തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തിരുവനന്തപുരത്ത് വന്‍ വിമാനാപകടം ഒഴിവായി

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്‍ വിമാനപകടം ഒഴിവായി. ജനുവരി 31 നാണ് സംഭവം നടന്നത്.

യാത്രക്കാരുമായി പറന്നുയര്‍ന്ന വിമാനത്തില്‍ പക്ഷി ഇടിക്കുകയായിരുന്നു. ബഹറിനിലേക്ക് പോകേണ്ടിയിരുന്ന ഗള്‍ഫ് എയര്‍ വിമാനമാണ് അപകടത്തില്‍ പെട്ടത്.

Thiruvananthapuram Airport

126 യാത്രക്കാര്‍ വിമാനത്തില്‍ ഉണ്ടായിരുന്നു. പക്ഷി ഇടിച്ച കാര്യം പൈലറ്റ് എയര്‍ ട്രാഫിക് കണ്‍ട്രോളറെ അറിയിച്ചപ്പോള്‍ അടിയന്തരമായി വിമാനം നിലത്തിറക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. വിമാനത്തിന്റെ ചിറകിലെ ഫാനില്‍ പക്ഷിയുടെ തൂവല്‍ കുടുങ്ങിയാല്‍ വന്‍ അപകടത്തിന് സാധ്യതയുള്ളതിനാല്‍ ആയിരുന്നു ഇത്.

ഇതോടെ വിമാനത്താവളത്തില്‍ എമര്‍ജന്‍സി ലാന്‍ഡിങിനുള്ള സംവിധാനങ്ങള്‍ ശരവേഗത്തില്‍ ഒരുക്കി. ഫയര്‍ഫോഴ്‌സും മറ്റ് സംവിധാനങ്ങളും തയ്യാറായി. പിന്നീട് പതിനൊന്നരയോടെ വിമാനം സുരക്ഷിതമായി നലിത്തിറക്കി.

വിമാനത്തില്‍ സാങ്കേതിക പ്രശ്‌നങ്ങള്‍ പിന്നീട് നടത്തിയ പരിശോധനയില്‍ കണ്ടെത്തി. അടിയന്തരമായി യാത്രചെയ്യേണ്ടവര്‍ക്ക് പകരം സംവിധാനം ഏര്‍പ്പെടുത്തി.

കേരളത്തില്‍ കോഴിക്കോട് വിമാനത്താവളത്തിലും സമാനമായ സംഭവങ്ങള്‍ പതിപാണ്. വിമാനത്താവള പരിസരത്ത് അറവുശാലകള്‍ ഉള്ളതാണ് തിരുവനന്തപുരത്തെ പ്രശ്‌നം. കോഴിക്കോട് അറവ് മാലിന്യങ്ങള്‍ തള്ളുന്നതാണ് പ്രശ്‌നം. അറവ് മാലിന്യങ്ങള്‍ തിന്നാനായി പരുന്തുകളും മറ്റും ഇത്തരം പ്രദേശങ്ങളില്‍ കൂടുതലായിരിക്കും.

Thiruvananthapuram
English summary
Narrow escape from airline accident at Thiruvananthapuram.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X