Get Updates
Get notified of breaking news, exclusive insights, and must-see stories!

ക്ഷേമം അന്വേഷിക്കാന്‍ അമ്മ എത്തി; വാതില്‍ തുറന്നപ്പോള്‍ കണ്ടത് രക്തത്തില്‍ കുളിച്ച മകളെ, മരണത്തില്‍ ദുരൂഹത

തിരുവനന്തപുരം: തലസ്ഥാനത്ത് നവ വധുവിനെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ വാര്‍ത്ത കേരളം ഞെട്ടലോടെയാണ് കേട്ടത്. കല്ലമ്പലം മുത്താന ഗുരുമുക്കിന് സമീപം സുനിത ഭവനില്‍ ആതിര (24) ആണ് മരിച്ചത്. ഭര്‍ത്താവ് ശരത്തിന്റെ വീട്ടിലെ കുളിമുറിയില്‍ കൈ ഞരമ്പും കഴുത്തും മുറിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഒന്നരമാസം മുമ്പായിരുന്നു ശരത്തും ആതിരയും തമ്മിലുള്ള വിവാഹം കഴിഞ്ഞത്. അതേസമയം, ആതിരയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

രക്തത്തില്‍ കുളിച്ച് മൃതദേഹം

രക്തത്തില്‍ കുളിച്ച് മൃതദേഹം

മകളുടെ ക്ഷേമവിവരം അന്വേഷിക്കാന്‍ എത്തിയ അമ്മ കണ്ടത് രക്തത്തില്‍ കുളിച്ച മകളുടെ മൃതദേഹമായിരുന്നു. വെന്നിയോട് താമസിക്കുന്ന ഇവര്‍ രാവിലെ പത്ത് മണിയോടെയാണ് കല്ലമ്പലത്തെ വീട്ടില്‍ എത്തിയത്.

ഒന്നരമാസം മുമ്പ്

ഒന്നരമാസം മുമ്പ്

ഒന്നര മാസം മുമ്പാണ് ആതിരയുടെയും ശരത്തിന്റെയും വിവാഹം കഴിഞ്ഞത്. ആതിരയെ കാണാന്‍ അമ്മ വീട്ടിലെത്തിയപ്പോള്‍ വാതില്‍ തുറന്നിട്ട അനസ്ഥയിലായിരുന്നു. വീട്ടില്‍ ആരെയും കണ്ടില്ല. ആതിരയെ ഫോണില്‍ വിളിച്ചെങ്കിലും ഫോണ്‍ ഓഫായിരുന്നു. തുടര്‍ന്ന് അടുത്ത് തന്നെ താമസിക്കുന്ന ശരത്തിന്റെ അമ്മയെ വീട്ടിലേക്ക് വിളിച്ച് വരുത്തുകയായിരുന്നു.

 ആതിരയെ കണ്ടില്ല

ആതിരയെ കണ്ടില്ല

തുടര്‍ന്ന് ഇരവരും ചേര്‍ന്ന് വീട്ടിനകത്ത് തിരഞ്ഞെങ്കിലും ആതിരയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഈ സമയത്ത് ഭര്‍ത്താവ് ശരത് അച്ഛനുമായി ആശുപത്രിയില്‍ പോയതായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ നിന്നും മടങ്ങിയെത്തിയ ശരത്ത് വീട്ടില്‍ എത്തി അന്വേഷിച്ചപ്പോള്‍ ശുചിമുറി അകത്ത് നിന്നും കുറ്റി ഇട്ടതായി കണ്ടു.

വാതില്‍ ചവിട്ടി തുറന്നു

വാതില്‍ ചവിട്ടി തുറന്നു

പിന്നീട് വാതില്‍ ചവിട്ടി തുറന്നപ്പോഴാണ് ആതിരയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കറിക്കത്തി ഉപയോഗിച്ചാണ് കഴുത്തിലെ മുറിവ് എന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ വര്‍ക്കല പൊലീസാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ദരും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.

അധികം സംസാരിക്കാത്ത പ്രകൃതം

അധികം സംസാരിക്കാത്ത പ്രകൃതം

വിവാഹത്തിന് തൊട്ടുമുമ്പാണ് ശരത് വിദേശത്ത് നിന്ന് നാട്ടിലെത്തിയത്. ആതിര അധികം ആരോടും സംസാരിക്കാത്ത പ്രകൃതമായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞതായി പൊലീസ് പറയുന്നു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+