ഡിവൈഎസ്പിയെ പിടികൂടാനാകാതെ പൊലീസ് ഒളിച്ചുകളിക്കുന്നതായി ആരോപണം; ഒളിവിൽ പോയത് സർവീസ് റിവോൾവറുമായി, അപകടകരമായ സാഹചര്യമെന്ന് ഇന്‍റലിജെൻസ്
തിരുവനന്തപുരം: നെയ്യാറ്റിൻകര സനൽ കുമാർ കൊലക്കേസിൽ ഡിവൈഎസ്പിയെ പിടികൂടാനാകാതെ പൊലീസ് ഒളിച്ചുകളിക്കുന്നതായി ആരോപണം. അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തെങ്കിലും ഒളിവിൽ കഴിയുന്ന ഡിവൈഎസ്പിയേയും രക്ഷപ്പെടാൻ സഹായിച്ച സ്വർണകടക്കാരനെയും പൂട്ടാൻ ശക്തമായ നടപടികളൊന്നും അന്വേഷണസംഘം ഇനിയും സ്വീകരിച്ചിട്ടില്ലെന്ന് ആക്ഷേപമുണ്ട്.
അതേസമയം ഹരികുമാർ ഒളിവിൽ പോയത് സർവീസ് റിവോൾവറുമായാണെന്നും ഇത് അപകടകരമായ സാഹചര്യമാണെന്നും ഇന്റലിജൻസ് വിഭാഗം ഡി.ജി.പിക്ക് റിപ്പോർട്ട് നൽകി. അബദ്ധം പറ്റിയെന്ന് പൊലീസ് ഉന്നതരെ വിളിച്ചറിയിച്ച ശേഷമാണ് ഡിവൈ.എസ്.പി ഒളിവിൽ പോയതെന്നാണ് സ്പെഷ്യൽബ്രാഞ്ച് റിപ്പോർട്ട്.

അന്വേഷണത്തിന്റെ ഭാഗമായി ഇന്നലെ സംഭവസ്ഥലം സന്ദർശിച്ച അന്വേഷണ സംഘം സനൽകുമാറിന്റെ വീട്ടുകാരിൽ നിന്ന് മൊഴി രേഖപ്പെടുത്തിയിരുന്നു. ഡിവൈ.എസ്.പിയുടെ ജാമ്യഹർജി തിരുവനന്തപുരം ജില്ലാ കോടതി ഒരാഴ്ചയ്ക്ക് ശേഷം പരിഗണിക്കാനായി മാറ്റിയ സാഹചര്യത്തിൽ ഇദ്ദേഹം കോടതിയിൽ കീഴടങ്ങാനുള്ള സാദ്ധ്യത പൊലീസ് പ്രതീക്ഷിക്കുന്നുണ്ട്.
ജാമ്യഹർജി പരിഗണനയ്ക്ക് വരുന്നത് വരെ ഹരികുമാർ ഒളിവിൽ തുടരാൻ സാദ്ധ്യത കുറവാണെന്നാണ് പൊലീസിന്റെ കണക്കുകൂട്ടൽ. ഹരികുമാറും സുഹൃത്ത് ബിനുവും കേരളത്തിൽ നിന്ന് തമിഴ്നാട്ടിലേക്ക് കടന്നതായ സംശയങ്ങളെ തുടർന്ന് ക്രൈംബ്രാഞ്ച് തമിഴ്നാട്ടിലേക്ക് ഒരു സംഘത്തെ അന്വേഷണത്തിനായി അയയ്ക്കും.എന്നാൽ പൊലീസ് അന്വേഷണം പ്രഹസനമാണെന്നാണ് നെയ്യാറ്റിൻകരയിലെ നാട്ടുകാരുടെ ആരോപണം.
ഡിവൈ.എസ്.പിക്ക് പൊലീസ് അസോസിയേഷൽ നേതാവിൽ നിന്നും ഉന്നത ഉദ്യോഗസ്ഥരിൽ നിന്നും രാഷ്ട്രീയ ഭരണ നേതൃത്വത്തിൽ നിന്നും ശക്തമായ പിന്തുണയും സഹായവും ലഭിക്കുന്നതായാണ് അവരുടെ ആരോപണം. സനലിനെ കൊലപ്പെടുത്തിയ ഡിവൈ.എസ്.പി ഹരികുമാറിനൊപ്പം ജീവന്‍ നഷ്ടമാകാന്‍ കാരണക്കാരായ മുഴുവന്‍ പൊലീസുകാര്‍ക്കെതിരെയും നടപടി വേണമെന്ന് ഇന്നലെ സനലിന്റെ വീട്ടിൽ ചേർന്ന ജനകീയ കൂട്ടായ്മ യോഗം ആവശ്യപ്പെട്ടു.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications