തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ എല്‍ഡിഎഫ് നടത്തുന്ന സമരം രാഷ്ട്രീയ ആഭാസമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

Google Oneindia Malayalam News

തിരുവനന്തപുരം: സര്‍ക്കാരിന്റെയും സിപിഎം നേതാക്കളുടെയും കോടികളുടെ അഴിമതികള്‍ ഓരോന്നായി പുറത്തുകൊണ്ടുവന്നിരിക്കുന്ന കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കെതിരെ എല്‍.ഡി.എഫ് നടത്തുന്ന സമരം രാഷ്ട്രീയ ആഭാസമാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. സര്‍ക്കാരിന്റെ വിവിധ പദ്ധതികളിലും സ്പ്രിങ്കളര്‍ ഉള്‍പ്പെടെയുള്ള വിവിധ ഇടപാടുകളിലും കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം മുഖ്യമന്ത്രിയിലേക്കും കൂടുതല്‍ സിപിഎം നേതാക്കളുടെയും അവരുടെ മക്കളിലേക്കും നീങ്ങുന്നതിലെ അപകടം തിരിച്ചറിഞ്ഞാണ് ഇത്തരം അഭ്യാസത്തിന് സിപിഎമ്മിനെ പ്രേരിപ്പിച്ചത്.

mullappally

സംഘടനാ ബലം കാട്ടി കേന്ദ്ര അന്വേഷണ ഏജന്‍സികളെ നിര്‍വീര്യമാക്കുക എന്ന ഗൂഢലക്ഷ്യം എല്‍ഡിഎഫ് സമരത്തിന് പിന്നിലുണ്ട്.സിപിഎം നേതാക്കളും അവരുടെ കുടുംബങ്ങളും ഉപജാപകവൃന്ദങ്ങളും നടത്തിയ ഞെട്ടിക്കുന്ന അഴിമതിക്ക് കൂട്ടുനില്‍ക്കേണ്ട ഗതികെട്ടസമരത്തില്‍ നിന്നും പിന്‍മാറാന്‍ എല്‍ഡിഎഫ് ഘടകകക്ഷികള്‍ തയ്യാറാകണം.

സര്‍ക്കാരിന്റെ വീഴ്ചകള്‍ക്ക് വെള്ളപൂശാനുള്ള ഏജന്‍സിയല്ല സിഎജി എന്ന് മുഖ്യമന്ത്രിയും ധനമന്ത്രിയും തിരിച്ചറിയണം. ഭരണഘടനാ സ്ഥാപനമായ സിഎജിയെ അസ്ഥിരപ്പെടുത്താനുള്ള കേരള സര്‍ക്കാരിന്റെ നീക്കം അംഗീകരിക്കാനാവില്ല.കേരളത്തെ വിഴുങ്ങുന്ന വെള്ളാനയാണ് കിഫിബിയെന്ന കണ്ടെത്തലാണ് സിഎജി നടത്തിയത്.

കിഫ്ബിയില്‍ നടന്ന വഴിവിട്ട പ്രവര്‍ത്തനങ്ങള്‍ പുറത്തുവരാതിരിക്കാനാണ് തുടക്കം മുതല്‍ മുഖ്യമന്ത്രി ശ്രമിച്ചത്.കിഫ്ബിയുടെ ആരംഭം മുതലുള്ള ഇടപാടുകള്‍ സംസ്ഥാനത്തിന് വന്‍സാമ്പത്തിക ബാധ്യതയാണ് വരുത്തിയത്. വിദേശ ബാങ്കുകളില്‍ നിന്നും വലിയ പലിശ നിരക്കില്‍ കോടികളാണ് കടം എടുത്തത്.കടബാധ്യതയുടെ തിരിച്ചടവ് കണക്കാക്കുമ്പോള്‍ ജനിക്കാന്‍ പോകുന്ന കുഞ്ഞുപോലും കടക്കാരനായിട്ടാണ് പിറക്കാന്‍ പോകുന്നത്. ഈ സര്‍ക്കാര്‍ വരുത്തിവച്ച കടബാധ്യതയില്‍ നിന്നും തുടര്‍ന്ന് വരുന്ന സര്‍ക്കാര്‍ എത്ര ശ്രമിച്ചാലും കരകയറില്ലെന്നതാണ് യാഥാര്‍ത്ഥ്യെമെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.

Thiruvananthapuram
English summary
Mullappally said that the LDF's agitation against the central agencies is a political illusion
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X