'ഒരു മനുഷ്യന് കിടന്നുറങ്ങാൻ പറ്റാത്ത അവസ്ഥയാവും. ഒരു നടിയാണ്, ജോലിക്കുപോവുന്ന ആളാണ്..' മാലാ പാർവതി
തിരുവനന്തപുരം: തനിക്കും കുടുംബത്തിനും നേരെ സൈബര്‍ ആക്രമണം നടക്കുന്ന കാര്യം നടി പ്രവീണ വെളിപ്പെടുത്തിയിരുന്നു, ഒരു വര്‍ഷം മുമ്പ് പ്രവീണയുടെ മോര്‍ഫ് ചെയ്ത അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ചതിന് പിടിയിലായ പ്രതിയാണ് വീണ്ടും ആക്രമണം നടത്തുന്നതെന്നാണ് പറയുന്നത്.
സാമൂഹികമാധ്യമങ്ങളിലൂടെ പ്രവീണയുടെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ചതിന് തമിഴ്നാട് സ്വദേശി ഭാഗ്യരാജിനെ പോലീസ് അറസ്റ്റു ചെയ്തിരുന്നു.എന്നാല്‍ ജാമ്യത്തിലിറങ്ങിയ ശേഷവും ഇയാള്‍ ഇത്തരം പ്രവൃത്തി തുടരുകയാണ്. പ്രവീണയുടെ മകളുടെ ഫോട്ടോയും ഇയാള്‍ പ്രചരിപ്പിക്കുന്നുണ്ട് ഇപ്പോള്‍ നടി പ്രവീണയ്ക്കും കുടുംബത്തിനും നേരെയുണ്ടാകുന്ന സൈബർ ആക്രമണങ്ങളിൽ പ്രതികരിച്ചിരിക്കുകയാണ് നടി മാല പാര്‍വതി.

വളരെ ഗൗരവതരമായി തന്നെ വിഷയം പോലീസും സർക്കാരും എടുക്കണം എന്നാണ് മാല പാർവതി ആവശ്യപ്പെട്ടത്. മാതൃഭൂമി ന്യൂസിനോടായിരുന്നു നടിയുടെ പ്രതികരണം. അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിക്കുന്നുതുവഴി എന്ത് മനസ്സമാധാനമാണ് അയാൾക്ക് കിട്ടുന്നതെന്നും അവർ ചോദിച്ചു. മാതൃഭൂമി ന്യൂസിനോടായിരുന്നു പ്രതികരണം.

മനോരോഗം എന്നുപറഞ്ഞ് ഈ സംഭവത്തെ നിസ്സാരവൽക്കരിക്കാൻ പറ്റില്ലെന്ന് മാലാ പാർവതി പറഞ്ഞു. മനോരോഗമാണെങ്കിൽ ചികിത്സ കൊടുക്കണം. ഇത് ഗൗരവതരമായ വിഷയമാണ്. ഒരു മനുഷ്യന് കിടന്നുറങ്ങാൻ പറ്റാത്ത അവസ്ഥയാവും. ഒരു നടിയാണ്. ജോലിക്കു പോവുന്ന ആളാണ്. ഒന്നും ചെയ്യാൻ ധൈര്യമില്ലാതെയാവും. ഒരു മനുഷ്യന്റെ സ്വസ്ഥതയാണ് നഷ്ടപ്പെടുന്നത്. നമ്മുടെ ജീവനും സ്വത്തിനും സംരക്ഷണം തരേണ്ട ഗവണ്മെന്റ് ഈ പ്രശ്നം ഗൗരവമായിത്തന്നെ കാണണമെന്നും മാലാ പാർവതി ആവശ്യപ്പെട്ടു.

