തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ന്യൂനപക്ഷ സ്കോളർഷിപ്പ് തട്ടിപ്പ്; മുഖ്യപ്രതി തൃണമൂൽ കോൺഗ്രസ് നേതാവ് ബംഗാളിൽ പിടിയിൽ

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ ന്യൂനപക്ഷ സ്‌കോളർഷിപ്പ് തട്ടിപ്പ് കേസിലെ മുഖ്യപ്രതിയെ കേരള പൊലീസ് സംഘം ബംഗാളിൽ നിന്ന് അറസ്റ്റ് ചെയ്തു. ബംഗാൾ സ്വദേശിയും തൃണമൂൽ കോൺഗ്രസിന്റെ പ്രാദേശിക നേതാവുമായ ബാബുൾ ഹുസൈനെയാണ് ക്രൈംബ്രാഞ്ച് ഐജി ശ്രീജിത്തിന്റെ നേതൃത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഹുസൈനെ അറസ്റ്റ് ചെയ്യുന്നത് അക്രമി സംഘം തടയാൻ ശ്രമിച്ചെങ്കിലും ബംഗാളിലെ സായുധ പൊലീസിന്റെ സഹായത്തോടെ ഇയാളെ കോടതിയിൽ ഹാജരാക്കുകയായിരുന്നു.

കേരളം ഭരിക്കുന്നത് പിണറായി വിജയെന്ന ഏകശിലാവിഗ്രഹം... ന്യൂനപക്ഷ ഹിംസ നടത്തിയ വ്യക്തിയെ വനിതാമതിലിന്റെ ജോ. കണ്‍വീനറാക്കി, പിണറായിക്കെതിരെ ആഞ്ഞടിച്ച് കെ മുരളീധരന്‍

പ്രതിയെ ശനിയാഴ്ച തിരുവനന്തപുരത്ത് എത്തിക്കും. കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം മുഖേന പ്ലസ് വൺ മുതൽ ഉയർന്ന ക്ലാസുകളിൽ പഠിക്കുന്ന ന്യൂനപക്ഷ വിദ്യാർഥികൾക്കാണ് പോസ്റ്റ് മെട്രിക് സ്‌കോളർഷിപ്പ് നൽകുന്നത്. ഇതിനുള്ള അപേക്ഷ ഉൾപ്പെടെയുള്ള മുഴുവൻ കാര്യങ്ങളും ഓൺലൈൻ മുഖേനയാണ്. എന്നാൽ, ഈ പട്ടികയിൽ അനർഹർ കടന്നുകൂടിയതായി മൂന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾ പരാതി നൽകിയിരുന്നു.

Babul Hussain

തുടർന്നുള്ള അന്വേഷണത്തിലാണ് വെബ്സൈറ്റ് ഹാക്ക് ചെയ്ത് തട്ടിപ്പ് നടത്തിയ വിവരം പുറത്ത് വന്നത്. വിദ്യാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കുന്നതിനും വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മേധാവിമാർക്ക് അപേക്ഷ പരിശോധിക്കുന്നതിനും സ്‌കോളർഷിപ്പ് പ്രൊഫൈൽ ലോഗിൻ ചെയ്യുന്നതിനും യൂസർ ഐ.ഡിയും പാസ്‌വേർഡും നൽകിയിട്ടുണ്ട്. ഇപ്രകാരം സ്ഥാപന മേധാവികൾ നടത്തിയ പരിശോധനയിൽ മൂന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അവിടെ പഠിക്കാത്ത വിദ്യാർത്ഥികളുടെ അപേക്ഷകൾ കണ്ടെത്തി.

Thiruvananthapuram
English summary
Minority scholarship fraud case; Man arrested in Bengal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X