Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്‌കൂള്‍ കായികമേള ഡിസംബറിൽ തിരുവനന്തപുരത്ത്; കലോത്സവം ജനുവരിയിൽ കോഴിക്കോട്; തീയതി പ്രഖ്യാപിച്ചു

തിരുവനന്തപുരം: വിവിധ മേളകളുടെ സമയക്രമം പൊതുവിദ്യാഭ്യാസ വകുപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ്. ശാസ്‌ത്രോത്സവം സബ്ജില്ലാ ,ജില്ലാ മത്സരങ്ങൾ നവംബർ 5ന് മുമ്പ് നടത്തണം. സംസ്ഥാനതല മത്സരം നവംബർ 10, 11,12 തീയതികളിലായി എറണാകുളത്ത് നടക്കും എന്നും മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ഇക്ംകാര്യം അറിയിച്ചുകൊണ്ടുള്ള ഒരു ഫേസ്ബുക്ക് പോസ്റ്റ് അദ്ദേഹം ഇട്ടിട്ടുണ്ട്.

കലോത്സവത്തിന്റെ ഭാഗമായുള്ള സ്‌കൂൾതല മത്സരങ്ങൾ ഒക്ടോബർ 19ന് മുമ്പ് നടത്തണം. സബ്ജില്ലാ, ജില്ലാ മത്സരങ്ങൾ നവംബർ 30ന് മുമ്പ് സംഘടിപ്പിക്കണം. ജനുവരി മൂന്നു മുതൽ ഏഴ് വരെ കോഴിക്കോടാണ് സ്‌കൂൾ കലോത്സവം. കായികമേള സ്‌കൂൾതലത്തിൽ ഒക്ടോബർ 12 നകം നടത്തണം. സബ്ജില്ലാ, ജില്ലാ മത്സരങ്ങൾ നവംബർ 20ന് മുമ്പാണ് നടത്തേണ്ടത്. ഡിസംബർ 3 മുതൽ 6 വരെ തിരുവനന്തപുരത്ത് സ്‌കൂൾ കായിക മേള സംഘടിപ്പിക്കും.

sivan kutty

സ്‌പെഷ്യൽ സ്‌കൂൾ കലോത്സവത്തിന്റെ ഭാഗമായുള്ള ജില്ലാതല സ്‌ക്രീനിംഗ് ഒക്ടോബർ പത്തിന് മുമ്പ് നടത്തണം. ഒക്ൾടോബർ 20,21, 22 തിയ്യതികളിൽ കോട്ടയത്താണ് സ്‌പെഷ്യൽ സ്‌കൂൾ കലോത്സവം സംഘടിപ്പിക്കുന്നത്. മേളകളുടെ കാര്യക്ഷമമായ സംഘാടനം ഉറപ്പുവരുത്തുമെന്ന് മന്ത്രി ശിവൻകുട്ടി അറിയിച്ചു.

വിവിധ മേളകളുടെ സമയക്രമം പൊതുവിദ്യാഭ്യാസ വകുപ്പ് പ്രഖ്യാപിച്ചു. ശാസ്ത്രോത്സവം സബ്ജില്ലാ,ജില്ലാ മത്സരങ്ങൾ നവംബർ 5ന് മുമ്പ് നടത്തണം. സംസ്ഥാനതല മത്സരം നവംബർ 10, 11,12 തീയതികളിലായി എറണാകുളത്ത് നടക്കും.

കലോത്സവത്തിന്റെ ഭാഗമായുള്ള സ്കൂൾതല മത്സരങ്ങൾ ഒക്ടോബർ 19ന് മുമ്പ് നടത്തണം. സബ്ജില്ലാ, ജില്ലാ മത്സരങ്ങൾ നവംബർ 30ന് മുമ്പ് സംഘടിപ്പിക്കണം. ജനുവരി മൂന്നു മുതൽ ഏഴ് വരെ കോഴിക്കോടാണ് സ്കൂൾ കലോത്സവം.

കായികമേള സ്കൂൾതലത്തിൽ ഒക്ടോബർ 12 നകം നടത്തണം. സബ്ജില്ലാ, ജില്ലാ മത്സരങ്ങൾ നവംബർ 20ന് മുമ്പാണ് നടത്തേണ്ടത്. ഡിസംബർ 3 മുതൽ 6 വരെ തിരുവനന്തപുരത്ത് സ്കൂൾ കായിക സംഘടിപ്പിക്കും. സ്പെഷ്യൽ സ്കൂൾ കലോത്സവത്തിന്റെ ഭാഗമായുള്ള ജില്ലാതല സ്ക്രീനിംഗ് ഒക്ടോബർ പത്തിന് മുമ്പ് നടത്തണം. ഒൿടോബർ 20,21, 22 തിയ്യതികളിൽ കോട്ടയത്താണ് സ്പെഷ്യൽ സ്കൂൾ കലോത്സവം സംഘടിപ്പിക്കുന്നത്. മേളകളുടെ കാര്യക്ഷമമായ സംഘാടനം ഉറപ്പുവരുത്തും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+