തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നെയ്യാറ്റിന്‍കര സംഭവത്തില്‍ നിര്‍ണായക വഴിത്തിരിവ്; തര്‍ക്ക ഭൂമി പരാതിക്കാരി വസന്തയുടേത് തന്നെ, വിവരാവകാശ രേഖ

Google Oneindia Malayalam News

നെയ്യാറ്റിന്‍കര: തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ തര്‍ക്ക ഭൂമി ഒഴിപ്പിക്കുന്നതിനിടെ ദമ്പതികള്‍ തീപൊള്ളലേറ്റ് മരിച്ച സംഭവം വലിയ ചര്‍ച്ചയായിരുന്നു. എന്നാല്‍ ഇപ്പോഴിതാ ഈ സംഭവത്തിന് നിര്‍ണായക വഴിത്തിരിവ്. തര്‍ക്ക വസ്തുവായ നാല് സെന്റ് ഭൂമി പരാതിക്കാരിയായ വസന്തയുടെ ഉടമസ്ഥതയിലുള്ളതാണെന്ന് അതിയന്നൂര്‍ വില്ലേജ് ഓഫീസ് സ്ഥിരീകരിച്ചു. ഇതുമായി ബന്ധപ്പെട്ട വിവരാവകാശ രേഖ പുറത്തുവന്നിരിക്കുകയാണ്.

വിവരാവകാശ രേഖ

വിവരാവകാശ രേഖ

തര്‍ക്ക ഭൂമിയുടെ സമീപത്തുള്ള വീട് അടങ്ങിയ എട്ട് സെന്റ് കൊച്ചുമകന്‍ ശരത്കുമാറിന്റെ പേരിലാണ്. ഈ രണ്ട് വസ്തുക്കളും വസന്ത വാങ്ങുന്നത് 2007ലാണ്. അന്ന് ശരത് കുമാറിന് എട്ട് വയസ് മാത്രമാണ് പ്രായം. ഈ രണ്ട് വിവരങ്ങളും ചേര്‍ത്തുള്ള വിവരാവകാശ രേഖയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. മനോരമയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

നെയ്യാറ്റിന്‍കര താലൂക്ക് ഓഫീസ്

നെയ്യാറ്റിന്‍കര താലൂക്ക് ഓഫീസ്

ഈ ഭൂമി മൂന്ന് പേരുടെ പേരിലാണെന്ന് കാണിച്ച് നെയ്യാറ്റിന്‍കര താലൂക്ക് ഓഫീസില്‍ നിന്ന് വിവരാവകാശ രേഖ രാജന് നല്‍കിയിരുന്നു. ഈ തെറ്റായ രേഖയെ ആശ്രയിച്ചായിരുന്നു പുറമ്പോക്കു ഭൂമി സ്വന്തമാക്കാന്‍ രാജന്‍ നിയമ പോരാട്ടം നടത്തിയത്. വെണ്‍പകല്‍ പോങ്ങില്‍ നെട്ടത്തോട്ടം ലക്ഷം വീട് കോളനിയില്‍ 1989ലാണ് ഉടമസ്ഥര്‍ക്ക് പട്ടയം നല്‍കുന്നത്. പത്ത് വര്‍ഷത്തിന് ശേഷം മാത്രം നിയമപരമായി കൈമാറ്റം ചെയ്യാവൂ എന്ന് നിബന്ധനയോടെയാണ് പട്ടയം നല്‍കിയത്. ആദ്യ ഉടമ വിറ്റ ഭൂമി പിന്നീട് വസന്ത വിലകൊടുത്ത് വാങ്ങി പട്ടയം പേരിലാക്കുകയായിരുന്നു.

 തെറ്റായ രേഖ

തെറ്റായ രേഖ

എന്നാല്‍ ഇപ്പോള്‍ പ്രതിക്കൂട്ടിലായിരിക്കുന്നത് നെയ്യാറ്റിന്‍കര താലൂക്ക് ഓഫീസാണ്. കാരണം. താലൂക്ക് ഓഫീസാണ് തെറ്റായ രേഖ നല്‍കിയത്. രാജന്‍-അമ്പിളി ദമ്പതികളുടെ മരണത്തിലേക്ക് നയിച്ചത് ഈ തെറ്റായ വിവരങ്ങള്‍ ലഭിച്ചതുകൊണ്ടാണ്. ഇപ്പോള്‍ പുറത്തുവന്ന വിവരങ്ങള്‍ നേരത്തെ ലഭിച്ചിരുന്നെങ്കില്‍ മറ്റൊരാളിന്റെ ഭൂമിയില്‍ അച്ഛന്‍ താമസമാക്കില്ലായിരുന്നു എന്നാണ് രാജന്റെ മക്കളായ രാഹുലും രഞ്ജിത്തും ഇപ്പോള്‍ പറയുന്നത്.

