സിപിഎമ്മും രാജഗോപാലും തമ്മിൽ ധാരണ: സ്പീക്കറെ അനുകൂലിച്ച് വോട്ട് ചെയ്തെന്ന് മുല്ലപ്പള്ളി
തിരുവനന്തപുരം: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്- ബിജെപി ധാരണയുണ്ടാക്കിയെന്ന വെളിപ്പടുത്തലിന് മറുപടിയുമായി കെപിസിസി അധ്യക്ഷൻ. ഒ രാജഗോപാലും സിപിഎമ്മും തമ്മിലുള്ള ധാരണയെക്കുറിച്ച് താൻ പറയേണ്ട കാര്യമുണ്ടോ എന്നാണ് മുല്ലപ്പള്ളി ഉന്നയിക്കുന്ന ചോദ്യം. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പിന്തുണയോടെയാണ് താൻ നേമത്ത് മത്സരിച്ചതെന്നാണ് കഴിഞ്ഞ ദിവസം ഒ രാജാഗോപാൽ വെളിപ്പെടുത്തിയത്. ഇതിനോടാണ് മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രതികരണം.

എന്തുകൊണ്ട് ഈ നീക്കം
സിപിഎം നിർത്തിയിരിക്കുന്ന സ്പീക്കർ സ്ഥാനാർത്ഥിയെ പിന്തുണയ്ക്കാൻ തീരുമാനിച്ചപ്പോൾ ഒ രാജഗോപാൽ പറഞ്ഞത് പേരിൽ രാമനുമുണ്ട് കൃഷ്ണനുമുണ്ട് ഇതിലപ്പുറം മറ്റൊരു സ്ഥാനാർത്ഥിയെ കാണുന്നില്ലെന്നായിരുന്നു. അപ്പോൾ തന്നെ അന്തർധാര ഞങ്ങൾക്ക് ബോധ്യപ്പെട്ടുവെന്നും മുല്ലപ്പള്ളി പറഞ്ഞു. സിപിഎം സ്ഥാനാർത്ഥിയ്ക്ക് വോട്ടുചെയ്യുകയും അതിന് ശേഷം മതപരമായ മാനം നൽകി അതിനെ ന്യായീകരിക്കുകയും ചെയ്യുക. അതാണ് രാജഗോപാൽ നടത്തിക്കൊണ്ടിരിക്കുന്നതെന്നും മുല്ലപ്പള്ളി ചൂണ്ടിക്കാണിച്ചു.

കോൺഗ്രസിന്റെ ലക്ഷ്യമല്ല
ശബരിമല സ്ത്രീ പ്രവേശന വിഷയം മുഖ്യതിരഞ്ഞെടുപ്പ് വിഷയമാക്കാൻ കോൺഗ്രസ് ഉദ്ദേശിച്ചിട്ടില്ല. എന്നാൽ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട ചർച്ചകൾ വരുന്ന സമയത്ത് നിലപാട് വ്യക്തമാക്കുക മാത്രമാണ് ചെയ്യുന്നതെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു. ശബരിമലയിൽ ഇപ്പോൾ പ്രശ്നങ്ങളില്ലെന്നും അതിനാൽ സ്ത്രീ പ്രവേശനം സംബന്ധിച്ച വിധി വരുമ്പോൾ മാത്രം ഇക്കാര്യം ചർച്ച ചെയ്താൽ മതിയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പ്രസ്താവനയാണ് ഈ വിഷയം വീണ്ടും ചർച്ചയാവുന്നതിലേക്ക് എത്തിച്ചത്. ശബരിമലയിൽ സർക്കാർ വിശ്വാസികൾക്കൊപ്പമാണെന്ന വാദത്തെ യെച്ചൂരി തള്ളിപ്പറയുകയായിരുന്നു.

നിലപാടിലെ വൈരുദ്ധ്യം
സീതാറാം യെച്ചൂരി നിലപാട് വ്യക്തമാക്കിയതോടെയാണ് സിപിഎം നേതാക്കളുടെ നിലപാടുകളിലെ വൈരുദ്ധ്യം ചൂണ്ടിക്കാണിച്ച് മുല്ലപ്പള്ളി ഉൾപ്പെടെയുള്ള നേതാക്കൾ രംഗത്തെത്തുന്നത്. യെച്ചൂരി ഒന്നു പറയുകയും മുഖ്യമന്ത്രി പലതവണ വാക്ക് മാറ്റിപ്പറയുകയും ചെയ്തുവെന്നും മുല്ലപ്പള്ളി ചൂണ്ടിക്കാണിക്കുന്നു. മുഖ്യമന്ത്രിയുടെ വിശ്വസ്തൻ കൂടിയായ തിരുവനന്തപുരത്തുള്ള മന്ത്രി മറ്റൊന്ന് പറയുന്നുവെന്നും അദ്ദേഹം വിലാപ കാവ്യം രചിച്ചുകൊണ്ടാണ് മാധ്യമപ്രവർത്തകരെ കണ്ടതെന്നും മുല്ലപ്പള്ളി ചൂണ്ടിക്കാണിക്കുന്നു. തന്റെ മനസ്സ് വേദിക്കുന്നതായി അദ്ദേഹം പറഞ്ഞുവെന്നും നിലപാട് തെറ്റാണെന്ന് ആവർത്തിക്കുകയും ചെയ്തിരുന്നു.
Recommended Video

നിലപാടെന്ത്?
ശബരിമല യുവതീ പ്രവേശന വിഷയത്തിൽ എന്താണ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നിലപാട്? അതിനിയെങ്കിലും വിശദീകരിക്കണമെന്നും മുല്ലപ്പള്ളി ചൂണ്ടിക്കാണിക്കുന്നു. സിപിഎം ജനറൽ സെക്രട്ടറിയുടെ നിലപാടാണോ പിണറായി വിജയന്റെ നിലപാടാണോ ശബരിമല വിഷയത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നിലപാടെന്ന് ഇനിയെങ്കിലും വിശദീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ ക്രൈംം ബ്രാഞ്ച് കേസെടുത്തിട്ടുള്ളത് തിരഞ്ഞെടുപ്പ് കാലത്ത് ജനശ്രദ്ധ തിരിക്കുന്നതിന് വേണ്ടിയുള്ള തന്ത്രമായാണ് നോക്കിക്കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications