തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഡിവൈഎസ്പിയെ പിടികൂടാനാകാതെ പൊലീസ് ഒളിച്ചുകളിക്കുന്നതായി ആരോപണം; ഒളിവിൽ പോയത് സർവീസ് റിവോൾവറുമായി, അപകടകരമായ സാഹചര്യമെന്ന് ഇന്‍റലിജെൻസ്

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: നെയ്യാറ്റിൻകര സനൽ കുമാർ കൊലക്കേസിൽ ഡിവൈഎസ്പിയെ പിടികൂടാനാകാതെ പൊലീസ് ഒളിച്ചുകളിക്കുന്നതായി ആരോപണം. അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തെങ്കിലും ഒളിവിൽ കഴിയുന്ന ഡിവൈഎസ്പിയേയും രക്ഷപ്പെടാൻ സഹായിച്ച സ്വർണകടക്കാരനെയും പൂട്ടാൻ ശക്തമായ നടപടികളൊന്നും അന്വേഷണസംഘം ഇനിയും സ്വീകരിച്ചിട്ടില്ലെന്ന് ആക്ഷേപമുണ്ട്.

<strong>കെഎം ഷാജിയുടെ അസാധുവാക്കൽ; കിരീടവും ചെങ്കോലുമില്ലാത്ത രാജാക്കന്മാർക്കും തന്ത്രിമാർക്കും ഇതൊരു പാഠം</strong>കെഎം ഷാജിയുടെ അസാധുവാക്കൽ; കിരീടവും ചെങ്കോലുമില്ലാത്ത രാജാക്കന്മാർക്കും തന്ത്രിമാർക്കും ഇതൊരു പാഠം

അതേസമയം ഹരികുമാർ ഒളിവിൽ പോയത് സർവീസ് റിവോൾവറുമായാണെന്നും ഇത് അപകടകരമായ സാഹചര്യമാണെന്നും ഇന്റലിജൻസ് വിഭാഗം ഡി.ജി.പിക്ക് റിപ്പോർട്ട് നൽകി. അബദ്ധം പറ്റിയെന്ന് പൊലീസ് ഉന്നതരെ വിളിച്ചറിയിച്ച ശേഷമാണ് ഡിവൈ.എസ്.പി ഒളിവിൽ പോയതെന്നാണ് സ്പെഷ്യൽബ്രാഞ്ച് റിപ്പോർട്ട്.

Police

അന്വേഷണത്തിന്റെ ഭാഗമായി ഇന്നലെ സംഭവസ്ഥലം സന്ദർശിച്ച അന്വേഷണ സംഘം സനൽകുമാറിന്റെ വീട്ടുകാരിൽ നിന്ന് മൊഴി രേഖപ്പെടുത്തിയിരുന്നു. ഡിവൈ.എസ്.പിയുടെ ജാമ്യഹർജി തിരുവനന്തപുരം ജില്ലാ കോടതി ഒരാഴ്ചയ്ക്ക് ശേഷം പരിഗണിക്കാനായി മാറ്റിയ സാഹചര്യത്തിൽ ഇദ്ദേഹം കോടതിയിൽ കീഴടങ്ങാനുള്ള സാദ്ധ്യത പൊലീസ് പ്രതീക്ഷിക്കുന്നുണ്ട്.

ജാമ്യഹർജി പരിഗണനയ്ക്ക് വരുന്നത് വരെ ഹരികുമാർ ഒളിവിൽ തുടരാൻ സാദ്ധ്യത കുറവാണെന്നാണ് പൊലീസിന്റെ കണക്കുകൂട്ടൽ. ഹരികുമാറും സുഹൃത്ത് ബിനുവും കേരളത്തിൽ നിന്ന് തമിഴ്നാട്ടിലേക്ക് കടന്നതായ സംശയങ്ങളെ തുടർന്ന് ക്രൈംബ്രാഞ്ച് തമിഴ്നാട്ടിലേക്ക് ഒരു സംഘത്തെ അന്വേഷണത്തിനായി അയയ്ക്കും.എന്നാൽ പൊലീസ് അന്വേഷണം പ്രഹസനമാണെന്നാണ് നെയ്യാറ്റിൻകരയിലെ നാട്ടുകാരുടെ ആരോപണം.

ഡിവൈ.എസ്.പിക്ക് പൊലീസ് അസോസിയേഷൽ നേതാവിൽ നിന്നും ഉന്നത ഉദ്യോഗസ്ഥരിൽ നിന്നും രാഷ്ട്രീയ ഭരണ നേതൃത്വത്തിൽ നിന്നും ശക്തമായ പിന്തുണയും സഹായവും ലഭിക്കുന്നതായാണ് അവരുടെ ആരോപണം. സനലിനെ കൊലപ്പെടുത്തിയ ഡിവൈ.എസ്.പി ഹരികുമാറിനൊപ്പം ജീവന്‍ നഷ്ടമാകാന്‍ കാരണക്കാരായ മുഴുവന്‍ പൊലീസുകാര്‍ക്കെതിരെയും നടപടി വേണമെന്ന് ഇന്നലെ സനലിന്റെ വീട്ടിൽ ചേർന്ന ജനകീയ കൂട്ടായ്മ യോഗം ആവശ്യപ്പെട്ടു.

Thiruvananthapuram
English summary
Neyyattinkara Sanal kumar murder case; Police in troubled
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X