Get Updates
Get notified of breaking news, exclusive insights, and must-see stories!

കഠിനംകുളം പീഡനം; മേല്‍വസ്ത്രം മാത്രമായി രാത്രി കാറിന് മുന്നിൽ നിലവിളിച്ച് സ്ത്രീ, ആ രാത്രി നടന്നത്

തിരുവനന്തപുരം: കഠിനംകുളത്ത് ഭര്‍ത്താവിന്‍റെ ഒത്താശയോടെ യുവതിയെ കൂട്ട ബലാല്‍സംഗം ചെയത് സംഭവം ആസുത്രിതമെന്ന് വ്യക്തമാക്കി പ്രതികളുടെ കുറ്റസമ്മത മൊഴി. പ്രതികളില്‍ ഒരാളായ രാജന്‍ മാത്രമാണ് യുവതിയുടെ ഭര്‍ത്താവിന്‍റെ സുഹൃത്ത്. യുവതിയെ പീഡിപ്പിച്ച മറ്റ് പ്രതികളെ ഈ സുഹൃത്ത് വിളിച്ചു വരുത്തുകയായിരുന്നെന്ന മൊഴി പോലീസിന് ലഭിച്ചു.
ഒളിവിലായിരുന്ന ഓട്ടോ ഡ്രൈവര്‍ നൗഫല്‍ പിടിയിലായതോടെ കേസിലെ എല്ലാ പ്രതികളും അറസ്റ്റിലായി. ഭര്‍ത്താവിന് പണം നല്‍കിയ യുവതിയെ പീഡിപ്പിക്കുകയായിരുന്നു എന്ന നിഗമനത്തില്‍ കൂടതുല്‍ ശക്തിപകരുന്നതാണ് പ്രതികളുടെ കുറ്റസമ്മത മൊഴി.

ആദ്യം ലഭിച്ച വിവരം

ആദ്യം ലഭിച്ച വിവരം

എല്ലാ പ്രതികളുടെ യുവതിയുടെ ഭര്‍ത്താവിന്‍റെ സുഹൃത്താണെന്നായിരുന്നു ആദ്യം ലഭിച്ച വിവരം. എന്നാല്‍ യുവതിയെ ആദ്യം എത്തിച്ച ബീച്ചിന് സമിപത്തുള്ള വീടിന്‍റെ ഉടമസ്ഥന്‍ മാത്രമാണ് സുഹൃത്ത്. യുവതിയെ പീഡിപ്പിച്ച നാല് പേരടക്കം മറ്റ് പ്രതികളെയെല്ലാം ഇയാളാണ് ഫോണില്‍ വിളിച്ചു വരുത്തിയത്.

പണം വാങ്ങി

പണം വാങ്ങി

സംഭവം നടക്കുന്നതിന് രണ്ട് ദിവസം മുമ്പ് ഈ സുഹൃത്തില്‍ നിന്ന് ഭര്‍ത്താവില്‍ നിന്ന് പണം വാങ്ങുന്നത് കണ്ടുവെന്ന യുവതിയുടെ മൊഴി കൂടിയാകുമ്പോള്‍ ആസൂത്രണം വ്യക്തമാകുന്നു. യുവതിയെ സൂഹൃത്തിന്‍റെ വീട്ടില്‍ എത്തിച്ച ശേഷം ഈ സുഹൃത്തും ഭര്‍ത്താവും ചേര്‍ന്നാണ് മദ്യം നല്‍കിയത്. ഇതിനിടയിലാണ് മറ്റ് സുഹൃത്തുക്കളെ വിളിച്ച് വീടിന്‍റെ പരിസരത്തേക്ക് വരാന്‍ ആവശ്യപ്പെട്ടത്.

മദ്യപിച്ച ശേഷം

മദ്യപിച്ച ശേഷം

അവരെത്തിയതോടെ ഭര്‍ത്താവും സുഹൃത്തും വീട്ടില്‍ നിന്ന് പുറത്ത് പോയി. തുടര്‍ന്ന് യുവതിയേയും മകനേയും കള്ളം പറഞ്ഞ് വീടിന്‍റെ പുറത്ത് ഇറക്കിയ ശേഷം തട്ടിക്കൊണ്ടുപോവുകയായിരുന്നു. തട്ടിക്കൊണ്ടുപോയതിന് പിന്നാലെ വീട്ടിൽ തിരിച്ചെത്തിയ ഭർത്താവും സുഹൃത്തും മദ്യപിച്ച ശേഷം ഉറങ്ങിയെന്നും സമ്മതിച്ചു. അതായത് പീഡനം നടക്കുന്നത് അറിഞ്ഞിട്ടും ഇരുവരും അന്വേഷിച്ചില്ല എന്നതും വ്യക്തമാണ്.

