Get Updates
Get notified of breaking news, exclusive insights, and must-see stories!

ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങിയത് ദുരന്തത്തിലേക്ക്... തിരുവനന്തപുരത്ത് അമ്മയും കുഞ്ഞും തീവണ്ടി തട്ടി മരിച്ചു

തിരുവനന്തപുരം : ക്ഷേത്രത്തിൽ പോയി മടങ്ങവേ അമ്മയും കുഞ്ഞും ട്രെയിൻ തട്ടി മരിച്ചു. കരിക്കകം അറപ്പുരവിളാകം പുതുവൽപുത്തൻ വീട്ടിൽ എയർപോർട്ട് ജീവനക്കാരൻ അരുൺഗോപിനാഥിന്റെ ഭാര്യ അശ്വതി എന്നു വിളിക്കുന്ന സ്വപ്നകുമാരി (30 ),ഏക മകൾ ആത്മിക എസ് .നായർ ( 5 ) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി ഏഴോടെ പേട്ട കരിക്കകം ഭാഗത്താണ് അപകടം നടന്നത്.

അന്താരാഷ്ട്ര ഫോട്ടോ പ്രദര്‍ശനവുമായി ബിനാലെ കൊളാറ്ററല്‍; മനുഷ്യജീവിതത്തിന്‍റെ പ്രതിതസന്ധിയുമായി 'പോസ്'

വീടിന് സമീപത്തെ റെയിൽവേ ട്രാക്കിലാണ്‌ സംഭവം. സ്വപ്നകുമാരിയുടെ കുടുംബവീട് റെയിൽവേ ട്രാക്കിന് മറുഭാഗത്താണ്. ബുധനാഴ്ച പകൽ ഇവർ കുടുംബവീട്ടിൽ പോയിരുന്നു. വൈകിട്ടോടെ സമീപത്തെ അറപ്പുരവിളാകം ക്ഷേത്രത്തിൽ പോയ ശേഷം വീട്ടിലേക്ക് മടങ്ങിപോകുമ്പോഴാണ് സംഭവം ഉണ്ടായത്. ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട മാവേലി എക്സ്പ്രസ് ഇടിച്ചുവെന്നാണ് കരുതുന്നതെന്ന് പേട്ട പൊലീസ് പറഞ്ഞു. ദൂരേക്ക് തെറിച്ചുവീണ ഇരുവരുടെയും ശരീരങ്ങൾ ഏറെ നേരം കഴിഞ്ഞാണ് കണ്ടത്.

Train accident

അപകടം നടന്ന ഭാഗത്തിന് തൊട്ടടുത്ത് റെയിൽവേ പാളം വളഞ്ഞുപോകുന്നതിനാൽ ദൂരെ നിന്നും ട്രെയിൻ വരുന്നത് കാണാൻ കഴിയില്ലെന്ന് സമീപ വാസികൾ പറയുന്നു.ഹോൺ മുഴക്കാതെയാകും ട്രെയിൻ വന്നിട്ടുണ്ടാകുകയെന്നും ഇതിനാൽ ട്രെയിൻ വരുന്നതറിയാതെ പാളം മുറിച്ചുകടന്നതാണ് അപകടത്തിന് കാരണമായതെന്നും നാട്ടുകാർ പറയുന്നു. പേട്ട പൊലീസ് എത്തി മറ്റ് നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ മെഡിക്കൽകോളജ് മോർച്ചറിയിലേക്ക് മാറ്റി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+