കടയുടമയെ പൂട്ടി പോലീസ്; സെയില്‍സ് ഗേളിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍, ഭാര്യയും കുടുങ്ങും
സ്ഥാപന ഉടമയെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ ഭാര്യയ്ക്കെതിരെയും യുവതി സുപ്രധാന വെളിപ്പെടുത്തല്‍ വടത്തിയിട്ടുണ്ട്
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ സെയില്‍സ് ഗേളിനെ റൂമില്‍ പൂട്ടിയിട്ട് കടയുടമ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നത് കഴിഞ്ഞ ദിവസമാണ്. വളരെ നടുക്കുന്ന വീഡിയോക്കെതിരെ വലിയ തോതില്‍ പ്രതിഷേധം ഉയര്‍ന്നു. തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി വിഷയത്തില്‍ ഇടപെട്ടതോടെ പോലീസ് അതിവേഗം നടപടിയെടുത്തു.
മര്‍ദ്ദിച്ചുവെന്ന് പറയുന്ന അരുണ്‍ദാസ് അറസ്റ്റിലായി. വയനാട് പനമരം സ്വദേശിയാണിയാള്‍. മര്‍ദ്ദനമേറ്റ സെയില്‍സ് ഗേളും വയനാട് സ്വദേശിയാണ്. യുവതി ട്വന്റിഫോര്‍ ചാനലിനോട് വെളിപ്പെടുത്തിയ കാര്യം ആരെയും അമ്പരപ്പിക്കുന്നതാണ്. അറിയാം വിശദാംശങ്ങള്‍...

മര്‍ദ്ദനമേറ്റത് തലയ്ക്കും മുഖത്തും
ശമ്പളവും അവധിയും ആവശ്യപ്പെട്ടതാണ് സെയില്‍സ് ഗേളിന് മര്‍ദ്ദനമേല്‍ക്കാന്‍ കാരണമത്രെ. വീടുകള്‍ കേന്ദ്രീകരിച്ച് സോപ്പ്, വാഷിങ് ലിക്വിഡ് എന്നിവ വില്‍ക്കുന്ന നെയ്യാറ്റിന്രയിലെ സ്ഥാപനത്തിന്റെ ഉടമയാണ് മര്‍ദ്ദിച്ച അരുണ്‍ദാസ്. ഇയാളും മര്‍ദ്ദനമേറ്റ യുവതിയും വയനാട് സ്വദേശികളാണ്. തലയ്ക്കും മുഖത്തുമാണ് യുവതിക്ക് അടിയേറ്റത്.

ദൃശ്യങ്ങള്‍ പുറത്തായത് ഇങ്ങനെ
യുവതിയെ മുറിയില്‍ വച്ച് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ സഹപ്രവര്‍ത്തകരില്‍ ചിലരാണ് മൊബൈലില്‍ ചിത്രീകരിച്ചത്. ഈ വീഡിയോ പുറത്തുവന്നതോടെയാണ് ക്രൂരത പുറംലോകം അറിഞ്ഞത്. വീഡിയോ പരിശോധിച്ച ശേഷം പോലീസ് അരുണ്‍ദാസിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ചയാണ് യുവതിക്ക് മര്‍ദ്ദനമേറ്റത്. യുവതിയുടെ പേഴ്സില്‍ നിന്ന് പണം നഷ്ടപ്പെട്ടത് ചോദ്യം ചെയ്തതോടെയാണ് തര്‍ക്കം തുടങ്ങിയതത്രെ.

12000 രൂപ മാസ ശമ്പളം
12000 രൂപ മാസ ശമ്പളത്തില്‍ വിവിധ ജില്ലകളില്‍ നിന്ന് കൊണ്ടുവന്ന യുവതികളാണ് സ്ഥാപനത്തില്‍ സെയില്‍സ് ഗേളായി ജോലി ചെയ്യുന്നത്. ഇവര്‍ക്ക് കൃത്യമായി ശമ്പളം ലഭിക്കാറുണ്ടായിരുന്നില്ല എന്നാണ് ആരോപണം. ശമ്പളവും അവധിയും യുവതി ആവശ്യപ്പെട്ടിരുന്നു. ഇതാണ് മര്‍ദ്ദനത്തിന് കാരണമെന്ന് പറയപ്പെടുന്നു. യുവതി പിന്നീട് സ്ഥാപനത്തിലെ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തി.

യുവതി പറയുന്നത് ഇങ്ങനെ
ലീവ് തന്നില്ല. ഇടയ്ക്ക് പണം കാണാതാകുമായിരുന്നു. ഇക്കാര്യം പറഞ്ഞപ്പോള്‍ അരുണിന്റെ ഭാര്യ തെറി പറഞ്ഞു. കഴുത്തില്‍ പിടിച്ചു. അരുണ്‍ മുഖത്തടിക്കുകയും ചെയ്തു. മുമ്പും പലതവണ മര്‍ദ്ദിച്ചിട്ടുണ്ടെന്നും യുവതി പറഞ്ഞു. കച്ചവടം മോശമായാലും മര്‍ദ്ദിക്കുമായിരുന്നു എന്ന് യുവതി വെളിപ്പെടുത്തി. സീനിയര്‍ മാനേജരായ അരുണ്‍ദാസ് ആണ് മര്‍ദ്ദിക്കാറ് എന്നും യുവതി പറഞ്ഞു.

യുവാക്കളും മര്‍ദ്ദിച്ചു
മുമ്പ് ഇവിടെ ജോലി ചെയ്തിരുന്ന യുവാക്കളും മര്‍ദ്ദിച്ചിരുന്നുവത്രെ. പ്രേമിക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞായിരുന്നു മര്‍ദ്ദനം. പ്രേമിച്ചാല്‍ കച്ചവടം നടക്കില്ലല്ലോ. അതാണ് മര്‍ദ്ദനത്തിന് കാരണമെന്നും യുവതി പറഞ്ഞു. അരുണ്‍ദാസിന്റെ ഭാര്യയ്ക്കെതിരെയും യുവതിയുടെ വെളിപ്പെടുത്തലുണ്ട്. അരുണിന്റെ ഭാര്യക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. യുവതികള്‍ ഇപ്പോള്‍ പോലീസ് സംരക്ഷണയിലാണ്. സ്ഥാപനത്തിന്റെ രേഖകള്‍ പോലീസ് പരിശോധിച്ചുവരികയാണ്.
-
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം












Click it and Unblock the Notifications