ദിവ്യയും സംഘവും തട്ടിയത് കോടികള്‍; വിശ്വാസം നേടാന്‍ വ്യാജ അഭിമുഖം, ഒടുവില്‍ അറസ്റ്റ്
തിരുവനന്തപുരം; ട്രാവന്‍കൂര്‍ ടൈറ്റാനിയത്തില്‍ ജോലി വാഗ്്ദാനം ചെയ്ത് കോടികള്‍ തട്ടിയ സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. സംഭവത്തില്‍ 15 കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നതായാണ് വിവരം. പ്രതികള്‍ക്ക് സഹായം ചെയ്തു നല്‍കിയ ലീഗല്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ശശികുമാരന്‍ തമ്പിയെ കഴിഞ്ഞ ദിവസം സസ്‌പെന്‍ഡ് ചെയ്തു. പലരില്‍ നിന്നായി ലക്ഷക്കണക്കിന് രൂപ കൈപ്പറ്റിയിട്ടുണ്ടെന്നാണ് സൂചന. അറസ്റ്റിലായ ദിവ്യയുടെ ഡയറിയില്‍ ഒരു കോടിക്ക് മുകളിലുള്ള ഇടപാടുകളുടെ വിവരങ്ങളുണ്ട്.

ശശി കുമാരന്‍ തമ്പിയുടെ സുഹൃത്തുക്കളായ പ്രേംകുമാര്‍, ശ്യാംലാല്‍, ദിവ്യ നായരുടെ ഭര്‍ത്താവ് രാജേഷ് എന്നിവരാണ് കേസിലെ പ്രതികള്‍. ഇവര്‍ എല്ലാവരും ഇപ്പോള്‍ ഒളിവിലാണ്. ബോഡി ബില്‍ഡറായ ശ്യാം ലാലും ശശികുമാരന്‍ തമ്പിയും സുഹൃത്തുക്കളാണ്. ഈ സൗഹൃദമാണ് ശ്യാം ലാലിന് ടൈറ്റാനിയം ഓഫീസിലേക്കുള്ള വഴി സുഖമമാക്കിയത്. ശ്യാം ലാലിന് ടൈറ്റാനിയത്തിലുള്ള സ്വാധീനമാണ് ഉദ്യോഗാര്‍ത്ഥികളെ തട്ടിപ്പില്‍ കുരുക്കാന്‍ സഹായിച്ചത്.

ദിവ്യ ഫേസ്ബുക്കിലൂടെയാണ് ജോലി ഒഴിവുകളെ കുറിച്ച് പരസ്യം നല്‍കിയത്. ഇങ്ങനെ ബന്ധപ്പെടുന്ന ഉദ്യോഗാര്‍ത്ഥികളെ ശ്യാം ലാലും സംഘവും ടൈറ്റാനിയത്തില്‍ എത്തിക്കും. ശശി കുമാരന്‍ തമ്പിയുടെ കാബിനില്‍ വച്ചാണ് ഇന്റര്‍വ്യൂ നടത്തുക. ഇതിലൂടെ ഉദ്യോഗാര്‍ത്ഥികളുടെ വിശ്വാസം നേടിയെടുക്കാന്‍ സാധിക്കും. ഇങ്ങനെ വിശ്വാസം നേടിയെടുത്തതിന് ശേഷമാണ് പണം വാങ്ങുന്നത്.

പണം കൈമാറുന്നതിന്റെ ദൃശ്യങ്ങളും പ്രതികളുമായുള്ള ഫോണ്‍ സംഭാഷണവും ഉള്‍പ്പടെയുള്ള തെളിവുകളുമായാണ് പരാതിക്കാര്‍ പൊലീസിനെ സമീപിച്ചത്. പൂജപ്പുര പൊലീസാണ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്. നേരത്തെ കേരള ബാങ്കില്‍ നിയമനം നല്‍കാമെന്ന് പറഞ്ഞ് പലരില്‍ നിന്നായി ദിവ്യ നായര്‍ പണം തട്ടിയെന്ന പരാതിയും നിലനില്‍ക്കുന്നുണ്ട്.

ഇതിനിടെ ട്രാവന്‍കൂര്‍ ടൈറ്റാനിയം ഓഫീസില്‍ കഴിഞ്ഞ ദിവസം പൊലീസ് പരിശോധന നടത്തി. ശശികുമരാന്‍ തമ്പിയുടെ അലമാരയില്‍ നിന്ന് ഉദ്യോഗാര്‍ത്ഥികളുടെ ബയോഡാറ്റയും പട്ടികയും ലഭിച്ചിട്ടുണ്ട്. ഇന്റര്‍വ്യൂവിന് എത്തിയ പരാതിക്കാരും പരിശോധനയ്ക്ക് ഒപ്പമുണ്ടായിരുന്നു. കേസില്‍ അഞ്ച് എഫ് ഐ ആറുകളാണ് ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.












Click it and Unblock the Notifications