തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് വികസനം: 29 കോടിയുടെ ഭരണാനുമതി നല്‍കിയെന്ന് മന്ത്രി വീണാ ജോര്‍ജ്

Google Oneindia Malayalam News

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജിന്റെ വികസനത്തിന് 29 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അത്യാധുനിക ആശുപത്രി ഉപകരണങ്ങള്‍, വിവിധ വിഭാഗങ്ങള്‍ക്കുള്ള ശസ്ത്രക്രിയ ഉപകരണങ്ങള്‍, ബുക്കുകള്‍, ഇ ജേണല്‍ എന്നിവയ്ക്കായാണ് തുകയനുവദിച്ചത്.

മെഡിക്കല്‍ കോളേജിന്റെ സമഗ്ര വികസനത്തിനായി 717.29 കോടി രൂപയുടെ മാസ്റ്റര്‍ പ്ലാനാണ് വിഭാവനം ചെയ്തിരിക്കുന്നത്. ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. അടുത്തത് കെട്ടിട നിര്‍മ്മാണമാണ് നടക്കുന്നത്. ഇതുകൂടാതെയാണ് മെഡിക്കല്‍ കോളേജില്‍ കൂടുതല്‍ സൗകര്യങ്ങളൊരുക്കുന്നതിന് തുകയനുവദിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

veena

അനസ്തേഷ്യ വിഭാഗത്തില്‍ 2 അനസ്തേഷ്യ വര്‍ക്ക് സ്റ്റേഷന്‍, ബയോകെമിസ്ട്രി വിഭാഗത്തില്‍ ഫുള്ളി ആട്ടോമേറ്റഡ് റാന്‍ഡം ആക്സസ് ക്ലിനിക്കല്‍ കെമിസ്ട്രി അനലൈസര്‍, കാര്‍ഡിയോ വാസ്‌കുലാര്‍ തൊറാസിക് സര്‍ജറി വിഭാഗത്തില്‍ പോര്‍ട്ടബിള്‍ എക്സ്റേ മേഷീന്‍, കാര്‍ഡിയോളജി വിഭാഗത്തില്‍ ഇന്‍ട്രാ വാസ്‌കുലാര്‍ അള്‍ട്രാ സൗണ്ട്, ഇ.എന്‍.ടി. വിഭാഗത്തില്‍ എച്ച്ഡി 3 ചിപ്പ് ക്യാമറ ഫോര്‍ എന്‍ഡോസ്‌കോപ്പി സിസ്റ്റം, ജനറല്‍ സര്‍ജറി വിഭാഗത്തില്‍ എച്ച്ഡി ലാപ്രോസ്‌കോപ്പിക് സെറ്റ്, മെഡിക്കല്‍ ഗ്യാസ്ട്രോ എന്‍ട്രോളജി വിഭാഗത്തില്‍ ഫ്ളൂറോസ്‌കോപ്പ് സി ആം, നിയോനെറ്റോളജി വിഭാഗത്തില്‍ 2 ട്രാന്‍സ്പോര്‍ട്ട് വെന്റിലേറ്റര്‍, നെഫ്രോളജി വിഭാഗത്തില്‍ 10 ഹീമോഡയാലിസ് മെഷീന്‍ എന്നിവയ്ക്കായി തുക അനുവദിച്ചു.

മനുഷ്യന്റെ ശുക്ലങ്ങള്‍ കൊണ്ട് ലക്ഷങ്ങള്‍ സമ്പാദിക്കുന്ന വനിത; ആശയം അടിപൊളിയെന്ന് സോഷ്യല്‍ മീഡിയമനുഷ്യന്റെ ശുക്ലങ്ങള്‍ കൊണ്ട് ലക്ഷങ്ങള്‍ സമ്പാദിക്കുന്ന വനിത; ആശയം അടിപൊളിയെന്ന് സോഷ്യല്‍ മീഡിയ

ന്യൂറോ സര്‍ജറി വിഭാഗത്തില്‍ വെന്‍ട്രിക്യുലോസ്‌കോപ്പ് ന്യൂറോ എന്‍ഡോസ്‌കോപ്പ്, ഗൈനക്കോളജി വിഭാഗത്തില്‍ വെന്റിലേറ്റര്‍, ഓര്‍ത്തോപീഡിക്സ് വിഭാഗത്തില്‍ 2 ഒടി ലൈറ്റ് എല്‍ഇഡി വിത്ത് ക്യാമറ , പത്തോളജി വിഭാഗത്തില്‍ സെമി ആട്ടോമേറ്റഡ് റോട്ടറി മൈക്രോടോം, പീഡിയാട്രിക് കാര്‍ഡിയോളജി വിഭാഗത്തില്‍ ഹൈ എന്‍ഡ് അള്‍ട്രാസൗണ്ട് മെഷീന്‍ , പീഡിയാട്രിക് നെഫ്രോളജി വിഭാഗത്തില്‍ 4 ഹീമോഡയാലിസിസ് മെഷീന്‍, പിഎംആര്‍ വിഭാഗത്തില്‍ കാര്‍ഡിയോ പള്‍മണറി എക്സര്‍സൈസ് സ്ട്രസ് ടെസ്റ്റിംഗ് മെഡിന്‍, റേഡിയോ ഡയഗ്‌നോസിസ് വിഭാഗത്തില്‍ അനസ്തേഷ്യ വര്‍ക്സ്റ്റേഷന്‍, റീ പ്രോഡക്ടീവ് മെഡിസിനില്‍ ഡയഗ്‌നോസ്റ്റിക് ആന്റ് ഓപ്പറേറ്റിംഗ് 2.9 എംഎം ഹിസ്റ്ററോസ്‌കോപ്പി, റെസ്പിറേറ്ററി മെഡിസിനില്‍ ലീനിയര്‍ എന്‍ഡോബ്രോങ്കൈല്‍ അള്‍ട്രാസൗണ്ട് എന്നിവയ്ക്കും തുക അനുവദിച്ചിട്ടുണ്ട്.

സെറ്റില്‍ നിന്നും മൊട്ടിട്ട പ്രണയം; നിര്‍മ്മാതാവ് രവീന്ദര്‍ ചന്ദ്രശേഖരനും നടി മഹാലക്ഷ്മിയും വിവാഹിതരായി

Thiruvananthapuram
English summary
Minister Veena George Says 29 crore for the development of Thiruvananthapuram Medical College
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X