തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കക്കൂസ് മാലിന്യം റോഡിൽ ഒഴുക്കിയത് തടയാൻ ശ്രമിച്ച നഗരസഭാ ജീവനക്കാരെ ടാങ്കർ ലോറി കയറ്റി കൊലപ്പെടുത്താൻ ശ്രമം

കക്കൂസ് മാലിന്യം റോഡിൽ ഒഴുക്കിയത് തടയാൻ ശ്രമിച്ചു: നഗരസഭാ ജീവനക്കാരെ ടാങ്കർ ലോറി കയറ്റി കൊലപ്പെടുത്താൻ ശ്രമം,സംഭവം തിരുവനനന്തപുരത്ത്!!

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: ടാങ്കർ ലോറിയിൽ എത്തിച്ച കക്കൂസ് മാലിന്യം റോഡിൽ ഒഴുക്കിയത് തടയാൻ ശ്രമിച്ച നഗരസഭാ ജീവനക്കാരെ ടാങ്കർ ലോറി കയറ്റി കൊലപ്പെടുത്താൻ ശ്രമം. ഗുരുതരമായി പരിക്കേറ്റ നഗരസഭ പൂന്തുറ ഹെൽത്ത് സർക്കിളിൽപ്പെട്ട സി.എൽ.ആർ. ജീവനക്കാരായ ബീമാപള്ളി സ്വദേശികളായ ജയകുമാർ (32) , ഹാജാ മൊയ്തീൻ (27) എന്നിവരെയാണ് പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതിൽ തലയ്‌ക്കും ആന്തരികാവയവങ്ങൾക്കും പരിക്കേറ്റ ഹാജാ മൊയ്‌തീന്റെ നില ഗുരുതരമാണ്.

<strong>ബിസിനസ് വിസചട്ടം ലംഘിച്ചെന്ന് ആരോപണം: 60 ചൈനീസ് ഉദ്യോഗസ്ഥര്‍ക്ക് ലീവ് ഇന്ത്യ നോട്ടീസ് നല്‍കി </strong>ബിസിനസ് വിസചട്ടം ലംഘിച്ചെന്ന് ആരോപണം: 60 ചൈനീസ് ഉദ്യോഗസ്ഥര്‍ക്ക് ലീവ് ഇന്ത്യ നോട്ടീസ് നല്‍കി

നഗരസഭ പരിധിയിലെ റോഡ് വക്കിലും ഒഴിഞ്ഞ പുരയിടങ്ങളിലും കക്കൂസ് മാലിന്യം അടക്കമുള്ളവ രാത്രികാലങ്ങളിൽ നിക്ഷേപിക്കുന്നത് പതിവായതിനെത്തുടർന്നാണ് നെറ്റ് സ്കോഡായി ജീവനക്കാരെ നഗരസഭ നിശ്ചിത സ്ഥലങ്ങളിൽ നിയോഗിച്ചത്. ഇതിന്റെ ഭാഗമായി ജോലി നോക്കുന്നതിനിടെയാണ് ഇന്നലെ (19) വെളുപ്പിന് മൂന്നരയോടെ ഫോർട്ട് പൊലീസ് സ്റ്റേഷന് മുന്നിലായി ജീവനക്കാർക്ക് നേരെ അതിക്രമമുണ്ടായത്. ബൈപ്പാസിൽ അമ്പത്തറ മിൽമയ്‌ക്ക് സമീപം മാലിന്യം തള്ളിയത് ശ്രദ്ധയിൽപ്പെട്ടാണ് പുലർച്ചെ മൂന്നുമണിയോടെ ജയകുമാറും ഹാജാ മൊയ്തീനും ബൈക്കിൽ സ്ഥലത്തെത്തിയത്. നിമിഷങ്ങൾക്കകം അടുത്ത ലോഡുമായി ടാങ്കർ ലോറി വീണ്ടുമെത്തിയതായി ജീവനക്കാർ പറയുന്നു.

attackagainstcorpstaff-

ജീവനക്കാരെ കണ്ടതോടെ വാഹനം തിരുവല്ലം വഴി കറങ്ങി ഫോർട്ട് പൊലീസ് സ്റ്റേഷന് സമീപത്തേക്ക് പോയി. ജീവനക്കാർ ബൈക്കിൽ ഇവരെ പിൻതുടർന്നു. പൊലീസ് സ്റ്റേഷന് മുന്നിലെത്തിയതോടെ ടാങ്കർ ലോറി നിർത്തി. ജീവനക്കാർ ബൈക്കിൽ ടാങ്കറിനെ ഓവർടേക്ക് ചെയ്‌തു ലോറിക്കു മുന്നിൽ വാഹനം നി‌ർത്തിയ ഉടൻ ലോറി മുന്നോട്ടെടുത്ത് ബൈക്കിനേയും ജീവനക്കാരേയും ഇടിച്ച് വീഴ്ത്തുകയായിരുന്നു. തലനാരിഴയ്‌ക്കാണ് മരണത്തിൽനിന്ന് രക്ഷപ്പെട്ടതെന്ന് ഇവർ പറയുന്നു. റോഡിലുണ്ടായിരുന്ന നാട്ടുകാരാണ് ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചത്. ലോറിയുടെ നമ്പർ പ്ലേറ്റ് മറച്ചിരുന്നതിനാൽ വാഹനത്തിന്റെ നമ്പർ വ്യക്തമായില്ലെന്നും ജീവനക്കാർ പറയുന്നു.

Thiruvananthapuram
English summary
murder attempt against corporation staff on waste disposal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X