തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നെയ്യാറ്റിൻകരയിൽ അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവം: പ്രതികൾക്കുള്ള കസ്റ്റഡി അപേക്ഷ തിങ്കളാഴ്ച നൽകും

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം : നെയ്യാറ്റിൻകര മാരായമുട്ടത്ത് അമ്മയും മകളും ജീവനൊടുക്കിയ സംഭവത്തിൽ റിമാൻഡിൽ കഴിയുന്ന പ്രതികൾക്കുള്ള കസ്റ്റഡി അപേക്ഷ നാളെ നൽകും. മരിച്ച ലേഖയുടെ ഭർത്താവ് ചന്ദ്രൻ ഇയാളുടെ സഹോദരീഭത്താവ് കാശിനാഥൻ എന്നിവരെയാണ് ആദ്യം കസ്റ്റഡിയിൽ വാങ്ങുന്നത്.

രാഹുൽ ഗാന്ധി ഈ സീൻ പണ്ടേ വിട്ടതാ! മോദിക്ക് മുൻപേ കേദാർനാഥിലെത്തി, 'ഉളളിൽ അഗ്നി സ്ഫുരിക്കുന്നത് പോലെ'രാഹുൽ ഗാന്ധി ഈ സീൻ പണ്ടേ വിട്ടതാ! മോദിക്ക് മുൻപേ കേദാർനാഥിലെത്തി, 'ഉളളിൽ അഗ്നി സ്ഫുരിക്കുന്നത് പോലെ'

തുടർന്ന് വിശദമായ തെളിവെടുപ്പ് നടത്തും. രണ്ടാംഘട്ടത്തിൽ ചന്ദ്രന്റെ അമ്മ കൃഷ്ണമ്മ, അനുജത്തി ശാന്ത എന്നിവരെ കസ്റ്റഡിയിൽ വാങ്ങുമെന്നും വെള്ളറട സി.ഐ ബിജു.വി.നായർ പറഞ്ഞു. അതേസമയം റിമാൻഡിൽ കഴിയുന്ന പ്രതികൾ സമർപ്പിച്ച ജാമ്യാപേക്ഷ ചൊവ്വാഴ്ച കോടതി പരിഗണിക്കും. ലേഖ മരിക്കുന്നതിന് മുമ്പ് അവസാനമായി സംസാരിച്ച പ്രദേശവാസികളുടെ മൊഴി തിങ്കളാഴ്ച മജിസ്ട്രേറ്റിന് മുമ്പാകെ രേഖപ്പെടുത്താനാണ് സാദ്ധ്യത.

c-nguqzlhjwi-

എന്നെയും മകളെയും ആത്മഹത്യയിലേക്ക് തള്ളിവിട്ടത് ഭർത്താവ് ചന്ദ്രനാണെന്ന് ലേഖ പറഞ്ഞതായി സമീപവാസിയായ സ്ത്രീഉൾപ്പെടെ രണ്ടു പേർ കഴിഞ്ഞ ദിവസം പൊലീസിന് മൊഴി നൽകിയിരുന്നു. ഇത് മരണമൊഴിയായി രേഖപ്പെടുത്താനാണ് പൊലീസ് തീരുമാനം. കനറാ ബാങ്ക് അധികൃതരോട് കുടുംബത്തിന്റെ വായ്പയുമായി ബന്ധപ്പെട്ട രേഖകൾ നാളെ ഹാജരാക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. തുടർന്ന് അധികൃതരുടെ മൊഴിയെടുക്കും.

അതേസമയം ഇവരുടെ കുടുംബവുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന കോട്ടൂരിലെ സ്വാമിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടില്ല. ചൊവ്വാഴ്ചയാണ് മാരായമുട്ടം മലയിക്കടയിലെ വീട്ടിലെ കിടപ്പുമുറിയിൽ ലേഖയും ഏകമകൾ വൈഷ്ണവിയും മണ്ണെണ്ണ ദേഹത്തൊഴിച്ച് തീകൊളുത്തിയത്. വൈഷ്ണവി സംഭവസ്ഥലത്തും ലേഖ മെഡിക്കൽ കോളേജാശുപത്രിയിലുമാണ് മരിച്ചത്.

Thiruvananthapuram
English summary
Neyyattinkara suicide case: police submit custory request on Monday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X