ജാമ്യത്തിലിറങ്ങിയ കൊലക്കേസ് പ്രതി കുഴഞ്ഞുവീണ് മരിച്ചു: സംഭവം തിരുവനന്തപുരത്ത്
കല്ലറ: ഭാര്യാ സഹോദരനെ കുത്തി കൊന്ന സംഭവത്തിൽ ജാമ്യത്തിലിറങ്ങിയ പ്രതി റോഡിൽ കുഴഞ്ഞുവീണ് മരിച്ചു. കല്ലറ ശരവണ ജംഗ്ഷൻ അശ്വതി ഭവനിൽ സി.ആർ കുമാർ എന്ന മണിയനാണ് (50) ഇന്നലെ രാത്രി മരിച്ചത്. രണ്ടാഴ്ചമുമ്പാണ് മണിയൻ ജാമ്യത്തിൽ ഇറങ്ങിയത്. ജംഗ്ഷനിൽ നിന്നും വീട്ടിലേയ്ക്ക് പോകുന്നതിനിടയിൽ കുഴഞ്ഞുവീണ മണിയനെ ഉടൻ തറട്ട ഗവൺമെന്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. മൃതദേഹം തുടർ നടപടികൾക്കായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
2017 ഫെബ്രുവരി 28ന് രാത്രി പത്തര മണിയ്ക്കാണ് ഭാര്യാ സഹോദരനായ ഗോപാലകൃഷ്ണകുറുപ്പിനെ (53) മണിയൻ കുത്തി കൊലപ്പെടുത്തിയത്. പതിനേഴ് വർഷമായി ഭാര്യയുമായി പിണങ്ങി കഴിയുന്ന മണിയൻ സഹോദരിക്കും കുടുംബത്തിനുമൊപ്പം കല്ലറയിലെ കുടുംബ വീട്ടിലായിരുന്നു താമസം. അമ്മയുടെ പേരിലുള്ള വീടിന് തനിക്കും ഓഹരി വേണമെന്നാവശ്യപ്പെട്ട്

സഹോദരിയുമായി തർക്കം പതിവായിരുന്നു. സംഭവദിവസം രാത്രി മദ്യപിച്ച് വീട്ടിൽ എത്തിയ മണിയൻ ഇക്കാര്യത്തെ ചൊല്ലി വീണ്ടും അളിയനുമായി വഴക്കിടുകയും സമീപത്ത് ഉണ്ടായിരുന്ന കത്തിയെടുത്ത് കുത്തുകയുമായിരുന്നു. നെഞ്ചിലും മുതുകിലും കുത്തേറ്റ ഗോപാലകൃഷ്ണ കുറുപ്പ് ആശുപത്രിയിൽ വച്ച് മരണമടഞ്ഞു.












Click it and Unblock the Notifications