Get Updates
Get notified of breaking news, exclusive insights, and must-see stories!

രാത്രികാലങ്ങളില്‍ അമ്മയുടെ പെരുമാറ്റം മാറും; മകനെ പീഡിപ്പിച്ചത് 4 വര്‍ഷം, ക്രൂരത പുറംലോകം അറിഞ്ഞത് പിതാവിലൂടെ

തിരുവനന്തപുരം: തലസ്ഥാനജില്ലയിലെ കടയ്ക്കാവൂരില്‍ അമ്മ 14 വയസുള്ള മകനെ ലൈംഗികമായി പീഡിപ്പിച്ച വാര്‍ത്ത ഞെട്ടലോടെയാണ് കേരളം കേട്ടത്. സംസ്ഥാനത്ത് ആദ്യമായാണ് ഒരു അമ്മയ്‌ക്കെതിരെ പോക്‌സോ കേസ് ചുമത്തുന്നത്. തിരുവനന്തപുരം വക്കം സ്വദേശിനിയായ യുവതിയാണ് അറസ്റ്റിലായിരിക്കുന്നത്.

Recommended Video

cmsvideo
    കേരളത്തെ ഞെട്ടിച്ച പീഡനം ഇങ്ങനെ..രാത്രി അമ്മയുടെ കാമവെറി പുറത്തുവരും

    കുട്ടിയുടെ അച്ഛനാണ് സ്വന്തം ഭാര്യയ്‌ക്കെതിരെ പരാതിയുമായി ചൈൽഡ് ലൈനിനെ സമീപിച്ചത്. പതിനാല് വയസ്സുകാരനായ മകനെ ലൈംഗികമായി പീഡനത്തിന് ഇരയാക്കി എന്നാണ് യുവതിക്ക് എതിരെ ചുമത്തിയ കേസ്. സംഭവം പുറം ലോകം അറിഞ്ഞതിന് പിന്നാലെ കുട്ടി ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരോട് പറഞ്ഞത് ഞെട്ടിക്കുന്ന വിവരങ്ങളാണ്...

    പരാതി ചൈല്‍ഡ് ലൈനില്‍

    പരാതി ചൈല്‍ഡ് ലൈനില്‍

    മകനെ അമ്മ ലൈംഗികമായി പീഡിപ്പിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി പിതാവാണ് ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി നല്‍കിയ പരാതിയില്‍ യുവതിയെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കടയ്ക്കാവൂര്‍ പോലീസ് ആണ് പോക്സോ ചുമത്തി യുവതിയെ ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്.

    കേരളത്തില്‍ ആദ്യം

    കേരളത്തില്‍ ആദ്യം

    സംസ്ഥാനത്ത് ആദ്യമായാണ് ഒരു അമ്മയ്‌ക്കെതിരെ പോക്‌സോ കേസ് ചുമത്തുന്നത്. അറസ്റ്റിലായ യുവതിയെ ഇപ്പോള്‍ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. ദമ്പതികള്‍ ഏറെ നാളുകളായി വേര്‍പിരിഞ്ഞ് കഴിയുകയായിരുന്നു. അമ്മയുടെ സംരക്ഷണതയിലാണ് മകന്‍ കഴിഞ്ഞിരുന്നത്.

     സംശയം തോന്നിയത്

    സംശയം തോന്നിയത്

    2019ല്‍ അച്ഛന്‍ മകനെയും കൂട്ടി വിദേശത്ത് പോയിരുന്നു. അവിടെ വച്ചാണ് ചില സംശയങ്ങള്‍ തോന്നിയത്. ഇക്കാര്യം ചൈന്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിലും പൊലീസിന്റെ എഫ്‌ഐആറിലും വ്യക്തമാക്കുന്നുണ്ട്. കുട്ടിയെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ കൗണ്‍സിലിംഗ് നടത്തിയതോടെയാണ് ഞെട്ടിക്കുന്ന ക്രൂരതയുടെ വിവരങ്ങള്‍ പുറത്തുവരുന്നത്.

    കുട്ടിയുടെ വെളിപ്പെടുത്തല്‍

    കുട്ടിയുടെ വെളിപ്പെടുത്തല്‍

    രാത്രി കാലങ്ങളില്‍ അമ്മയുടെ സ്വഭാവം മാറും. മോശമായിട്ടായിരുന്നു തന്നോട് പെരുമാറിയതെന്ന് കുട്ടി ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരോട് പറഞ്ഞു. നാല് വര്‍ഷത്തോളം കുട്ടിയെ അമ്മ തുടര്‍ച്ചയായി പീഡിപ്പിച്ചെന്നാണ് വിവരം. പത്ത് ദിവസത്തെ കൗണ്‍സിലിംഗിനിടെയാണ് കുട്ടി ഇക്കാര്യം വെളിപ്പെടുത്തിയത്.

    സംഭവം നടന്നത്

    സംഭവം നടന്നത്

    നാല് മക്കളും മാതാവും വക്കത്തെ വീട്ടില്‍ താമസിക്കുമ്പോഴായിരുന്നു സംഭവം. കുട്ടികളുടെ പിതാവ് വിദേശത്തായിരുന്നു താമസം. ഒരു ദിവസം 17കാരനായ മകന്‍ അമ്മയുടെ ഫോണില്‍ നിന്ന് സംശയാസ്പദമായ ചില കാര്യങ്ങള്‍ കാണുകയും അത് പിതാവിനെ അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് നാട്ടിലെത്തിയ പിതാവ് യുവതിയുമായി വിവാഹ മോചനം നേടി. പിന്നാലെയാണ് കുട്ടികളുമായി വിദേശത്ത് പോയത്.

    പെരുമാറ്റത്തില്‍ വ്യത്യാസം

    പെരുമാറ്റത്തില്‍ വ്യത്യാസം

    വിദേശത്ത് എത്തിയപ്പോള്‍ 14 വയസുള്ള കുട്ടിയുടെ പെരുമാറ്റത്തില്‍ വ്യത്യാസം പിതാവിന് അനുഭവപ്പെട്ടു. തുടര്‍ന്ന് കാര്യങ്ങള്‍ അന്വേഷിച്ചപ്പോഴാണ് സംഭവം പുറത്തായത്. തുടര്‍ന്നാണ് പിതാവ് നാട്ടിലെത്തി ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കിയത്. ഇപ്പോള്‍ അറസ്റ്റിലായ യുവതി റിമാന്‍ഡിലാണ്. അട്ടക്കുളങ്ങര ജയിലിലാണ് ഇവര്‍ ഇപ്പോള്‍ കഴിയുന്നത്.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+