തിയതും. 60 ശതമാനം ജോലികള്‍ കഴിഞ്ഞിട്ടുണ്ട്. ഓരോ മാസവും പുരോഗതി വിലയിരുത്തും. ആവശ്യമെങ്കില്‍ മന്ത്രിതല യോഗം വിളിക്കുമെന്നും മന്ത്രി അറിയിച്ചു. സന്ദര്‍ശ വിവരം മന്ത്രി ഫേസ്ബുക്കില്‍ പങ്കുവച്ചു. അതിങ്ങനെ...

ഉമ്മന്‍ ചാണ്ടി തട്ടകം മാറ്റുന്നു; പുതിയ വീട് നിര്‍മാണം രാഷ്ട്രീയ ചര്‍ച്ച, ചാണ്ടി ഉമ്മന്‍ സജീവമാകുംഉമ്മന്‍ ചാണ്ടി തട്ടകം മാറ്റുന്നു; പുതിയ വീട് നിര്‍മാണം രാഷ്ട്രീയ ചര്‍ച്ച, ചാണ്ടി ഉമ്മന്‍ സജീവമാകും

എലവേറ്റഡ് ഹൈവേ നിര്‍മ്മാണപുരോഗതി പരിശോധിക്കാന്‍ തിരുവനന്തപുരം കഴക്കൂട്ടത്ത് പോയിരുന്നു. ശ്രീ കടകംപള്ളി സുരേന്ദ്രന്‍ എം എല്‍ എ, കൗണ്‍സിലര്‍ എല്‍ എസ് കവിത, ഉദ്യോഗസ്ഥര്‍ എന്നിവര്‍ കൂടെ ഉണ്ടായിരുന്നു. അതിനു ശേഷം യോഗം ചേര്‍ന്ന് പ്രവര്‍ത്തന പുരോഗതി അവലോകനം ചെയ്തു.
60 ശതമാനം പ്രവൃത്തിയാണ് നിലവില്‍ പൂര്‍ത്തിയായത്. 2022 ഏപ്രില്‍ മാസത്തിനകം നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്ന് കരാറുകാര്‍ ഉറപ്പു നല്‍കിയിട്ടുണ്ട്. പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ എല്ലാ മാസവും കടകംപള്ളി സുരേന്ദ്രന്‍ എം എല്‍ എ യുടെ നേതൃത്വത്തില്‍ അവലോകന യോഗം ചേരാനും തീരുമാനിച്ചു. ആവശ്യമെങ്കില്‍ മന്ത്രിതല യോഗങ്ങളും വിളിച്ചു ചേര്‍ക്കും. ടാര്‍ഗറ്റ് അനുസരിച്ച് ഓരോ പ്രവൃത്തിയും പൂര്‍ത്തീകരിക്കുന്നുണ്ടോ എന്ന് കര്‍ശനമായി നിരീക്ഷിക്കാനാണ് തീരുമാനം.
സര്‍വ്വീസ് റോഡ് നിര്‍മ്മാണം ഉടന്‍ പൂര്‍ത്തിയാക്കും. മഴക്കാലത്തെ വെള്ളക്കെട്ട് വിഷയം ചര്‍ച്ച ചെയ്യാന്‍ എം എല്‍ എ യുടെ നേതൃത്വത്തില്‍ കോര്‍പ്പറേഷന്‍ അധികൃതരെ കൂടി ഉള്‍പ്പെടുത്തി യോഗം വിളിക്കും. ഗര്‍ഡറുകള്‍ സ്ഥാപിക്കുന്ന ഘട്ടത്തില്‍ ട്രാഫിക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ പൊലീസിനെ ചുമതലപ്പെടുത്തിയിട്ടുമുണ്ട്.

ഹോട്ട് ലുക്കിൽ ബിഗ് ബോസ് താരം; രമ്യയുടെ ഫൊട്ടോഷൂട്ട് വൈറലാകുന്നു

Recommended Video

cmsvideo
അടിയന്തരമായി തകർന്ന റോഡുകൾ നവീകരിക്കും: മുഹമ്മദ് റിയാസ്

Thiruvananthapuram
English summary
RMinister Muhammed Riyas Visited Kazhakoottam Elevated High Way Project
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X