വീട്ടില്‍ എത്തുന്നത്

വീട്ടില്‍ എത്തുന്നത്

പീഡക സംഘത്തിന്‍റെ പിടിയില്‍ നിന്നും രക്ഷപ്പെട്ട യുവതിയും കുഞ്ഞും മറ്റൊരു വാഹനത്തെ കൈകാണിച്ച് നിര്‍ത്തിയാണ് വീട്ടില്‍ എത്തുന്നത്. തന്നെ ആരൊക്കെയോ ചേര്‍ന്ന് പീഡിപ്പിച്ചെന്നും രക്ഷിക്കണെന്നും വിളിച്ചു പറഞ്ഞുകൊണ്ടായിരുന്നു നൗഫലിന്‍റെ കാറിന് മുന്നിലേക്ക് യുവതിയും കുഞ്ഞും ഓടിയെത്തിയത്.

സുരക്ഷിതമായി

സുരക്ഷിതമായി

ആദ്യ പകച്ചു പോയെങ്കിലും മൂവരും യുവതിയെ സുരക്ഷിതമായി വീട്ടിലെത്തിച്ച് വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. ഇതോടെയാണ് കേരള മനഃസാക്ഷിയെ ഞെട്ടിച്ച പീഢനത്തിന്‍റെ കഥ പുറംലോക് അറിയുന്നത്. സുഹൃത്തിനെ കണ്ടു മടങ്ങുന്ന വഴിയായിരുന്നു നൗഫല്‍. അപ്പോഴാണ് അപരിചിതയായ ഒരു യുവതിയും കുഞ്ഞും വാഹനത്തിന് നേര്‍ക്ക് കൈകാട്ടിയത്.

യുവതിയുടെ വേഷം

യുവതിയുടെ വേഷം

മേല്‍വസ്ത്രം മാത്രമായിരുന്നു യുവതിയുടെ വേഷം. തന്നെ ആരെക്കെയോ ചേര്‍ന്ന് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നും കുഞ്ഞിനെ അക്രമിച്ചെന്നും പകുതി ബോധത്തിലാണ് യുവതി പറഞ്ഞത്. എന്നാല്‍ തുടര്‍ന്ന് സുഹൃത്തായ ഷാജുവിനൊപ്പം യുവതിയേയും കുഞ്ഞിനെയും പോത്തൻകോടെ വീട്ടിലെത്തിച്ചു. പോകുന്ന വഴി തന്നെ വിവരം പോലീസിനെ അറിയിക്കുകയും ചെയ്തു.

തടഞ്ഞു

തടഞ്ഞു

തങ്ങള്‍ വരുന്നത് വരെ അവിടെ തന്നെ തുടരണമെന്ന് പോലീസിന്‍റെ നിര്‍ദ്ദേശം അനുസരിച്ച് വീടിന് മുന്നില്‍ കാവല്‍ നിന്നും. ഈ സമയം സുഹൃത്തുക്കളായ ജവാദിനെയും ഫാറൂഖിനെയും വിളിച്ചു വരുത്തുകയും ചെയ്തു. എന്നാല്‍ ഇതിനിടയില്‍ അവിടെ എത്തിയ ഭര്‍ത്താവ് യുവതിയേയും കുഞ്ഞിനേയും കൊണ്ടുപോവാന‍് ശ്രമിച്ചെങ്കിലും യുവാക്കള്‍ അയാളെ തടയുകയായിരുന്നു.

പോലീസ് സ്ഥലത്തെത്തി

പോലീസ് സ്ഥലത്തെത്തി

പീഡനം നടന്നുവെന്നത് യുവതിയുടെ കള്ളമാണെന്നും മദ്യപിക്കുക മാത്രമാണ് ചെയ്തതെന്നും ആരും അക്രമിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നുമായിരുന്നു ഇവരോട് ഭര്‍ത്താവ് പറഞ്ഞത്. തന്‍റെയും ഭാര്യയുടേയും കാര്യത്തില്‍ ഇടപെടാന്‍ നിങ്ങള്‍ ആരാണെന്നും ചോദിച്ച് ഭര്‍ത്താവ് യുവാക്കളോട് തര്‍ക്കിക്കുകയും ചെയ്തു. എന്നാല്‍ അപ്പോഴേക്കും പോലീസ് സ്ഥലത്തെത്തി ഭര്‍ത്താവിനെ കസ്റ്റഡിയില്‍ എടുക്കുകകുയം യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+