തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

'നിങ്ങള്‍ എല്ലാരും കൂടെയാണ് കൊന്നത്, ഇനി അടക്കാനും പറ്റൂലാന്നോ'; പിതാവിന് കുഴിയെടുത്ത് 17കാരന്‍

Google Oneindia Malayalam News

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ തര്‍ക്ക ഭൂമി ഒഴിപ്പിക്കുന്നതിനിടെ, തീക്കൊളുത്തി മരിച്ച രാജന്റെ മൃതദേഹം സംസ്‌കരിക്കുന്നതിനിടെയുള്ള മകന്റെ കരച്ചില്‍ കേരളക്കരയാകെ വിലാപത്തിലാഴ്ത്തി. രാജന്റെ മൃതദേഹം സംസ്‌കരിക്കുന്നതിനായി അതേ ഭൂമിയില്‍ കുഴി എടുക്കുന്ന മകനെ പൊലീസ് തടയാന്‍ ശ്രമിച്ചപ്പോഴായിരുന്നു സംഭവം. 'സാറേ,, ഇനിയെന്റെ അമ്മയും കൂടെ മരിക്കാനുള്ളൂ.. സാറേ നിങ്ങളെല്ലാരും കൂടെയാണ് കൊന്നത്. ഇനി അടക്കാനും സമ്മതിക്കില്ലെന്നാണോ'..മകന്‍ പറഞ്ഞു.

kerala

സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ചര്‍ച്ചയായിരിക്കുകയാണ്. കൊടിക്കുന്നില്‍ സുരേഷ് എംപിയാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍വെച്ച് ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് അമ്പിളിയേയും കെട്ടിപ്പിടിച്ച് നിന്നാണ് രാജന്‍ ആത്മഹത്യ ഭീഷണി മുഴക്കിയത്. രാജന്റെ കയ്യിലുണ്ടായിരുന്ന ലൈറ്റര്‍ പൊലീസ് തട്ടിപ്പറിക്കാനായി ശ്രമിക്കുന്നതിനിടെ ദേഹത്തേക്ക് തീ പടരുകയായിരുന്നു.

അതേസമയം, സംഭവം നടന്ന് മണിക്കൂറുകള്‍ക്കകം ഒഴിപ്പിക്കല്‍ നടപടി സ്റ്റേ ചെയ്തുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് വന്നിരുന്നു. എന്നാല്‍ ഇത് മുന്‍കൂട്ടി അറിഞ്ഞാണ് പൊലീസ് ഒഴിപ്പിക്കാനായി എത്തിയതെന്നാണ് മക്കളായ രഞ്ജിത്തിന്റേയും രാഹുലിന്റേയും ആരോപണം. രാജന്റെ മൃതദേഹം അടക്കം ചെയ്യുന്നതിന് പൊലീസ് തടസം നിന്നെന്നും ആരോപണം ഉയരുന്നുണ്ട്. മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുന്ന അമ്പിളിയുടെ മൃതദേഹം പോസ്റ്റ് മോര്‍ട്ടടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

കഴിഞ്ഞ് 22ാം തീയതിയായിരുന്നു ആത്മഹത്യ ശ്രമമുണ്ടായത്. താന്‍ തീ കൊളുത്തിയില്ലെന്നും മരിക്കാന്‍ ശ്രമിച്ചില്ലെന്നും അടുത്തുണ്ടായിരുന്ന പൊലീസുകാരന്‍ ലൈറ്റര്‍ കൈ കൊണ്ട് തട്ടിമാറ്റുന്നതിനിടെയാണ് അപകടം ഉണ്ടായതെന്നും രാജന്‍ ആശുപത്രിയില്‍വച്ച് മൊഴി നല്‍കിയിരുന്നു.

Recommended Video

cmsvideo
അമ്മ പോയി .. ഈ കുട്ടികൾ അനാഥർ..എരിഞ്ഞുതീർന്നു ആ പാവങ്ങൾ

Thiruvananthapuram
English summary
Neyyattinkara Suicide Case: Rajan's son heartbreaking words Goes Viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X