മണികണ്ഠന്റെ ശരീരത്തില്‍ വെട്ടേറ്റ പാടുകള്‍!! ദുരൂഹമായി വാനിലെത്തിയവര്‍... അപകടം മനപ്പൂര്‍വമോ
തിരുവനന്തപുരം: കിളിമാനൂരില്‍ നടന്നത് അപകടമോ അതോ കൊലപാതകമോ. ഈ ചോദ്യത്തിന് ഉത്തരം തേടുകയാണ് പോലീസ്. ബൈക്ക് മറിഞ്ഞു വീണ നിലയിലാണ് നാട്ടുകാര്‍ കണ്ടത്. കല്ലറ ചെറുവോളം സ്വദേശി മണികണ്ഠന്‍ (44) ആയിരുന്നു ബൈക്കില്‍. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പോലീസ് നടത്തിയ വിശദമായ പരിശോധനയിലാണ് വെട്ടേറ്റ രൂപത്തില്‍ മണികണ്ഠന്റെ ശരീരത്തില്‍ പാടുകള്‍ കണ്ടത്. ഇതോടെ പ്രദേശത്തെ സിസിടിവി പരിശോധിച്ചു. ഒരു വാഹനത്തിലെത്തിയ നാലഞ്ചുപേര്‍ ഇവിടെ ഇറങ്ങി നില്‍ക്കുന്നതും പിന്നീട് വാഹനത്തില്‍ പോകുന്നതും കാണുന്നു. ഇതോടെ ദുരൂഹത വര്‍ധിച്ചു. എല്ലാ വശവും പരിശോധിച്ചുവരികയാണെന്ന് പോലീസ് പറയുന്നു.

തിങ്കളാഴ്ച രാത്രിയാണ് സംഭവം. പഴക്കച്ചവടക്കാരനാണ് മണികണ്ഠന്‍. മഹാദേവേശ്വരത്തിലുള്ള ചന്തയില്‍ കച്ചവടം കഴിഞ്ഞ് മടങ്ങുകയായിരുന്നു. കൂടെയുള്ള ജോലിക്കാരനെ വീട്ടിലാക്കിയ ശേഷം ഒറ്റയ്ക്ക് ബൈക്കില്‍ വരുമ്പോഴാണ് അപകടം. വലിയ ശബ്ദം കേട്ടാണ് നാട്ടുകാരെത്തിയത്. ബൈക്കില്‍ നിന്ന് തെറിച്ച് വീണ് കിടക്കുന്ന മണികണ്ഠനെയാണ് അവര്‍ കണ്ടത്. ഉടനെ പോലീസില്‍ വിവരം അറിയിച്ചു.
പാരിപ്പള്ളി മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. മുഖത്തും തലയിലുമാണ് വെട്ടേറ്റെന്ന് തോന്നിക്കുന്ന പാടുകള്‍. ഇതാണ് സംശയത്തിന് ഇടയാക്കിയത്. വെട്ടി വീഴ്ത്തിയതാണോ എന്ന കാര്യവും പോലീസ് പരിശോധിക്കുന്നുണ്ട്. സംശയം ജനിപ്പിക്കുന്നത് ഒരു വാഹനത്തിന്റെ സാന്നിധ്യമാണ്. വാഹനം ആരുടേതാണെന്ന് കണ്ടെത്താനുള്ള ശ്രമവും ആരംഭിച്ചു.
ഏതെങ്കിലും വാഹനം ഇടിച്ചിട്ടതാണോ എന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. അപകടം സംഭവിക്കുമ്പോള്‍ സ്വാഭാവികമായുണ്ടാകുന്ന പാടുകള്‍ മാത്രമല്ല ശരീരത്തിലുള്ളത്. മറ്റു വാഹനത്തിലെത്തിയവര്‍ വെട്ടി വീഴ്ത്തിയതാണോ എന്നും പരിശോധിച്ചുവരികയാണ്. മണികണ്ഠന്റെ ബന്ധങ്ങളും ഇടപാടുകളും പോലീസ് പരിശോധിക്കും. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ കൂടുതല്‍ വ്യക്ത വരുമെന്ന പ്രതീക്ഷയിലാണ് പോലീസ്.
സിസിടിവി ദൃശ്യങ്ങള്‍ അത്ര വ്യക്തമല്ല. ഒരു വാനില്‍ അഞ്ചുപേര്‍ സ്ഥലത്തെത്തുകയും പുറത്തിറങ്ങി അല്‍പ്പ നേരം നിന്ന ശേഷം അവര്‍ വാഹനത്തില്‍ കയറിപ്പോകുന്നതുമാണ് സിസിടിവിയിലുള്ളത്. ഡിവൈഎസ്പി, സിഐ ഉള്‍പ്പെടെയുള്ള പോലീസ് ഓഫീസര്‍മാര്‍ സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. വൈകാതെ സംഭവത്തിന്റെ ചുരുളഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ ഘട്ടത്തില്‍ കാര്യമായി ഒന്നും പറയാന്‍ സാധിക്കില്ലെന്ന് പോലീസ് പ്രതികരിച്ചു.
വിദ്യാര്‍ഥിനി കിണറ്റില്‍ ചാടി മരിച്ചു
Recommended Video
കൊല്ലം: പുത്തൂര്‍ ഇടവട്ടത്ത് പത്താം ക്ലാസ് വിദ്യാര്‍ഥിനി മാതാപിതാക്കളുടെ മുന്നില്‍ കിണറ്റില്‍ ചാടി മരിച്ചു. നീലിമയാണ് മരിച്ചത്. എന്താണ് ജീവനൊടുക്കാന്‍ കാരണം എന്ന് വ്യക്തമല്ല. സ്‌കൂള്‍ വാര്‍ഷിക ആഘോഷമായിരുന്നു ഇന്ന്. പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ എത്തേണ്ടതില്ലെന്ന് നിര്‍ദേശമുണ്ടായിരുന്നു. എങ്കിലും നീലിമ പോയി. വഴിയില്‍ വച്ചു നീലിമയെ കണ്ട നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് അധ്യാപകരെത്തി സ്‌കൂളിലേക്ക് കൊണ്ടുപോയി. രക്ഷിതാക്കളെ വിളിച്ചുവരുത്തി കൂടെ പറഞ്ഞുവിട്ടു. തിരിച്ച് വീട്ടിലേക്ക് വരുമ്പോഴാണ് കിണറ്റില്‍ ചാടിയത്.












Click it and Unblock the Notifications