Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്ലസ്ടു വിദ്യാർത്ഥിക്ക് പീഡനം; കാമുകനും പെൺകുട്ടിയുടെ മാതാവും അറസ്റ്റിൽ

വെള്ളറട: പ്ലസ്ടു വിദ്യാർത്ഥിക്ക് പീഡനം പെൺകുട്ടിയുടെ കാമുകനും പെൺകുട്ടിയുടെ മാതാവും അറസ്റ്റിൽ. പെൺകുട്ടിയുടെ കാമുകൻ വേങ്കോട് നരിക്കോട് ലക്ഷം വീട് കോളനിയിൽ അനൂപ് (20) പെൺകുട്ടിയുടെ മാതാവ് ബിന്ദു (37) എന്നിവരാണ് അറസ്റ്റിലായത്. പ്രായപൂർത്തിയാകാത്ത 17 കാരിയെ പീഡിപ്പിച്ചകേസിലാണ് കാമുകനെ പൊലീസ് അറസ്റ്റുചെയ്തത്.

രണ്ടു ദിവസം മുമ്പ് മെത്തംപാലയിൽ വാടകയ്ക്ക് താമസിച്ചുവരുകയായിരുന്ന മലയൻകാവ് മുള്ളുവിള സ്വദേശിയായ ബിന്ദുവിന്റെ മകളായ പ്ളസടു വിദ്യാർത്ഥിനിയെ കാണാനില്ലെന്ന പരാതിയുമായി മാതാവ് ബിന്ദു വെള്ളറട പോലീസിൽ പരാതി നൽകിയിരുന്നു. ഇതിനെ തുടർന്ന് പോലീസ് അന്വേഷണം നടത്തുന്നതിനിടയിലാണ് പെൺകുട്ടി കാമുകനോടൊപ്പം ഒളിച്ചോടിയെന്ന വിവരം ലഭിച്ചത്.

Anoop

തുടർന്നാണ് അനൂപിനെയും പെൺകുട്ടിയെയും ഉണ്ടൻകോടുള്ള ഒരു വീട്ടിൽ നിന്നും വെള്ളറട സിഐ അജിത്ത് കുമാർ , എസ്ഐ സതീഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. തുടർന്ന് പെൺകുട്ടിയെ ചോദ്യം ചെയ്തതിൽ നിന്നാണ് മാതാവിന്റെ കാമുകനോടൊപ്പം വിവാഹം കഴിച്ചയ്ക്കാൻ ശ്രമിച്ചതിനെ തുടർന്നാണ് വീട് വിട്ട് കാമുകനെ വിളിച്ചുവരുത്തി പോയതെന്ന് പെൺകുട്ടി മൊഴിനൽകിയതിനെ തുടർന്നാണ് മാതാവ് ബിന്ദുവിനെ അറസ്റ്റുചെയ്തതെന്നും പോലീസ് പറഞ്ഞു. ഇരുവരെയും ചൊവ്വാഴ്ച നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+