ബൈക്കിന് സൈഡ് കൊടുത്തില്ല... ചിറ്റയം എംഎൽഎയുടെ ഡ്രൈവറുടെ വീടാക്രമിച്ചു!!
കൊട്ടാരക്കര: ബൈക്കിന് സൈസ് കൊടുക്കാത്തതിനെ ചൊല്ലിയുണ്ടായ തർക്കം എം.എൽ.എയുടെ ഡ്രൈവറുടെ വീടാക്രണത്തിൽ കലാശിച്ചു. ചിറ്റയം ഗോപകുമാർ എം.എൽ.എയുടെ ഡ്രൈവർ കുളക്കട ഷിബു നിവാസിൽ ഷിജുരാജിന്റെ (47) വീടിന് നേരെയാണ് ആക്രമണമുണ്ടായത്.
ശനിയാഴ്ച രാത്രിയാണ് സംഭവം. രാത്രി ഏഴരയോടെ ഷിബുരാജ് ചിറ്റയം ഗോപകുമാറിനെ വീട്ടിൽവിട്ട ശേഷം കാറിൽ കുളക്കടയിലെ വീട്ടിലേക്ക് പോകുന്നതിനിടെ ഏനാത്ത് പമ്പിനു സമീപം എതിരെ വന്ന ബൈക്കിന് സൈഡ് കൊടുത്തില്ലെന്ന് പറഞ്ഞ് ബൈക്ക് ഓടിച്ചിരുന്നയാൾ ഷിബുരാജിനെ അസഭ്യം പറഞ്ഞു.

വണ്ടി ഓടിച്ച് ഇരുവരും കുളക്കട വായനശാല ജംഗ്ഷനിലെത്തിയപ്പോൾ വീണ്ടും വാക്കേറ്റം നടന്നു. പിന്നീട് രാത്രി 11 ഓടെ ഷിബുരാജിന്റെ ഏറത്തുകുളക്കടയിലെ വീടിന് മുന്നിൽ കാറിലെത്തിയ നാലംഗ സംഘം കോളിംഗ് ബെല്ലടിച്ചു. വാതിൽ തുറന്ന് പുറത്തേക്ക് വന്ന ഷിബുരാജിനെ കുറുവടി കൊണ്ട് അടിച്ചു വീഴ്ത്തിയ ശേഷം വീടിന്റെ ജനൽച്ചില്ലുകളും കാറിന്റെ ഗ്ളാസുകളും തല്ലിയുടച്ചു. കുളക്കട മൂർത്തിക്കാവ് ജംഗ്ഷനിലുള്ള കണ്ടാലറിയാവുന്ന നാലുപേർ ചേർന്നാണ് തന്നെ ആക്രമിച്ചതെന്ന് ഷിബുരാജ് പുത്തൂർ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.












Click it and Unblock the Notifications