തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തിരുവനന്തപുരത്ത് ഇന്ന് രോഗബാധിതരേക്കാൾ കൂടുതൽ രോഗമുക്തർ, 715 പേർ കൊവിഡ് നെഗറ്റീവ്

Google Oneindia Malayalam News

തലസ്ഥാനം: തിരുവനന്തപുരത്ത് ഇന്ന് രോഗബാധിതരേക്കാൾ കൂടുതൽ രോഗമുക്തർ. തിരുവനന്തപുരത്ത് 587 പേർക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. അതേസമയം 715 പേർ രോഗമുക്തരായി. നിലവിൽ 8,547 പേരാണു രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നത്. നെയ്യാറ്റിൻകര സ്വദേശി സുബ്രഹ്മണ്യം (61), വലിയതുറ സ്വദേശി ബാബു (72), ആമച്ചൽ സ്വദേശിനി രാജമ്മ (90), പട്ടം സ്വദേശിനി എസ്തർ (78), പറങ്ങോട് സ്വദേശിനി രുഗ്മിണി (58), കാട്ടാക്കട സ്വദേശിനി സുശീല (65), തമ്പാനൂർ സ്വദേശി ശ്രീനാഥ് (28) എന്നിവരുടെ മരണമാണു കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചത്.

ഇന്നു രോഗം സ്ഥിരീകരിച്ചവരിൽ 460 പേർക്കു സമ്പർക്കത്തിലൂടെയാണു രോഗബാധയുണ്ടായത്. ഇതിൽ പത്തുപേർ ആരോഗ്യ പ്രവർത്തകരാണ്. രോഗ ലക്ഷണങ്ങളെത്തുടർന്നു ജില്ലയിൽ 1,716 പേരെക്കൂടി നിരീക്ഷണത്തിലാക്കി. ഇവരടക്കം ആകെ 24,997 പേർ വീടുകളിലും 171 പേർ സ്ഥാപനങ്ങളിലും ക്വാറന്റൈനിൽ കഴിയുന്നുണ്ട്. ഇന്നലെവരെ നിരീക്ഷണത്തിലുണ്ടായിരുന്ന 1,820 പേർ രോഗലക്ഷണങ്ങളില്ലാതെ നിരീക്ഷണകാലം പൂർത്തിയാക്കി.

covid

അതേസമയം സംസ്ഥാനത്ത് ഇന്ന് 6638 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 85 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5789 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 700 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തൃശൂര്‍ 1080, മലപ്പുറം 723, കോഴിക്കോട് 698, എറണാകുളം 457, ആലപ്പുഴ 629, തിരുവനന്തപുരം 460, കൊല്ലം 474, പാലക്കാട് 258, കോട്ടയം 360, കണ്ണൂര്‍ 251, പത്തനംതിട്ട 131, കാസര്‍ഗോഡ് 129, വയനാട് 84, ഇടുക്കി 55 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

28 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 1457 ആയി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7828 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 715, കൊല്ലം 636, പത്തനംതിട്ട 145, ആലപ്പുഴ 722, കോട്ടയം 1007, ഇടുക്കി 105, എറണാകുളം 741, തൃശൂര്‍ 778, പാലക്കാട് 286, മലപ്പുറം 1106, കോഴിക്കോട് 959, വയനാട് 109, കണ്ണൂര്‍ 379, കാസര്‍ഗോഡ് 140 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 90,565 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 3,32,994 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

Thiruvananthapuram
English summary
More Covid negative cases than positive cases in Thiruvananthapuram today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X