കോടതിയെ സമീപിച്ചു

കോടതിയെ സമീപിച്ചു

ഒന്നരവര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു ഒഴിഞ്ഞുകിടന്ന ഭൂമിയില്‍ രാജന്‍ ഷെഡ് നിര്‍മ്മിച്ച് കുടുംബത്തോടൊപ്പം താമസം ആരംഭിച്ചത്. തുടര്‍ന്ന് മാസങ്ങള്‍ക്ക് മുമ്പ് അയല്‍വാസിയായ വസന്ത ഇത് തന്റെ ഭൂമിയാണെന്ന് അവകാശപ്പെട്ട് കോടതിയെ സമീപിക്കുകയായിരുന്നു. ഇതോടെയാ് രാജന്‍ നെയ്യാറ്റിന്‍കര താലൂക്ക് ഓഫീസില്‍ വസ്തുവിന്റെ വിശദാംശങ്ങള്‍ തേടി വിവരാവകാശ സമര്‍പ്പിക്കുന്നത്. ഇതിനുള്ള മറുപടിയിലാണ് തെറ്റായ വിവരങ്ങള്‍ ലഭിച്ചത്.

ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി

ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി

തെറ്റായ വിവരങ്ങള്‍ നല്‍കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന് രാജന്റെ മക്കള്‍ ആവശ്യപ്പെട്ടു. അവകാശികളില്ലാത്ത പുറംപോക്ക് ഭൂമിയിലാണ് ഞങ്ങള്‍ താമസിക്കുന്നതെന്നാണ് അച്ഛന്‍ കരുതിയത്. ഞങ്ങളും അങ്ങനെയാണ് കരുതിയത്. തെറ്റായ വിവരം ലഭിച്ചതും അതിനെ വിശ്വസിച്ചതുമാണ് അച്ഛനെയും അമ്മയെയും മരണത്തിലേക്ക് തള്ളിവിട്ടത്. അവുരുടെ മരണങ്ങളില്‍ നേരിട്ടെങ്കിലും തെറ്റായ വിവരങ്ങള്‍ നല്‍കിയ ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ട്.

'രാജന്റെ മക്കൾക്ക് സ്ഥലം നൽകണമെങ്കില്‍ എന്നെ കൊല്ലേണ്ടിവരും, ആരെയും ദ്രോഹിച്ചിട്ടില്ല'; പരാതിക്കാരി വസന്ത'രാജന്റെ മക്കൾക്ക് സ്ഥലം നൽകണമെങ്കില്‍ എന്നെ കൊല്ലേണ്ടിവരും, ആരെയും ദ്രോഹിച്ചിട്ടില്ല'; പരാതിക്കാരി വസന്ത

കോഴിക്കോട് സ്വദേശിയുമായി വിവാഹം ഉറപ്പിച്ചെന്ന് നടി; ചടങ്ങ് ഈ മാസം; ജയില്‍ മോചനം വേണംകോഴിക്കോട് സ്വദേശിയുമായി വിവാഹം ഉറപ്പിച്ചെന്ന് നടി; ചടങ്ങ് ഈ മാസം; ജയില്‍ മോചനം വേണം

സഭാ തർക്കം; കേന്ദ്രസർക്കാർ ഇടപെട്ട് പരിഹരിച്ചാൽ ബിജെപിക്കൊപ്പമെന്ന് യാക്കോബായ സഭസഭാ തർക്കം; കേന്ദ്രസർക്കാർ ഇടപെട്ട് പരിഹരിച്ചാൽ ബിജെപിക്കൊപ്പമെന്ന് യാക്കോബായ സഭ

 പരീക്ഷാ ചൂടിൽ കോളേജിലേക്ക് ഓടിയെത്തി ആര്യ രാജേന്ദ്രൻ: അവസാന നിമിഷം റിവിഷൻ കഴിഞ്ഞ് മടങ്ങി.. പരീക്ഷാ ചൂടിൽ കോളേജിലേക്ക് ഓടിയെത്തി ആര്യ രാജേന്ദ്രൻ: അവസാന നിമിഷം റിവിഷൻ കഴിഞ്ഞ് മടങ്ങി..

വോട്ട് തട്ടാനുള്ള തന്ത്രമാകില്ല ബജറ്റ്; നികുതി വര്‍ധന ഉണ്ടാകില്ലെന്നും തോമസ് ഐസക്വോട്ട് തട്ടാനുള്ള തന്ത്രമാകില്ല ബജറ്റ്; നികുതി വര്‍ധന ഉണ്ടാകില്ലെന്നും തോമസ് ഐസക്

Recommended Video

cmsvideo
ബോബി ചെമ്മണ്ണൂരിന് സ്ഥലം വിറ്റത് നിയമപ്രകാരം | Oneindia Malayalam

Thiruvananthapuram
English summary
Neyyattinkara incident; Revenue Department says disputed land belongs to Vasantha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X