"ഒരാളുടെ മാത്രം പ്രശ്നമല്ല ഇത്. പ്രവീണ ഇങ്ങനെ അനുഭവിക്കുന്നത്ന വളരെ ദൗർഭാഗ്യകരമാണ്. പ്രവീണ ഏത് സാഹചര്യത്തിലൂടെയാണ് കടന്നുപോവുന്നതെന്ന് ചിന്തിക്കാൻ പോലും പറ്റുന്നില്ല. അത്രയ്ക്കും വേദനാജനകമായ കാര്യമാണ്. പ്രത്യേകിച്ച് മകളിലേക്കൊക്കെ ഇതെത്തുന്നു എന്ന് പറയുമ്പോൾ നമുക്ക് എല്ലാത്തരത്തിലുമുള്ള സ്വസ്ഥതയും നഷ്ടപ്പെടുമല്ലോ. ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാനായി മാത്രം ഒരു വകുപ്പ് തന്നെ ഉണ്ടാക്കണം." മാലാ പാർവതി പറഞ്ഞു.

പ്രവീണയുടെ അശ്ലീലദൃശ്യങ്ങള്‍ മോര്‍ഫ് ചെയ്ത കേസിലെ പ്രതി ഭാഗ്യരാജ് ക്രിമിനല്‍ സ്വഭാവമുള്ള സൈക്കോ ആണെന്നാണ് പറയുന്നത്. പൊലീസ് തന്നെയാണ് ഇക്കാര്യം തന്നോട് പറഞ്ഞത് എന്ന് പ്രവീണ പറഞ്ഞു. തമിഴ്‌നാട് സ്വദേശിയായ ഡല്‍ഹിയില്‍ താമസിക്കുന്ന ഭാഗ്യരാജ് എന്ന 21 കാരനാണ് പ്രതി. കഴിഞ്ഞ് നാല് വര്‍ഷത്തോളമായി ഇയാള്‍ തന്നേയും കുടുംബത്തേയും വേട്ടയാടുകയാണ് എന്ന് പ്രവീണ പറയുന്നു

ഇത് ഇയാളുടെ ഒരു സ്വഭാവമാണ് എന്നാണ് പ്രവീണ പറയുന്നത്. ഇങ്ങനത്തെ ചില സൈറ്റുകള്‍ മാത്രം കാണുക. ഒരു മുറി അടച്ചിട്ട് വീട്ടുകാരെ ആരേയും മുറിക്ക് അകത്തേക്ക് കയറ്റില്ല. ചെറിയ പയ്യനാണ്. 21,22 വയസുള്ള കുട്ടിയാണ്. ഞാനിങ്ങനെ ആലോചിക്കുകയായിരുന്നു. നമ്മുടെ ഈ തലമുറയൊക്കെ ഏറ്റവും കൂടുതല്‍ കുറ്റവാസന ഉണ്ടാകുന്ന പ്രായമാണ്. അത് അതിഭീകരമായ അവസ്ഥയിലേക്കാണ് പോയിക്കൊണ്ടിരിക്കുന്നത്, പ്രവീണ സംഭവത്തെക്കുറിച്ച് പറഞ്ഞു.

ഇത് മാത്രമല്ല. സൈബര്‍ ആക്രമണവും. ഇവരെ ശ്രദ്ധിക്കാന്‍ ആര്‍ക്കും നേരമില്ലേ. മുറി അടച്ചിരിക്കുകയാണ് എന്ന് അച്ഛന്‍ പറയുന്നുണ്ട്. എന്നാല്‍ അത് തുറന്നിടുകയോ കൊളുത്ത് പൊട്ടിച്ചിടുകയോ ഒന്നും ചെയ്യാത്തത് എന്താണ്. പഠിക്കാനാണെങ്കില്‍ തുറന്നിട്ടാല്‍ പോരെ. എന്തിനാണ് സ്വന്തം വീടാണെങ്കില്‍ മുറി അടച്ചിരിക്കുന്നത്. ചികിത്സ വേണമെങ്കില്‍ നല്‍കാം, കൗണ്‍സിലിംഗ് വേണമെങ്കില്‍ ഞാന്‍ ഹെല്‍പ്പ് ചെയ്യാം എന്നൊക്കെ ഞാന്‍ പറഞ്ഞിട്ടുണ്ട്. പക്ഷെ അവര്‍ അതിന് തയ്യാറല്ല. അതാണ് പ്രശ്‌നം പ്രവീണ വ്യക്തമിാക്കി...












Click it and Unblock the Notifications