പ്രായപൂര്‍ത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് അമ്മ കാമുകനൊപ്പം ഒളിച്ചോടി, മുട്ടന്‍ പണി കൊടുത്ത് പൊലീസ്
തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ യുവതിയെയും കാമുകനെയും പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരത്ത് ആര്യനാടാണ് സംഭവം. രണ്ട് പേരെയും ഇപ്പോള്‍ കോടതി റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. പറക്കോട് ഒന്നാംപാലം സ്വദേശിനി 32കാരിയും കാമുകന് 33കാരനായ പറക്കോണ്ട് സ്വദേശിയാണ് ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നത്.

പ്രവാസിയായ ഭര്‍ത്താവ്
പറക്കോണ്ട് സ്വദേശിയായ പ്രവാസി യുവാവുമായി 19 വയിസിലാണ് യുവതി ഒളിച്ചോടി പുതിയ ജീവിതം ആരംഭിച്ചത്. അന്യമതസ്തനായ യുവാവിനൊപ്പമുള്ള വിവാഹം കഴിഞ്ഞതോടെ യുവതി പേര് മാറ്റി പ്രവാസിയുടെ മതം സ്വീകരിച്ചു. ഇവര്‍ക്ക് 11, 13 വയസുള്ള രണ്ട് മക്കളുണ്ട്. ഈ മക്കളെ ഉപേക്ഷിച്ചാണ് യുവതി മറ്റൊരു യുവാവിനൊപ്പം ഒളിച്ചോടിയത്.

നാട്ടില്‍ വരാനിരിക്കെ
പ്രവാസിയായ ഭര്‍ത്താവ് അടുത്ത മാസം നാട്ടില്‍ വരാനിരിക്കെയാണ് യുവതി യുവാവുമൊപ്പം ഒളിച്ചോടിയത്. വ്യാഴാഴ്ച വൈകീട്ടായിരുന്നു സംഭവം. വീട്ടില്‍ ധരിച്ചിരുന്ന വേഷത്തില്‍ യുവതി യുവാവിനൊപ്പം ഒളിച്ചോടുകയായിരുന്നു.

പൊലീസില്‍ പരാതി
ഒളിച്ചോടിയ വിവരം ആദ്യം ബന്ധുക്കള്‍ അറിഞ്ഞില്ല. യുവതിയെ കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കളും പൊലീസും ചേര്‍ന്ന് രാത്രി വൈകഗിയും സമീപത്തെ പുരയിടങ്ങളിലും ബന്ധു വീടുകളിലും അന്വേഷിച്ചെങ്കിലും ഫലമുണ്ടായിരുന്നില്ല. ശേഷം മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കാമുകനൊപ്പം പോയതാണെന്ന് മനസിലായത്.

പിടികൂടി
കാമുകന്റെ ആള്‍ത്താമസമില്ലാത്ത വീട്ടില്‍ നിന്നാണ് ഇരുവരെയും പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു. ജുവനൈല്‍ ജസ്റ്റിസ് പ്രകാരമാണ് പൊലീസ് ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. യുവതിയെ അട്ടക്കുളങ്ങര സബ്ജയിലിലും കാമകന്‍ നെയ്യാറ്റിന്‍കര സബ്ജയിലിലേക്കും മാറ്റി.
-
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി












Click it and Unblock the Notifications