തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആറ്റുകാല പൊങ്കാലയില്‍ നഗരം യാഗശാലയായി: ക്ഷേത്രപരിസരത്ത് തുടങ്ങി നഗരാതിർത്തിയും കടന്ന് പൊങ്കാല

  • By സ്വന്തം ലേഖകന്‍
Google Oneindia Malayalam News

തിരുവനന്തപുരം: അനന്തപുരി അക്ഷരാർത്ഥത്തിൽ ഒരു യാഗശാലയായി മാറിയിരിക്കുകയാണ്. വ്രതംനോറ്റ് അമ്മയ്ക്ക് പൊങ്കാല അർപ്പിക്കുമ്പോൾ നിറയുന്നത് മനസും ശരീരവുമാണ്. വരാനിരിക്കുന്ന അഭിവൃദ്ധിയുടെ സൂചനയായി പൊങ്കാലക്കലങ്ങളിൽ ദ്രവ്യങ്ങൾ തിളച്ചുതൂകി . നാനാഭാഗങ്ങളിൽ നിന്നെത്തിയ ഭക്തർ നഗരമാകെ നിറഞ്ഞപ്പോൾ അനന്തപുരി വീണ്ടും യാഗശാലയായി. ക്ഷേത്രപരിസരത്ത് നിന്ന് തുടങ്ങി നഗരാതിർത്തിയും കടന്ന് പൊങ്കാലക്കലങ്ങൾ നിരന്നു.

<strong>ആറ്റുകാൽ പൊങ്കാലയ്ക്കൊരുങ്ങി തലസ്ഥാനം; പൊങ്കാല പുണ്യം തേടി ഭക്തലക്ഷങ്ങൾ, മഹായാഗശാലയായി അനന്തപുരി</strong>ആറ്റുകാൽ പൊങ്കാലയ്ക്കൊരുങ്ങി തലസ്ഥാനം; പൊങ്കാല പുണ്യം തേടി ഭക്തലക്ഷങ്ങൾ, മഹായാഗശാലയായി അനന്തപുരി

തുടക്കം 10.15ന്

തുടക്കം 10.15ന്


തോറ്റംപാട്ടുകാർ പാണ്ഡ്യരാജാവിന്റെ വധം പാടിക്കഴിഞ്ഞയുടൻ ബുധനാഴ്ച രാവിലെ 10.15നാണ് പൊങ്കാലയ്ക്ക് തുടക്കമായത്. ശ്രീകോവിലിൽ നിന്ന് ക്ഷേത്രതന്ത്രി തെക്കേടത്ത് കുഴിക്കാട്ട് പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് മേൽശാന്തി എൻ. വിഷ്ണു നമ്പൂതിരിക്ക് കൈമാറിയ ദീപം ക്ഷേത്രതിടപ്പള്ളിയിലെ പൊങ്കാല അടുപ്പിലേക്ക് പകർന്നശേഷം സഹമേൽശാന്തിമാർക്ക് കൈമാറി. തുടർന്ന് വലിയതിടപ്പള്ളിയിലും ക്ഷേത്രത്തിനു മുൻവശം തയ്യാറാക്കിയ പണ്ടാര അടുപ്പിലും തീ പകർന്നു. ക്ഷണനേരംകൊണ്ട് ആ ദീപം നഗരമാകെ പടർന്നു.

ഭക്തരുടെ തിരക്ക്!!

ഭക്തരുടെ തിരക്ക്!!



വിദൂരങ്ങളിൽ നിന്ന് ഇന്നലെ മുതൽ തമ്പടിച്ച ഭക്തർക്ക് റസി. അസോസിയേഷനുകളുടയും വിവിധ സംഘടനകളുടെയും നേതൃത്വത്തിൽ ഭക്ഷണവും കുടിവെള്ളവും വിതരണം ചെയ്തു. വിഭവ സമൃദ്ധമായ സദ്യയും പല സ്ഥലങ്ങളിലും ഒരുക്കിയിരുന്നു. ആട്ടോ - ടാക്സി ഡ്രൈവർമാർ, ജനമൈത്രി പൊലീസ്, വിവിധ സന്നദ്ധ സംഘടനകൾ , രാഷ്ട്രീയ പാർട്ടികൾ, ട്രേഡ് യൂണിയനുകൾ, സ്ഥാപനങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ ഭക്തർക്ക് എല്ലാവിധ സഹായങ്ങളും ലഭ്യമാക്കി.

കുത്തിയോട്ട ചൂരൽക്കുത്ത് വൈകിട്ട്

കുത്തിയോട്ട ചൂരൽക്കുത്ത് വൈകിട്ട്

ഇന്നലെ രാവിലെ മുതൽ ക്ഷേത്രപരിസരവും ആറ്റുകാലിൽ നിന്ന് അധികദൂരത്തിലല്ലാത്ത നഗരപ്രദേശങ്ങളും പൊങ്കാലയിടാനായി സ്ത്രീകൾ കൈയടക്കിക്കിയിരുന്നു. ആറ്റുകാൽ, മണക്കാട്, കമലേശ്വരം, ഐരാണിമുട്ടം, ബണ്ട് റോഡ്, കാലടി, കരമന, കിള്ളിപ്പാലം, ശ്രീപദ്മനാഭസ്വാമി ക്ഷേത്ര പരിസരം തുടങ്ങി ക്ഷേത്രത്തോട് അടുത്ത സ്ഥലങ്ങളിലും കിഴക്കേകോട്ട മുതൽ കേശവദാസപുരം വരെയുള്ള എം.ജി റോഡിലുമാണ് കൂടുതൽ അടുപ്പുകൾ നിരന്നത്.ദേവിയുടെ പുറത്തെഴുന്നള്ളത്തിന് മുന്നോടിയായുള്ള കുത്തിയോട്ട വ്രതക്കാർക്കുള്ള ചൂരൽക്കുത്ത് വൈകിട്ട് 7ന് തുടങ്ങും. തുടർന്ന് മണക്കാട് ശാസ്താ ക്ഷേത്രത്തിലേക്ക് ദേവിയെ എഴുന്നള്ളിക്കും. ഇത്തവണ 815 ബാലന്മാരാണ് കുത്തിയോട്ട വ്രതമെടുത്തിരിക്കുന്നത്. വ്യാഴാഴ്ച ചൂരൽ ഇളക്കുന്നതോടെ കുത്തിയോട്ട വ്രതം അവസാനിക്കും. അന്നു രാത്രി 9.15ന് കാപ്പഴിച്ച് കുടിയിളക്കിയ ശേഷം രാത്രി 12.15ന് നടത്തുന്ന കുരുതി തർപ്പണത്തോടെ ഇൗ വർഷത്തെ ഉത്സവത്തിന് സമാപനമാകും.

Thiruvananthapuram
English summary
news about attukal pongala rutuals
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X