രണ്ടര വയസുകാരന്റെ മരണം കൊലപാതകം; മാതാവും കാമുകനും കസ്റ്റഡിയിൽ
തിരുവനന്തപുരം: വർക്കലയിൽ രണ്ടര വയസുകാരന്റെ മരണം കൊലപാതകമാണെന്ന് പൊലീസ് കണ്ടെത്തി.കുട്ടിയുടെ മാതാവ് ഉത്തരയും കാമുകൻ രതീഷിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

ആഴ്ചകൾ നീണ്ട പീഡനത്തിനൊടുവിൽ ആന്തരികാവയവങ്ങൾക്കുണ്ടായ ക്ഷതമാണ് മരണത്തിന് കാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വെളിപ്പെട്ടതോടെയാണ് കൊലപാതകമാണെന്ന് പൊലീസ് ഉറപ്പിട്ടച്ചത്.പൊലീസ് ചോദ്യം ചെയ്യലിൽ ഇരുവരും കുറ്റം സമ്മതിച്ചു.
കമ്പുകൊണ്ടും കൈകൊണ്ടുമാണ് കുഞ്ഞിനെ മർദ്ദിച്ചതെന്നാണ് ഇരുവരും വെളിപ്പെടുത്തിയിട്ടുള്ളത്. എന്നാൽ ഫോറൻസിക് ഉദ്യോഗസ്ഥരുടെയും പൊലീസ് സർജന്റെയും സഹായത്തോടെ കുട്ടിയുടെ ആന്തരികാവയവങ്ങൾക്കേറ്റ പരിക്കുകളുടെ സ്വഭാവം മനസിലാക്കിയശേഷമേ മറ്റ് ഏതെങ്കിലും ആയുധങ്ങൾ ഇവർ ഉപയോഗിച്ചിട്ടുണ്ടോയെന്ന് വ്യക്തമാകൂ.












Click it and Unblock the Notifications