തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

എന്‍ഐഎയുടെ ആ ഡയറിയില്‍ ഞെട്ടിക്കുന്ന വിവരങ്ങളുണ്ട്.... മുല്ലപ്പള്ളി പറയുന്നത് ഇങ്ങനെ

Google Oneindia Malayalam News

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ നിര്‍ണായക തെളിവുകള്‍ എന്‍ഐഎയുടെ കൈയ്യിലുണ്ടെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. അന്വേഷണ സംഘത്തിന്റെ കണ്ടെത്തലുകള്‍ ഞെട്ടിപ്പിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ തന്നെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ കള്ളക്കടത്തിന്റെ പ്രഭവകേന്ദ്രമാകുന്നത്. പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കറിനെ സംരക്ഷിക്കുന്ന നിലപാടാണ് തുടക്കം മുതല്‍ മുഖ്യമന്ത്രി സ്വീകരിച്ചതെന്നും മുല്ലപ്പള്ളി പറഞ്ഞു.

1

ഇപ്പോള്‍ സര്‍ക്കാരിന്റെ സമീപനവും ഒട്ടും വ്യത്യസ്തമല്ല. ശിവശങ്കറിലേക്ക് അന്വേഷണം എത്തുമ്പോഴും അദ്ദേഹത്തെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌ന മുഖ്യമന്ത്രിയുടെ ഓഫീസിലെ സ്വാധീനം ഉപയോഗപ്പെടുത്താനുള്ള സാധ്യത തള്ളിക്കളയാനാവില്ല. കോണ്‍ഗ്രസ് തുടക്കം മുതല്‍ ആരോപിച്ചത് പോലെ മുഖ്യമന്ത്രിയുടെയും അദ്ദേഹത്തിന്റെയും ഓഫീസിന്റെയും പങ്ക് ഓരോ ദിവസം കഴിയുമ്പോഴും വ്യക്തമാകുകയാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

നേരത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഇതേ ആരോപണം ഉന്നയിച്ചിരുന്നു. തുടക്കം മുതല്‍ പ്രതിപക്ഷം പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ സത്യമായി വരുന്നതെന്നും ചെന്നിത്തല പറഞ്ഞു. അതേസമയം ബിജെപിയും മുഖ്യമന്ത്രിക്കെതിരെ രംഗത്തെത്തി. പിണറായി എന്‍ഐഎയുടെ വെളിപ്പെടുത്തലിന്റെ സാഹചര്യത്തില്‍ രാജിവെക്കണമെന്ന് കെകെ കൃഷ്ണദാസ് ആവശ്യപ്പെട്ടു. പിണറായി സര്‍ക്കാര്‍ തിരുട്ട് ഗ്രാമമായി മാറിയിരിക്കുകയാണ്. സ്വര്‍ണക്കടത്ത് കേസില്‍ കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വും സിപിഎമ്മും രഹസ്യ ധാരണയുണ്ടെന്നും കൃഷ്ണദാസ് പറഞ്ഞു.

അതേസമയം സ്വപ്‌ന സുരേഷിന് മുഖ്യമന്ത്രിയുടെ ഓഫീസുമായി വളരെ അടുത്ത ബന്ധമാണ് ഉള്ളതെന്ന് എന്‍ഐഎയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. വന്‍ സ്വാധീനം മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഉണ്ടായിരുന്നുവെന്നും പറയുന്നു. ശിവശങ്കര്‍ അഭ്യുദയാകാംക്ഷിയാണെന്നും പറയുന്നുണ്ട്. ശിവശങ്കര്‍ മുഖേനയാണ് മുഖ്യമന്ത്രിയുടെ ഓഫീസിലും സ്വാധീനമെത്തിയത്. സ്വപ്‌നയ്ക്ക് മുഖ്യമന്ത്രിയുമായി പരിചയമുണ്ടെന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചിട്ടുണ്ട്.

Thiruvananthapuram
English summary
nia have more details on gold smuggling case says mullapally ramachandran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X