Get Updates
Get notified of breaking news, exclusive insights, and must-see stories!

ആറ്റിങ്ങലിൽ ആളൊഴിഞ്ഞ വീട്ടില്‍ നിന്നും ദുര്‍ഗന്ധം, ആശങ്കയിലായി അയൽവാസികൾ

തിരുവനന്തപുരം: ആറ്റിങ്ങല്‍ നഗരസഭയിലെ ഇരുപത്തിയൊന്നാം വാര്‍ഡില്‍ ഊന്നുകല്‍മുക്കിലെ ആളൊഴിഞ്ഞ വീട്ടില്‍ നിന്നും വമിച്ച ദുര്‍ഗന്ധം അയല്‍വാസികളെ പരിഭ്രാന്തരാക്കി. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നഗരസഭ, ആരോഗ്യവകുപ്പ് നഗരത്തിലെ ജനവാസ മേഖലകള്‍, പൊതുഇടങ്ങള്‍, മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളില്‍ നിരന്തരമായി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നുണ്ടായിരുന്നു.

Recommended Video

cmsvideo
    തിരുവനന്തപുരം: ആറ്റിങ്ങലിൽ അടഞ്ഞു കിടന്ന വീടിനുള്ളിൽ നിന്നുള്ള ഗന്ധം നാട്ടുകാരെ പരിഭ്രാന്തിയിൽ ആക്കി

    ഇതിന്റെ ഭാഗമായി മാര്‍ക്കറ്റ് റോഡ് മുതല്‍ കുന്നുവാരം വരെയുളള ഭാഗങ്ങൡ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ചെയര്‍മാന്‍ എം പ്രദീപ് സ്ഥലത്ത് എത്തിയിരുന്നു. റോഡിലേക്ക് അഴുകിയ മാംസത്തിന്റെ ഗന്ധം വമിക്കുന്നതായി ചെയര്‍മാന്‍ ശ്രദ്ധയില്‍പ്പെടുത്തുകയും ആരോഗ്യവകുപ്പിനോട് പരിശോധിക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു.

    tvm

    തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ആണ് സമീപത്ത് അടഞ്ഞ് കിടക്കുന്ന വീടനകത്ത് നിന്നാണ് ദുര്‍ഗന്ധം വരുന്നത് എന്ന് കണ്ടെത്തിയത്. ഉദ്യോഗസ്ഥരും നാട്ടുകാരും നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത് മരപ്പട്ടിയുടെ രൂപസാദൃശ്യമുളള അഴുകിയ ജീവിയുടെ ശവശരീരമായിരുന്നു. ജഡം ആരോഗ്യപ്രവര്‍ത്തകര്‍ സംസ്‌ക്കരിച്ചു. മാത്രമല്ല ബ്ലീച്ചിംഗ് പൗഡര്‍ അടക്കം ഉപയോഗിച്ച് വീട് ശുചിയാക്കുകയും ചെയ്തു. ദുര്‍ഗന്ധത്തിന്റെ കാരണം കണ്ടെത്തി പരിഹാരവും കണ്ടതോടെ പ്രദേശവാസികളുടെ ആശങ്കയ്ക്കും അവസാനമായി.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+