Get Updates
Get notified of breaking news, exclusive insights, and must-see stories!

തലസ്ഥാനത്ത് കെഎസ്ആര്‍ടിസി ജീവനക്കാർക്ക് മര്‍ദ്ദനം: കണ്ടക്ടറുടെ തലയില്‍ തുപ്പി; കേസെടുത്ത് പൊലീസ്

തിരുവനന്തപുരം: പണിമുടക്കിന്റെ രണ്ടാം ദിവസം തലസ്ഥാനത്ത് സമരാനുകൂലികളുടെ ശക്തമായ അക്രമം. പാപ്പനംകോട് കെ എസ് ആർ ടി സി ഡ്രൈവർക്കും കണ്ടക്ടർക്കും നേരെയാണ് സമരാനുകൂലികൾ അക്രമം നടത്തിയത്.

ജീവനക്കാരെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു സമരാനുകൂലികൾ. കെ എസ് ആർ ടി സി കണ്ടക്ടറുടെ തലയിൽ തുപ്പുകയും ചെയ്തു. അൻപതോളം വരുന്ന സമരാനുകൂലികൾ ആണ് ആക്രമണം നടത്തിയത്. ഇവർക്കെതിരെ പൊലീസ് കേസെടുത്തു.

tvm

ഡ്രൈവർ സജി , കണ്ടക്ടർ ശരവണ എന്നിവർക്ക് നേരെയാണ് അക്രമമുണ്ടായത്. ഉടൻ തന്നെ ഇവരെ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരത്ത് നിന്നും കളിയിക്കാവിളയിലേക്ക് പോകുന്ന കെ എസ് ആർ ടി സി ബസ്സിലെ ജീവനക്കാരായിരുന്നു ഇരുവരും.

തിരുവനന്തപുരത്ത് നിന്നും തിരിച്ച ബസ് പാപ്പനംകോട് എത്തിയപ്പോഴായിരുന്നു സംഘർഷമുണ്ടായത്. സമര പന്തലിൽ നിന്നും ഓടി വന്ന് സമരാനുകൂലികൾ ബസ് തടഞ്ഞു നിർത്തി. തുടർന്ന് കണ്ടക്ടറെയും ഡ്രൈവറെയും മർദ്ദിക്കുകയായിരുന്നു. അക്രമികൾ ബസിനുള്ളിൽ കയറി. ഡ്രൈവറിനെ ചവിട്ടുകയും കണ്ടക്ടറുടെ തലയിൽ തുപ്പുകയും ചെയ്തു. കുറച്ചു പോലീസുകാർ മാത്രമായിരുന്നു ഈ സമയത്ത് സ്ഥലത്തുണ്ടായിരുന്നത്. എന്നാൽ, അക്രമികളെ നിയന്ത്രിക്കാൻ പൊലീസിന് കഴിഞ്ഞിരുന്നില്ല.

അതേസമയം, ആറ്റിങ്ങലിൽ രോഗിയുമായി വന്ന ആംബുലൻസിനെയും സമരാനുകൂലികൾ തടഞ്ഞിരുന്നു. രോഗിയുമായി കല്ലമ്പലത്ത് നിന്നും മെഡിക്കൽ കോളജിൽ പോയി മടങ്ങുമ്പോഴാണ് ആറ്റിങ്ങൽ വച്ച് സമരാനുകൂലികൾ വാഹനം തടഞ്ഞത്. ആംബുലൻസ് ഡ്രൈവർ ആറ്റിങ്ങൽ പൊലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തു എന്നാണ് വിവരം.

എന്നാൽ, സമരാനുകൂലികൾ പാലക്കാട് ആലത്തൂരിനടുത്ത് പാടൂരിലെ കെ എസ് ഇ ബി ഓഫീസിൽ അതിക്രമം നടത്തി. ഉച്ചയ്ക്ക് 12.50 ഓടെ സംഭവം നടന്നത്. ബൈക്കുകളിലും ഓട്ടോ റിക്ഷയിലും എത്തിയ സംഘമാണ് അതിക്രമം കാണിച്ചത്. 30 പേർ സംഘത്തിൽ ഉണ്ടായിരുന്നു. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന അസി.എഞ്ചിനിയർ കുഞ്ഞുമുഹമ്മദ്, ഓവർസിയർ മനോജ്, ലൈൻമാൻമാരായ നടരാജൻ ആറുമുഖൻ വർക്കർമാരായ അഷറഫ്, കുട്ടപ്പൻ, രാമൻകുട്ടി, അപ്രൻ്റിസ് സഞ്ജയ് എന്നിവരെയാണ് സംഘം മർദ്ദിച്ചത്. തുടർന്ന് ഓഫീസിലെ സാധനങ്ങൾ സംഘം നശിപ്പിച്ചിരുന്നു. പരിക്ക് പറ്റിയവരെ ആലത്തൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ല എന്നാണ് റിപ്പോർട്ട്.

കേന്ദ്ര സർക്കാരിന്റെ തൊഴിൽ നയങ്ങൾക്ക് എതിരെ നടത്തുന്ന 48 മണിക്കൂർ പൊതു പണിമുടക്ക് ഇന്നും തുടരുകയാണ്. പണിമുടക്കിൽ കേരളത്തിലെ എല്ലാ കടകളും തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പറഞ്ഞിരുന്നു. തൊഴില്‍ കോഡ് റദ്ദാക്കുക, അവശ്യ പ്രതിരോധ സേവന നിയമം പിന്‍വലിക്കുക, സ്വകാര്യവല്‍ക്കരണവും സര്‍ക്കാര്‍ ആസ്തി വിറ്റഴിക്കല്‍ പദ്ധതിയും നിര്‍ത്തിവയ്ക്കുക, കൃഷി, വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളിലെ സര്‍ക്കാര്‍ നിക്ഷേപം വര്‍ധിപ്പിക്കുക, തൊഴിലുറപ്പ് പദ്ധതി വിഹിതം ഉയര്‍ത്തുക എന്നീ പ്രധാന ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക് നടക്കുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+