തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊവിഡ് രൂക്ഷമായി പടരുന്നു, തിരുവനന്തപുരം ജില്ലയിൽ പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ പ്രഖ്യാപിച്ചു

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് തിരവനന്തപുരത്തും മലപ്പുറത്തും കൊവിഡ് രൂക്ഷമായി പടരുകയാണ്. ദിവസം 400ന് മുകളിൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത് തലസ്ഥാന ജില്ലയ്ക്ക് ആശങ്കയായി തുടരുന്നു. ഇന്ന് 434 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 412 പേര്‍ക്കും സമ്പര്‍ക്കം വഴിയാണ് കൊവിഡ് രോഗബാധ. തിരുവനന്തപുരം ജില്ലയിൽ നിലവിലെ സാഹചര്യങ്ങൾ പരിഗണിച്ച് പുതിയ സ്ഥലങ്ങൾ കണ്ടൈൻമെൻറ് സോൺ ആയി പ്രഖ്യാപിച്ചിരിക്കുകയാണ്.

1. വെമ്പായം ഗ്രാമപഞ്ചായത്തിലെ കുട്ടിയാണി, അയിരൂപ്പാറ എന്നീ വാർഡുകൾ
2. അഴൂർ ഗ്രാമപഞ്ചായത്തിലെ മാടൻവിള, കോലിച്ചിറ, അഴൂർ എൽ പി എസ് എന്നീ വാർഡുകൾ
3. കരവാരം ഗ്രാമപഞ്ചായത്തിലെ മുടിയോട്ടുകോണം (നെല്ലിക്കുന്ന് പ്രദേശം) വാർഡ്
4. തിരുപുറം ഗ്രാമപഞ്ചായത്തിലെ ഇരുവയ്ക്കോണം, കുമിളി എന്നീ വാർഡുകൾ
5. മാണിക്കൽ ഗ്രാമപഞ്ചായത്തിലെ പൂലന്തറ, ശാന്തിഗിരി, തീപുകൾ എന്നീ വാർഡുകൾ
6. ഇടവ ഗ്രാമപഞ്ചായത്തിലെ അംബേദ്കർ (തൊട്ടുമുഖം പ്രദേശം) വാർഡ്
7. മടവൂർ ഗ്രാമപഞ്ചായത്തിലെ ടൌൺ വാർഡ്
8. തിരുവനന്തപുരം കോർപ്പറേഷന്റെ കീഴിലുള്ള
എം എസ്‌ കെ നഗർ, ശിങ്കാരത്തോപ്പ്‌ കോളനി, കുര്യാത്തി വാർഡ്,
വി കെ പി നഗർ കോളനി, കാഞ്ഞിരംപാറ,
ദി ലൂക്സ് ലെൻ അംബുജവിലാസം റോഡ്, വഞ്ചിയൂർ

covid

ഈ വാര്‍ഡുകളോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലും ജാഗ്രത പുലര്‍ത്തണം. ഈ പ്രദേശങ്ങളില്‍ നിശ്ചയിച്ചിരുന്ന പൊതുപരീക്ഷകള്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നടത്താന്‍ പാടില്ല. കണ്ടെയിന്‍മെന്റ് സോണുകളില്‍ ഒരുതരത്തിലുള്ള ലോക്ക്ഡൗണ്‍ ഇളവുകളും ബാധകമായിരിക്കില്ല. കൂടാതെ ചുവടെ പറയുന്ന പ്രദേശങ്ങൾ കണ്ടെയിന്‍മെന്റ് സോണിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്:

1. ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്തിലെ പൂഴനാട്‌, വട്ടപ്പറമ്പ് എന്നീ വാർഡുകൾ
2. കാട്ടാകട ഗ്രാമപഞ്ചായത്തിലെ പ്ലാവൂർ, ചന്ദ്രമംഗലം, ആമച്ചൽ, തൂങ്ങാംപാറ എന്നീ വാർഡുകൾ
3. മുടക്കൽ ഗ്രാമപഞ്ചായത്തിലെ പൗതി, വാർഡ്
4. പെരുങ്കടവിള ഗ്രാമപഞ്ചായത്തിൽ പഴമല, അൺകോഡ്, പാൽകുളങ്ങര, ആലത്തൂർ, തത്തിയൂര്, തൃപ്പലവൂർ, അരുവിക്കര, വടകര, അരുവിപ്പുറം, അയിരൂർ, തത്തമ്മല, പുളിമൺകോഡ്, പെരുങ്കടവിള എന്നീ വാർഡുകൾ

ഗെഹ്ലോട്ടിനും സോണിയയ്ക്കും നന്ദി പറഞ്ഞ് പൈലറ്റ്, ചിരിയോടെ ഗെഹ്ലോട്ട്, ഒരു മാസത്തിന് ശേഷം കണ്ടപ്പോൾ!ഗെഹ്ലോട്ടിനും സോണിയയ്ക്കും നന്ദി പറഞ്ഞ് പൈലറ്റ്, ചിരിയോടെ ഗെഹ്ലോട്ട്, ഒരു മാസത്തിന് ശേഷം കണ്ടപ്പോൾ!

 അശ്ലീല കമന്റുകാരനെ കൊണ്ട് മാപ്പ് പറയിച്ച് സാന്ദ്ര തോമസ്, 'ഇനി ആരോടും ഇങ്ങനെ ചെയ്യില്ല' അശ്ലീല കമന്റുകാരനെ കൊണ്ട് മാപ്പ് പറയിച്ച് സാന്ദ്ര തോമസ്, 'ഇനി ആരോടും ഇങ്ങനെ ചെയ്യില്ല'

ശബരിമല മുതൽ കൂട്ട ആക്രമണം, കുലസ്ത്രീ വിളി, അങ്ങയുടെ അണികൾ തന്നെ'! മുഖ്യമന്ത്രിയുടെ വാദത്തിനെതിരെ നടിശബരിമല മുതൽ കൂട്ട ആക്രമണം, കുലസ്ത്രീ വിളി, അങ്ങയുടെ അണികൾ തന്നെ'! മുഖ്യമന്ത്രിയുടെ വാദത്തിനെതിരെ നടി

Thiruvananthapuram
English summary
New Covid containment zones announced in Thiruvananthapuram district
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X