തിരുവനന്തപുരത്ത് മുംബൈ മോഡല്‍ മോഷണം; പോലീസ് എത്തിയപ്പോള്‍ വന്‍ ട്വിസ്റ്റ്
തിരുവനന്തപുരം: കാട്ടാക്കടയില്‍ മുംബൈ മോഡല്‍ കവര്‍ച്ച. രണ്ടംഗ സംഘമാണ് ബൈക്കിലെത്തി കൊള്ള നടത്തിയത്. കാട്ടാക്കട പുല്ലുവിളാകത്തെ വീട്ടിലെത്തിയ മുഖംമൂടി സംഘം തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി കമ്മല്‍ തട്ടുകയായിരുന്നു.
വൃദ്ധയും കൊച്ചുമകളും മാത്രമാണ് സംഭവം നടക്കുമ്പോള്‍ വീട്ടിലുണ്ടായിരുന്നത്.മോഷണ നടത്തിയ സംഘം സ്ഥലം വിടുകയും ചെയ്തു. തൊട്ടുപിന്നാലെ പൊലീസ് സംഭവ സ്ഥലത്ത് എത്തി. പൊലീസ എത്തിയപ്പോഴാണ് സംഭവം ആകെ മാറിമറഞ്ഞത്.

സ്വര്‍ണ കമ്മലെന്ന് കരുതി കള്ളന്മാര്‍ കൊള്ളയടിച്ചത് മുക്ക് പണ്ടമായിരുന്നു.നഷ്ടപ്പെട്ട കമ്മല്‍ സ്വര്‍ണമായിരുന്നില്ലെന്ന് വീട്ടുകാര്‍ മൊഴി നല്‍കിയെന്ന് പോലീസ് അറിയിച്ചു. സംഭവത്തില്‍ കാട്ടാക്കട പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രദേശത്തെ കഞ്ചാവ് സംഘങ്ങളെ കേന്ദ്രീകരിച്ചാണ് അന്വേഷണം.












Click it and Unblock the Notifications