നേമത്ത് നെഞ്ചിടിപ്പ്; ബിജെപി-എൽഡിഎഫ് ഇഞ്ചോടിഞ്ച് പോരാട്ടം..കോൺഗ്രസ് ചിത്രത്തിലില്ല
തിരുവനന്തപുരം; സംസ്ഥാനത്ത് ഏറ്റവും ശക്തമായ ത്രികോണ പോരാട്ടം നടക്കുന്ന നേമത്ത് ബിജെപിക്ക് ആശ്വാസ തുടക്കം. പോസ്റ്റൽ വോട്ടുകൾ എണ്ണി തുടങ്ങിയപ്പോൾ സിറ്റിംഗ് സീറ്റിൽ ബിജെപി സ്ഥാനാർത്ഥി കുമ്മനം രാജശേഖരനാണ് ലീഡ് ചെയ്യുന്നത്. ഇടയ്ക്ക് എൽഡിഎഫ് സ്ഥാനാർത്ഥി വി ശിവൻകുട്ടി ലീഡ് ചെയ്തെങ്കിലും കുമ്മനം നില മെച്ചപ്പെടുത്തി. അതേസമയം മണ്ഡലത്തിൽ ലീഡ് നില മാറി മറിയുകയാണ്.
\റഷ്യയുടെ സ്പുട്‌നിക് 5 വാക്‌സിന്റെ ഒന്നര ലക്ഷം ഡോസ് ഹൈദരാബാദിലെത്തി: ചിത്രങ്ങള്‍ കാണാം

നേമത്ത് ഇത്തവണ ബിജെപിക്ക് അഭിമാന പോരാട്ടമാണ്. 2016 ലായിരുന്നു കേരള രാഷ്ട്രീയത്തെ ഞെട്ടിച്ച് കൊണ്ട് ഒ രാജഗോപാലിലൂടെ ബിജെപി മണ്ഡലം പിടിച്ചെടുത്തത്. 8671 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു ഒ രാജഗോപാൽ വിജയിച്ചത്. സിപിഎമ്മിന്റെ വി ശിവൻകുട്ടിയെ പരാജയപ്പെടുത്തിക്കൊണ്ടായിരുന്നു വിജയം. ഇത്തവണയും മണ്ഡലം നിലമിർത്തുമെന്ന് ആവർത്തിക്കുകയാണ് ബിജെപി.
അതേസമയം 2016 ൽ കൈവിട്ട മണ്ഡലം ഏത് വിധേനയും തിരിച്ച് പിടിക്കുകയെന്ന ലക്ഷ്യത്തോടെ ശിവൻകുട്ടിയെ തന്നെയാണ് സിപിഎം ഇവിടെ മത്സരിപ്പിച്ചത്. മണ്ഡലത്തിൽ അട്ടിമറി പ്രതീക്ഷിച്ച് കെ മുരളീധരനെയാണ് യുഡിഎഫ് സ്ഥാനാർത്ഥിയായി എത്തിയതോടെയാണ് നേമത്ത് പോരാട്ടം കടുത്തത്. അതേസമയം തപാൽ വോട്ടുകൾ എണ്ണുമ്പോൾ യാതൊരു ചലനവും കോൺഗ്രസിന് മണ്ഡലത്തിൽ ഉണ്ടാക്കാൻ സാധിച്ചിട്ടില്ല.
തിരുവനന്തപുരം നഗരസഭയുടെ 37 മുതൽ 39 വരേയും 48 മുതൽ 58 വരേയും 61 മുതൽ 68 വരേയും വാർഡുകൾ അടങ്ങിയതാണ് നേമം മണ്ഡലം. തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപിക്കായിരുന്നു മണ്ഡലത്തിൽ ലീഡ്. കോർപറേഷനിലെ നേമം മണ്ഡലത്തിലെ 21 വാർഡുകളിൽ 11 ഇടത്തും ബിജെപിയായിരുന്നു വിജയിച്ചിരുന്നത്.എൽഡിഎഫിന് എട്ട് വാർഡുകൾ ലഭിച്ചപ്പോൾ യുഡിഎഫ് രണ്ട് വാർഡിലേക്ക് ചരുങ്ങുന്നതായിരുന്നു കാഴ്ച.
കറുപ്പണിഞ്ഞ് ഗ്ലാമറസായി അഷു റെഡ്ഡി; വൈറലായ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications