തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊന്നതാണ് നിങ്ങളുടെ പൊലീസ്, ഇനിയും നിങ്ങള്‍ പറയുമോ പിണറായി ഭരണം സുന്ദര ഭരണമെന്ന്; എംടി രമേശ്

Google Oneindia Malayalam News

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ദമ്പതികളുടെ മരണത്തില്‍ പൊലീസിനെതിരെയും സര്‍ക്കാരിനെതിരെയും വിമര്‍ശനങ്ങള്‍ ശക്തമാകുകയാണ്. ദമ്പതിമാരുടെ മരണത്തിന് ഉത്തരവാദി കേരള പൊലീസാണെന്നാണ് ഉയരുന്നവാദം. ഇപ്പോഴിതാ സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനെയും കേരള പൊലീസിനെയും വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബിജെപി നേതാവ് എംടി രമേശ്.

നിയമസഭാ സീറ്റ് മോഹം മറന്നേക്കൂ; ദില്ലി മടുത്ത കേരള എംപിമാർക്ക് തിരിച്ചടി, ഹൈക്കമാൻഡ് തീരുമാനം ഇങ്ങനെനിയമസഭാ സീറ്റ് മോഹം മറന്നേക്കൂ; ദില്ലി മടുത്ത കേരള എംപിമാർക്ക് തിരിച്ചടി, ഹൈക്കമാൻഡ് തീരുമാനം ഇങ്ങനെ

kerala

കുടിയൊഴിപ്പിയ്ക്കാന്‍ പിണറായിയുടെ പൊലീസ് എത്തിയപ്പോള്‍ പ്രതിരോധിയ്ക്കാന്‍ മറ്റു മാര്‍ഗ്ഗങ്ങളില്ലാതെ മരണത്തില്‍ അഭയം പ്രാപിച്ച ദമ്പതിമാരുടെ ജീവന് പിണറായി മറുപടി പറയണമെന്ന് എംടി രമേശ് ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ..

ഇനിയും നിങ്ങള്‍ പറയില്ലെ സഖാക്കളെ നമ്പര്‍ വണ്‍ കേരളം. ഇനിയും നിങ്ങള്‍ പറയുമോ പിണറായി ഭരണം സുന്ദരഭരണമെന്ന്..? കുടിയൊഴിപ്പിയ്ക്കാന്‍ പിണറായിയുടെ പൊലീസ് എത്തിയപ്പോള്‍ പ്രതിരോധിയ്ക്കാന്‍ മറ്റു മാര്‍ഗ്ഗങ്ങളില്ലാതെ മരണത്തില്‍ അഭയം പ്രാപിച്ച ദമ്പതിമാരുടെ ജീവന് പിണറായി മറുപടി പറയണം. കൊന്നതാണ് നിങ്ങളുടെ പൊലീസ്, ഇനി ആ വെന്തു നീറിയ ശവശരീരങ്ങള്‍ കൊണ്ടുപോയ് തിന്നട്ടെ മാതാപിതാക്കള്‍ നഷ്ടപ്പെട്ട ആ രണ്ട് മക്കള്‍ ആരുടെ ഹൃദയത്തെയാണ് വേദനിപ്പിക്കാത്തത്. എന്റെ അച്ഛനെ നിങ്ങള്‍ കൊന്നുവെന്ന് അവന്‍ വിരല്‍ ചൂണ്ടുന്നത് പൊലീസിന് നേരെയല്ല മുഖ്യമന്ത്രി പിണറായി വിജയന് നേരെയാണ്, കേരളത്തിന്റെ മനസ്സാക്ഷിക്ക് നേരെ ഉയര്‍ന്ന ആ വിരലുകള്‍ നാം അവഗണിക്കരുത്, കൂടെ നില്‍ക്കണം- എംടി രമേശ് ഫേസ്ബുക്കില്‍ കുറിച്ചു.

ബിജെപിയില്‍ അടിമുടി മാറ്റം, ഭരിക്കാന്‍ പോകുന്നവര്‍ ഇക്കാര്യം പാലിക്കണം, ഇടപെട്ട് അമിത് ഷാ!!ബിജെപിയില്‍ അടിമുടി മാറ്റം, ഭരിക്കാന്‍ പോകുന്നവര്‍ ഇക്കാര്യം പാലിക്കണം, ഇടപെട്ട് അമിത് ഷാ!!

Recommended Video

cmsvideo
അമ്മ പോയി .. ഈ കുട്ടികൾ അനാഥർ..എരിഞ്ഞുതീർന്നു ആ പാവങ്ങൾ

അതേസമയം, ദമ്പതികള്‍ മരിച്ച സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. തിരുവനന്തപുരം റൂറല്‍ എസ്പി ബി അശോകനാണ് അന്വേഷണ ചുമതല നല്‍കിയിരിക്കുന്നത്. ഭൂമി ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് കോടതി ഉത്തരവ് കൈകാര്യം ചെയ്യുന്നതില്‍ പൊലീസിന്റെ ഭാഗത്ത് നിന്ന് വീഴ്ച സംഭവിച്ചോ എന്നുള്ള കാര്യമാണ് പ്രധാനമായും അന്വേഷിക്കുക. പൊലീസുകാര്‍ ദമ്പതികളോട് മോശമായി പെരുമാറിയോ എന്നുള്ള കാര്യം അടക്കം അന്വേഷണം പരിധിയില്‍ ഉള്‍പ്പെടും.

കോഴിക്കോട് വന്‍ തീപിടിത്തം; തീ പടര്‍ന്നത് കാര്‍ ഷോറൂമിന് സമീപത്തെ ആക്രിക്കടയില്‍, ആളപായമില്ലകോഴിക്കോട് വന്‍ തീപിടിത്തം; തീ പടര്‍ന്നത് കാര്‍ ഷോറൂമിന് സമീപത്തെ ആക്രിക്കടയില്‍, ആളപായമില്ല

ഇന്ത്യയിൽ ജനിതക മാറ്റം വന്ന കൊവിഡ് സ്ഥിരീകരിച്ചു;യുകെയിൽ നിന്ന് എത്തിയ ആറ് പേർക്ക് രോഗംഇന്ത്യയിൽ ജനിതക മാറ്റം വന്ന കൊവിഡ് സ്ഥിരീകരിച്ചു;യുകെയിൽ നിന്ന് എത്തിയ ആറ് പേർക്ക് രോഗം

Thiruvananthapuram
English summary
Neyyattinkara Suicide Case: BJP leader MT Ramesh criticizes CM Pinarayi Vijayan and Kerala police
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X