സെക്രട്ടറിയറ്റ് വളയൽ സമരത്തിൽ പ്രസംഗിക്കുന്നതിനിടെ എംകെ മുനീർ കുഴഞ്ഞുവീണു
തിരുവനന്തപുരം: മുസ്ലിം ലീഗ് നേതാവ് എംകെ മുനീർ എംഎൽഎ കുഴഞ്ഞുവീണു. യുഡിഎഫിന്റെ സെക്രട്ടറിയറ്റ് വളയൽ പ്രതിഷേധത്തിനിടെ വേദിയിൽ പ്രസംഗിക്കുന്നതിനിടെയാണ് കുഴഞ്ഞുവീണത്. ഉടൻ തന്നെ വേദയിൽ ഉണ്ടായിരുന്ന നേതാക്കൾ അദ്ദേഹത്തെ താങ്ങിയെടുത്ത് കസേരയിൽ ഇരുത്തി. അദ്ദേഹത്തിന്റെ ആരോഗ്യനിലയിൽ ആശങ്കിയില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.
സി പി ജോൺ പ്രസംഗിച്ചതിന് പിന്നാലെ ആണ് മുനീർ പ്രസംഗിക്കാൻ എഴുന്നേറ്റത്. മൈക്കിന് മുന്നിൽ നിന്ന് ഒന്ന് രണ്ടു വാക്കുകൾ പറഞ്ഞതിന് പിന്നാലെ അദ്ദേഹം കുഴഞ്ഞുവീണു. ആശുപത്രിയിൽ കൊണ്ടുപോകേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞതിനെ തുടർന്ന് വേദിയിലെ കസേരയിൽ അദ്ദേഹത്തെ ഇരുത്തി. കുറച്ച് സമയം കഴിഞ്ഞ് അദ്ദേഹം പ്രസംഗം തുടർന്നു.

രണ്ടാം പിണറായി സര്‍ക്കാരിനെതിരെയാണ് യുഡിഎഫിന്റെ സെക്രട്ടറിയറ്റ് വളയല്‍. ദുര്‍ഭരണത്തിനും ജനദ്രോഹത്തിനും അഴിമതിക്കും നികുതികൊള്ളക്കും എതിരെയാണ് സമരം. എല്ലാ കാവാടങ്ങളും ഉപരോധിച്ചാണ് പ്രതിഷേധം. രാവിലെ ഏഴ് മണിക്ക് തന്നെ പ്രവര്‍ത്തകര്‍ എത്തിയിരുന്നു.
തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള യുഡിഎഫ് പ്രവര്‍ത്തകര്‍ ആയിരുന്നു സെക്രട്ടേറിയറ്റിന്റെ പ്രധാന ഗേറ്റുകളില്‍ പ്രതിഷേധിച്ചത്. മറ്റ് ജില്ലകളില്‍ നിന്നുമുള്ള യുഡിഎഫ് പ്രവര്‍ത്തകരും പങ്കെടുത്തിരുന്നു. ഓരോ ജില്ലകളില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ ഏതെല്ലാം ഗേറ്റുകളില്‍ സമരം നടത്തണമെന്ന് മുന്നണി നേതൃത്വം നിര്‍ദേശം നല്‍കിയിരുന്നു.
നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. യുഡിഎഫിന്റെ സെക്രട്ടേറിയറ്റ് ഉപരോധം, സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികാഘോഷവുംഎന്നിവ കണക്കിലെടുത്താണ് ഗതാഗത നിയന്ത്രണം ഉള്ളത്












Click it and Unblock the Notifications