കഴക്കൂട്ടത്ത് സ്‌ട്രോങ് റൂം തുറക്കാൻ നീക്കം, പ്രതിഷേധത്തെ തുടർന്ന് ഉപേക്ഷിച്ചു
തിരുവനന്തപുരം: കഴക്കൂട്ടം മണ്ഡലത്തില്‍ കേടായ വോട്ടിംഗ് യന്ത്രം സൂക്ഷിച്ചിരുന്ന സ്‌ട്രോങ് റൂം തുറക്കാനുള്ള ജില്ല ഭരണകൂടത്തിന്റെ നീക്കം പ്രതിഷേധത്തെ തുടര്‍ന്ന് ഉപേക്ഷിച്ചു. ബിജെപിയും യുഡിഎഫും പ്രതിഷേധിച്ചതോടെയാണ് റിട്ടേണിംഗ് ഓഫീസര്‍ നീക്കം ഉപേക്ഷിച്ചത്. ഉദ്യോഗസ്ഥ തലത്തിലുള്ള ഭരണപക്ഷ നീക്കമാണ് സ്‌ട്രോങ് റൂം തുറക്കാനുള്ള നീക്കത്തിന് പിന്നിലെന്ന് ബിജെപി ആരോപിച്ചു.

കഴക്കൂട്ടത്തെ സ്‌ട്രോങ് റൂം തുറക്കാനുള്ള നീക്കത്തെ കുറിച്ച് ഇന്ന് രാവിലെയോടെയാണ് രാഷ്ട്രീയ പാര്‍ട്ടിക്കാര്‍ക്ക് വിവരം ലഭിച്ചത്. തുറക്കാനുള്ള തീരുമാനത്തിന് ഒരു മണിക്കൂര്‍ മുമ്പ് മാത്രമാണ് ബന്ധപ്പെട്ട രാഷ്ട്രീയ പാര്‍ട്ടികളെ അറിയിച്ചത്. എന്നാല്‍ ബിജെപിയും യുഡിഎഫും ഇതിനെതിരെ ശക്തമായി രംഗത്തെത്തുകയായിരുന്നു. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ തുറക്കാനുള്ള നീക്കത്തില്‍ നിന്ന് പിന്മാറുകയായിരുന്നു.
സ്ട്രോങ് റൂം തുറക്കാനുള്ള നീക്കത്തില്‍ എതിര്‍പ്പ് അറിയിച്ചത് ബിജെപിയും യുഡിഎഫും മാത്രമാണ്. ഭരണപക്ഷ സ്ഥാനാര്‍ത്ഥിക്ക് യാതൊരു എതിര്‍പ്പമില്ല. ഇതില്‍ അസ്വഭാവികതയുണ്ടെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി എസ്എസ് ലാല്‍ വ്യക്തമാക്കി. സ്ട്രോങ് റൂം സീല്‍ചെയ്ത് പൂട്ടിയാല്‍ വോട്ടെണ്ണല്‍ ദിവസം ജനപ്രതിനിധികളുടെ മുന്നില്‍വെച്ച് മാത്രമെ അത് തുറക്കാറുള്ളൂ. പുതിയ കീഴ് വഴക്കം സൃഷ്ടിക്കാനുള്ള ശ്രമമാണിതെന്നും എസ് എസ് ലാല്‍ ആരോപിക്കുന്നു.
കടല്‍ തീരത്ത് കുതിരയോടൊപ്പം മാലാഖയെ പോലെ തിളങ്ങി ദിഗംഗന സൂര്യവംശി, വൈറല്‍ ചിത്രങ്ങള്‍ കാണാം.












Click it and Unblock the Notifications