തിരുവനന്തപുരത്ത് ലഹരിവേട്ട; കാറിൽ കൊണ്ടുവന്ന 100 കിലോയിലധികം കഞ്ചാവ് പിടികൂടി
തിരുവനന്തപുരം: തിരുവനന്തപുരത്ത് വൻ ലഹരിവേട്ട. പള്ളിത്തുറയിൽ കാറിൽ കൊണ്ടുവന്ന 100 കിലോയിലധികം കഞ്ചാവുമായാണ് നാല് പേർ പിടിയിലായത്. കാറിൽ നിന്ന് രണ്ട് പേരേയും വീട്ടിൽ നിന്ന് രണ്ട് പേരെയുമാണ് പിടികൂടിയത്.
ഞായറാഴ്ച വൈകിട്ടോടെയാണ് സംഭവം. എക്സൈസ് എൻഫോഴ്സ്മെൻറ് സ്ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിൻറെ അടിസ്ഥാനത്തിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് ലഹരി സംഘത്തെ പിടിച്ചത്.

പള്ളിത്തുറയിലെ ഒരു വീട് കേന്ദ്രീകരിച്ച് വലിയ അളവിൽ കഞ്ചാവ് എത്തിച്ച് വിൽപ്പന നടത്തുന്നതായി എക്സൈസിന് നേരതി്തെ വിവരം ലഭിച്ചിരുന്നു. തുടർന്നാണ് ഈ വീടിന്റെ പരിസരത്ത് എത്തി കാത്തിരുന്ന എക്സൈസ് സംഘം കാറിലെത്തിയ നാല് പേരെ പിടികൂടുകയത്.
62 പൊതികളിൽ ആയാണ് 100 കിലോയിലധികം കഞ്ചാവ് സൂക്ഷിച്ചിരുന്നത്. കൂടുതൽ വഹരി വസ്തുക്കൾ സൂക്ഷിച്ചിട്ടുണ്ടെന്ന സംശയത്തിൽ വീട്ടിൽ പരിശോധന പുരോഗമിക്കുകയാണ്.
എംഡിഎംഎ ഉൾപ്പെടെ ഇവിടെ സൂക്ഷിച്ചിട്ടുണ്ട് എന്നാണ് വിവരം. കഠിനംകുളം സ്വദേശി ജോഷോ, വലിയവേളി സ്വദേശി കാർലോസ് എന്നിവരാണ് കാറിൽ ഉണ്ടായിരുന്നത്. വലിയവേളി സ്വദേശികളായ അനു, ഷിബു എന്നിവരെയാണ് വീടിനുള്ളിൽ നിന്ന് പിടികൂടിയത്.












Click it and Unblock the Notifications