തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വ്യാപാരിക്കും കുടുംബത്തിനും അക്രമികളുടെ ക്രൂര മർദ്ദനം; അക്രമിച്ചത് വീട്ടിൽ കയറി ... മൂന്ന് പേർക്ക് പരിക്ക്, സംഭവം വർക്കരയിൽ!!

  • By Desk
Google Oneindia Malayalam News

വർക്കല: പുത്തൻചന്തയിൽ 15അംഗ അക്രമിസംഘം വ്യാപാരിയെയും കുടുംബത്തെയും വീടുകയറി ആക്രമിച്ചു പരിക്കേൽപിച്ചു. പുത്തൻചന്ത ശ്രീവിനായകയിൽ വി.ബോസ് (62), മക്കളായ ബിനു (30), വിഷ്ണു (25) എന്നിവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. ഞായറാഴ്ച രാത്രി 11.30ഓടെയാണ് സംഭവം. ബൈക്കുകളിലും ഓട്ടോയിലുമെത്തിയ അക്രമിസംഘങ്ങൾ ബോസിന്റെ വീട്ടിലെത്തി വിളിച്ചിറക്കിയാണ് ആക്രമിച്ചത്.

<strong>മല്ലപ്പുറം ജില്ല വിഭജിക്കണം... തിരൂർ ജില്ലയായി പ്രഖ്യാപിക്കണമെന്ന് എസ്ഡിപിഐ, ലോങ് മാർച്ച് 28ന് !!</strong>മല്ലപ്പുറം ജില്ല വിഭജിക്കണം... തിരൂർ ജില്ലയായി പ്രഖ്യാപിക്കണമെന്ന് എസ്ഡിപിഐ, ലോങ് മാർച്ച് 28ന് !!

ജനാലയിൽ തട്ടിവിളിച്ചത് കേട്ട് വാതിൽ തുറന്നിറങ്ങിയ ബോസിനെ ആക്രമിക്കുകയായിരുന്നു. തലയ്ക്ക് അടിയേറ്റ് ബോധരഹിതനായി നിലത്ത് വീണു. സംഭവസമയം ഭാര്യയും ബോസും മാത്രമാണ് വീട്ടുലുണ്ടായിരുന്നത്. സമീപത്തെ ക്ഷേത്രത്തിലെ കാവടിഉത്സവ സ്ഥത്തായിരുന്നു മക്കൾ. വിവരമറിഞ്ഞ് ആദ്യം വീട്ടിൽ ഓടിയെത്തിയ ബിനുവിനെ അക്രമികൾ മർദ്ദിച്ചവശനാക്കി. പിന്നാലെ വിഷ്ണുവും വീട്ടിലെത്തി. ഇയാളെയും അക്രമികൾ ക്രൂരമായി മർദ്ദിച്ചു.

Murchant

വിഷ്ണുവിന്റെ തലയ്ക്കും മുതുകിനും കൈകാലുകൾക്കും പരിക്കുണ്ട്. ബോസിന്റെ തലയ്ക്കും കണ്ണിനും ഗുരുതരമായി പരിക്കേറ്റു. നിലവിളികേട്ട് നാട്ടുകാർ എത്തിയതോടെ അക്രമികൾ സ്ഥലംവിട്ടു. പരിക്കേറ്റ മൂന്നുപേരും വർക്കലയിലെ ഒരു സ്വകാര്യാശുപത്രിയിൽ ചികിത്സയിലാണ്. പുത്തൻചന്ത പാലത്തിനു സമീപം വിനായകസ്റ്റോർ ഉടമയായ വി.ബോസ് വ്യാപാരിവ്യവസായി ഏകോപനസമിതി പുത്തൻചന്തയൂണിറ്റ് മുൻപ്രസിഡന്റാണ് . വർക്കല പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

പുത്തൻചന്തയിൽ വ്യാപാരിയുടെ വീടുകയറി ആക്രമിച്ച സംഭവത്തിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് കേരളവ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ വൈസ് പ്രസിഡന്റ് ബി.ജോഷിബാസു, പുത്തൻചന്ത യൂണിറ്റ് പ്രസിഡന്റ് കമറുദ്ദീൻ, സെക്രട്ടറി അനിൽകുമാർ എന്നിവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

Thiruvananthapuram
English summary
Murchant and family attacked in Varkala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X