Get Updates
Get notified of breaking news, exclusive insights, and must-see stories!

വീട്ടുമുറ്റത്ത് കളിച്ചു നിന്നിരുന്ന അഞ്ചര വയസുകാരനെ കാണാതായി; തടഞ്ഞുവച്ച അയൽവാസി അറസ്റ്റിൽ

വിഴിഞ്ഞം: വീട്ടുമുറ്റത്ത് കളിച്ചു നിന്നിരുന്ന അഞ്ചര വയസുകാരനെ കാണാതായി.രണ്ടര മണിക്കൂറിനു ശേഷം സംശയ സാഹചര്യത്തിൽ അയൽ വീട്ടിൽ നിന്നും കണ്ടെത്തി.അയൽവാസിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാവിലെ 10 .30 ഓടെ വിഴിഞ്ഞം മുക്കോല കാഞ്ഞിരംവിളയിലാണ് സംഭവം.

neighbr

സംഭവത്തെക്കുറിച്ച് വീട്ടുകാർ പറയുന്നത് രാവിലെ വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടിയെ പെട്ടെന്ന് കാണാതായി വീട്ടുകാരും നാട്ടുകാരും ഉൾപ്പെടെയുള്ളവർ തിരച്ചിൽ നടത്തി. ചില സമയങ്ങളിൽ കുട്ടി കിണറ്റിൻകരയിൽ കളിക്കാറുള്ളതിനാൽ കിണറിനുള്ളിലും കുറച്ചകലെയുള്ള കുളത്തിലും പരിശോധന നടത്തിയെങ്കിലും കണ്ടെത്തിയില്ല തുടർന്ന് വിഴിഞ്ഞം പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പൊലീസ് എത്തി വീടും പരിസരവും തിരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്തിയില്ല. കിണറിൽ അകപ്പെട്ടോയെന്നറിയാൻ തിരച്ചിൽ നടത്താൻ വിഴിഞ്ഞം അഗ്നിശമന സേനയെ വിവരമറിയിച്ചു. അഗ്നിശമന സേന എത്തുമ്പോഴേക്കും കുട്ടിയെ അയൽവാസിയുടെ വീടിനുള്ളിൽ കട്ടിലിൽ കിടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു.

അയൽവാസി ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു. കുട്ടിയെ കാണാതെ തിരച്ചിൽ നടത്തിയപ്പോഴും ഇയാൾ കുട്ടി താഴേക്ക് പോകുന്നത് കണ്ടുവെന്ന് പറഞ്ഞ് വഴി തെറ്റിക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. കുട്ടിയെ അന്വേഷിച്ചു നടക്കുമ്പോഴും ഇയാൾ വീട്ടിലെ റേഡിയോ ഉച്ചത്തിലാക്കിയിട്ട് വീട് പൂട്ടിയ ശേഷം ചന്തയിൽ പോയി വന്നുവെന്ന് കുട്ടിയുടെ മാതാവ് പറഞ്ഞു. വീടിനു മുന്നിൽ നിന്നും മാതാവ് വാവിട്ടു കരഞ്ഞിട്ടും കുട്ടിയെ ഭീക്ഷണിപ്പെടുത്തിയതിനാൽ മിണ്ടിയില്ല എന്നും ഇവർ പറഞ്ഞു.ഇതിനിടെ ചക്കയിടാൻ എത്തിയയാളെ പൊലീസ് പിടികൂടി ചോദ്യം ചെയ്തിരുന്നു. അയൽവാസിയായ മധ്യവയസ്ക നോട് ചോദിച്ചപ്പോൾ ഇവിടെ ആരുമില്ലെന്നും സംശയമുണ്ടെങ്കിൽ കയറി നോക്കാനും പറഞ്ഞുവത്രേ സംശയം തോന്നിയ മാതാവ് വീട്ടിൽ കയറി നോക്കിയപ്പോഴാണ് കട്ടിലിൽ കിടക്കുന്ന കുട്ടിയെ കണ്ടെത്തിയത്. ഇയാൾ കട്ടിലിൽ കയറി കിടക്കാനും ശബ്ദമുണ്ടാക്കരുതെന്നും ഭീഷണിപ്പെടുത്തിയതായി കുട്ടി രക്ഷിതാക്കളോട് പറഞ്ഞു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+