Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരുവനന്തപുരത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു; നാളെ മുതല്‍ ഒരുമാസത്തേക്ക് നിയന്ത്രണം

തിരുവനന്തപുരം; കൊവിഡ് കേസുകൾ കുത്തനെ ഉയർന്ന സാഹചര്യത്തിൽ ജില്ലയൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.നാളെ മുതല്‍ ഒരുമാസത്തേക്ക് നിയന്ത്രണം. ജില്ലയില്‍ ആള്‍ക്കൂട്ടത്തിന് വിലക്കേർപ്പെടുത്തും. കണ്ടെയ്ൻമെന്റ് സോണിന് പുറത്തായാലും അകത്തായാലും 5 ൽ കൂടുതൽ പേർ കൂടി നിൽക്കാൻ പാടില്ല.1096 പേർക്കാണ് ജില്ലയിൽ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്.

കണ്ടെയ്ൻമെന്റ് സോണിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. ഇന്‌റോർ ഔട്ട് ഡോർ പരിപാടികളിൽ 5 ൽ കൂടുതൽ പേർ പാടില്ല. കണ്ടെയ്ൻമെന്റ് സോണിൽ വിവാഹങ്ങളിലും മരണാനന്തര ചടങ്ങുകളിലും പങ്കെടുക്കുന്നവരുടെ എണ്ണം 20 ആയികുറച്ചു. മതപരമായ ചടങ്ങുകളിലും 20 ൽ കുറവ് ആളുകൾ മാത്രമേ പങ്കെടുക്കാവു.

Recommended Video

cmsvideo
    പാലക്കാട്: ശാപമോക്ഷം ലഭിക്കാതെ പാലക്കാട് അണ്ഡലാഡിയിൽ സർക്കാർ പ്രീ മെട്രിക്ക് ഹോസ്റ്റൽ കെട്ടിടം
    thiruvananthapuram

    കണ്ടെയ്ൻമെന്റ് സോണിന് പുറത്ത് വിവാഹങ്ങളിൽ കൊവിഡ് പ്രോട്ടോകോളുകൾ പാലിച്ച് 50 പേർക് പങ്കെടുക്കാം. സര്‍ക്കാര്‍ ഓഫീസുകളും ബാങ്കുകളും പൊതുഗതാഗതവും സാധാരണ പോലെ പ്രവര്‍ത്തിക്കും. പൊതുപരീക്ഷകളിലും മാറ്റമില്ല.

    സംസ്ഥാനത്ത് നാല് ജില്ലകളിലാണ് 1000 ത്തിൽ അധികം കേസുകൾ ഇന്ന് റിപ്പോർട്ട് ചെയ്തത്. കോഴിക്കോട് 1146, തിരുവനന്തപുരം 1096, എറണാകുളം 1042, മലപ്പുറം 1016 എന്നിങ്ങനെയാണ് രോഗികളുടെ എണ്ണം.അഞ്ച് ജില്ലകളിൽ അഞ്ഞൂറിലേറെ രോഗികളുണ്ട്.

    സംസ്ഥാനത്ത് ആകെ ഇന്ന് 9258 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കോഴിക്കോട് 1146, തിരുവനന്തപുരം 1096, എറണാകുളം 1042, മലപ്പുറം 1016, കൊല്ലം 892, തൃശൂര്‍ 812, പാലക്കാട് 633, കണ്ണൂര്‍ 625, ആലപ്പുഴ 605, കാസര്‍ഗോഡ് 476, കോട്ടയം 432, പത്തനംതിട്ട 239, ഇടുക്കി 136, വയനാട് 108 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+