തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സമൂഹ വ്യാപനം തടയാൻ നിയന്ത്രണങ്ങൾ കർശനമാക്കി തിരുവനന്തപുരം, പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍

Google Oneindia Malayalam News

തിരുവനന്തപുരം: തലസ്ഥാന ജില്ലയില്‍ കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു. 1. കാരോട് ഗ്രാമപഞ്ചായത്തിലെ i.കാക്കാവിള (വാർഡ് നമ്പർ 14), ii.പുതുശ്ശേരി(വാർഡ് നമ്പർ 15), iii.പുതിയ ഉച്ചകട(വാർഡ് നമ്പർ 16) എന്നീ വാർഡുകൾ, 2. ആര്യനാട് ഗ്രാമപഞ്ചായത്തിലെ എല്ലാ വാർഡുകൾ എന്നിവയാണ് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍.

ആശുപത്രി ആവശ്യങ്ങൾക്കോ മറ്റ് അടിയന്തര ആവശ്യങ്ങൾക്കോ അല്ലാതെ കണ്ടെയിൻമെന്റ് സോണിനു പുറത്തു പോകാൻ പാടില്ലാത്തതാണ്. ഈ വാർഡുകളോട് ചേർന്നുള്ള പ്രദേശങ്ങളിലും പ്രത്യേക ശ്രദ്ധ പുലർത്തണം. കണ്ടെയിൻമെന്റ് സോണുകളിൽ ഒരുതരത്തിലുള്ള ലോക്ക്ഡൗൺ ഇളവുകളും ബാധകമായിരിക്കില്ല. സർക്കാർ മുൻനിശ്ചയിച്ച പരീക്ഷകൾ കോവിഡ് മാനദണ്ഡമനുസരിച്ച് നടത്തും. കോവിഡ് വ്യാപനം തടയുന്നതിന് ആരോഗ്യ വിഭാഗത്തിന്റെ മാർഗനിർദേശങ്ങൾ എല്ലാവരും കൃത്യമായി പാലിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ജാഗൃതയോടെ നമ്മുക്ക് കോവിഡിനെ തടയാമെന്ന് ജില്ലാ കളക്ടർ വ്യക്തമാക്കി.

covid

തലസ്ഥാനത്തു കോവിഡ് വ്യാപന ഭീഷണി നേരിടുന്ന പൂന്തുറയിലെ ലോക്ക് ഡൗൺ കൂടുതൽ കർശനമാക്കി. ഇതിനായി 25 കമാണ്ടോകളെ വിന്യസിച്ചിട്ടുണ്ടെന്ന് മന്ത്രി കടകംപളളി സുരേന്ദ്രൻ അറിയിച്ചു. പൂന്തുറ ഭാഗത്തുനിന്ന് തമിഴ്നാട്ടിലേയ്ക്കും തിരിച്ചും മത്സ്യബന്ധനത്തിനായി ബോട്ടുകളും വള്ളങ്ങളും പോകുന്നത് തടയാന്‍ കോസ്റ്റ് ഗാര്‍ഡ്, കോസ്റ്റല്‍ സെക്യൂരിറ്റി, മറൈന്‍ എന്‍ഫോഴ്സ്മെന്‍റ് എന്നിവയ്ക്ക് സംസ്ഥാന പോലീസ് മേധാവി നിർദ്ദേശം നൽകിയിട്ടുണ്ട്.

ആരോഗ്യസുരക്ഷ പാലിക്കേണ്ടതിന്‍റെ ആവശ്യകത പോലീസ് വാഹനങ്ങളില്‍ ഘടിപ്പിച്ച ഉച്ചഭാഷിണിയിലൂടെ പ്രചരിപ്പിക്കുവാൻ ആരംഭിച്ചു. സാമൂഹികഅകലം പാലിക്കുന്നതുള്‍പ്പെടെയുള്ള ബോധവല്‍കരണം നടത്തുന്നതിന് സാമുദായിക നേതാക്കന്‍മാര്‍ ഉള്‍പ്പെടെയുള്ളവരുടെ സഹായം തേടുമെന്നും മന്ത്രി വ്യക്തമാക്കി.

മധ്യപ്രദേശിൽ ബിജെപിയുടെ നെഞ്ചിടിപ്പേറ്റി കമൽനാഥ്! വിമത എംഎൽഎമാരുമായി രഹസ്യ ചർച്ച നടത്തി!മധ്യപ്രദേശിൽ ബിജെപിയുടെ നെഞ്ചിടിപ്പേറ്റി കമൽനാഥ്! വിമത എംഎൽഎമാരുമായി രഹസ്യ ചർച്ച നടത്തി!

സന്ദീപ് നായർ ബിജെപി നേതാക്കന്മാര്‍ക്ക് വേണ്ടി എന്തും ചെയ്യാന്‍ തയ്യാറാവുന്നയാൾ, തിരിച്ചടിച്ച് സിപിഎംസന്ദീപ് നായർ ബിജെപി നേതാക്കന്മാര്‍ക്ക് വേണ്ടി എന്തും ചെയ്യാന്‍ തയ്യാറാവുന്നയാൾ, തിരിച്ചടിച്ച് സിപിഎം

Thiruvananthapuram
English summary
New containment zones announced in Thiruvananthapuram district
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X