ക്ഷേത്രവിളക്കുകള്‍ നശിപ്പിച്ചു;10 പേർ പിടിയില്‍
തിരുവനന്തപുരം: ക്ഷേത്രത്തിലെ വിളക്കുകള്‍ നശിപ്പിച്ച സംഭവത്തില്‍ മുസ്ലീം യുവാക്കള്‍ അറസ്റ്റില്‍. വിളക്കുകള്‍ നശിപ്പിച്ചതിനും ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിനും ആണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത് എന്നാണ് റിപ്പോര്‍ട്ട്. ജനുവരി 14 നാണ് സംഭവം.
ബാലരമപുരത്തിനടുത്ത് തെയ്യാംപള്ളിയിലെ ശാസ്താംകോട് ക്ഷേത്രത്തിലെ വിളക്കുകളാണത്രെ ഇവര്‍ നശിപ്പിച്ചത്. അഞ്ച് ബൈക്കുകളിലായെത്തിയ പത്തംഗ സംഘമാണ് അക്രമം നടത്തിയതെന്ന് കേരള കൗമുദി ഫ്ലാഷ് റിപ്പോര്‍ട്ട് ചെയ്യുന്നു.

അക്രമികള്‍ ക്ഷേത്ര വളപ്പില്‍ കയറി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും വിളക്കുകള്‍ വലിച്ചെറിയുകയും ആണത്രെ ഉണ്ടായത്. വിവരമറിഞ്ഞെത്തിയ പോലീസ് ദൃക്‌സാക്ഷികളില്‍ നിന്ന വിവരം ശേഖരിച്ചു. രാത്രിതന്നെ അക്രമികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
വഴിമുക്ക് സ്വദേശികളാണ് അറസ്റ്റിലായ യുവാക്കള്‍. ഇവര്‍ ഏതെങ്കിലും മത, രാഷ്ട്രീയ സംഘടനകളുടെ ഭാഗമാണോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. നൗഫല്‍, ഷമീര്‍, മുജീബ്, മുസാഫിര്‍, ഫൈസല്‍, ഷെഫീഖ്, ഷാനവാസ്, ഷാനു, ഉബൈന്‍, ഫിറോസ് എന്നിവരെയാണ് ബാലരാമപുരം പോലീസ് അറസ്റ്റ് ചെയ്തത്. എല്ലാവരും 20 നും 24നും ഇടയില്‍ പ്രായമുള്ളവരാണ്.












Click it and Unblock the Notifications