തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

എന്‍ഐഎ യുഎഇയിലേക്ക്, ഫൈസലും ടീമും കുടുങ്ങും, അറ്റാഷെയും ഹവാല ഇടപാടുകളും.....

Google Oneindia Malayalam News

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് അന്വേഷണം വഴിത്തിരിവിലേക്ക്. എന്‍ഐഎ സംഘം അന്വേഷണം വിപുലമാക്കാനാണ് ഒരുക്കണം. ദുബായിലേക്ക് ഇതുമായി ബന്ധപ്പെട്ട് എത്തും. അതേസമയം ഫൈസല്‍ ഫരീദ് അടക്കമുള്ള സംഘത്തില്‍ നിന്ന് നിര്‍ണായക കാര്യങ്ങള്‍ കണ്ടെത്താന്‍ ഈ നീക്കത്തിലൂടെ സാധിക്കും. യുഎഇ കേസില്‍ പൂര്‍ണ സഹകരണം അറിയിച്ചിട്ടുണ്ട്. കേസിന് ഇതോടെ അന്താരാഷ്ട്ര മാനം കൈവന്നിരിക്കുകയാണ്. സ്വപ്‌നയുമായി ബന്ധമുള്ള ഉന്നത രാഷ്ട്രീയ നേതാവും ഇതോടെ കുടുങ്ങുമെന്നാണ് സൂചന.

അന്വേഷണം യുഎഇയിലേക്ക്

അന്വേഷണം യുഎഇയിലേക്ക്

സ്വര്‍ണക്കടത്ത് കേസിലെ അന്വേഷണം യുഎഇയിലേക്ക് നീളുകയാണ്. കേസിലെ പ്രധാന പ്രതികളും, പല ഇടപാടുകളും ദുബായില്‍ വെച്ചാണ് നടന്നതെന്നാണ് തെളിവുകള്‍ വ്യക്തമാക്കുന്നത്. എന്‍ഐഎ അന്വേഷണ സംഘത്തെ യുഎഇയിലേക്ക് അയക്കാന്‍ അനുമതി ലഭിച്ചിട്ടുണ്ട്. യുഎഇയില്‍ നയതന്ത്ര ബാഗ് കൈകാര്യം ചെയ്യുന്നവരെ കുറിച്ചും ഹവാല ഇടപാടുകാരെ കുറിച്ചുമാണ് അന്വേഷിക്കുന്നത്. യുഎഇ സര്‍ക്കാരിന്റെ അനുമതി ഇന്ത്യ ഇക്കാര്യത്തില്‍ തേടും.

അനുമതി വേണം....

അനുമതി വേണം....

യുഎഇയില്‍ നയതന്ത്ര ബാഗ് കൈകാര്യം ചെയ്യുന്നവരെ കുറിച്ച് എന്‍ഐഎ അന്വേഷണം നടത്തും. അതിനായി അനുമതി വേണം. ഈ അനുമതി ലഭിച്ചാല്‍ കേസില്‍ അടിമുടി വഴിത്തിരിവുണ്ടാകും. വിദേശത്ത് ചെന്ന് അന്വേഷിക്കാനുള്ള അനുമതിയാണ് ഇക്കാര്യത്തില്‍ എന്‍ഐഎയ്ക്ക് ഗുണകരമായി മാറുന്നത്. നിലവില്‍ ദുബായില്‍ കസ്റ്റഡിയിലാണ് ഫൈസല്‍ ഫരീദ്. ഇയാളെ സഹായിച്ച അറ്റാഷെ, റബിന്‍സ് എന്നിവരെ കുറിച്ച് വിശദമായി അന്വേഷിക്കാനും ഇതോടെ സാധിക്കുമെന്നാണ് പ്രതീക്ഷ.

Recommended Video

cmsvideo
Balabhaskar's last words to doctor | Oneindia Malayalam
ഉന്നത രാഷ്ട്രീയ നേതാവിലേക്ക്....

ഉന്നത രാഷ്ട്രീയ നേതാവിലേക്ക്....

സ്വപ്‌നാ സുരേഷുമായി ഉന്നത രാഷ്ട്രീയ നേതാവിന് അടുത്ത ബന്ധമുണ്ട്. ഇയാളിലേക്കാണ് കേസ് നീളുന്നത്. ഇയാളെ ചോദ്യം ചെയ്യും. പിണറായി സര്‍ക്കാരില്‍ നിര്‍ണായക സ്വാധീനമുള്ള രാഷ്ട്രീയ നേതാവാണ് ഇയാള്‍. കള്ളക്കടത്തിനെ കുറിച്ച് ഇയാള്‍ അറിഞ്ഞിരുന്നുവെന്നും, പലതവണ സഹായം ചോദിച്ചിട്ടുണ്ടെന്നും സ്വപ്‌ന പഞ്ഞിരുന്നു. സ്വപ്‌ന ഇടനിലക്കാരിയായ ഇടപാടുകളെ കുറിച്ചും ഇയാള്‍ക്ക് അറിയാമായിരുന്നു. അതേസമയം ഇയാള്‍ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റിലായാല്‍ അത് സംസ്ഥാന സര്‍ക്കാരിന് രാഷ്ട്രീയമായി തിരിച്ചടിയാവും.

ഇടയില്‍ പ്രവര്‍ത്തിച്ചവര്‍

ഇടയില്‍ പ്രവര്‍ത്തിച്ചവര്‍

സ്വപ്‌നയുടെ മൊഴിയില്‍ നിര്‍ണായകമായ പല വെളിപ്പെടുത്തലുമുണ്ട്. സാമ്പത്തിക ഇടപാടുകല്‍ സംബന്ധിച്ചും കേസിന് ഇടയില്‍ ബന്ധപ്പെട്ടവരെ കുറിച്ചുമുള്ള വിവരങ്ങളാണ് ഇതിലുള്ളത്. മൊഴി കോടതിയില്‍ ഹാജരാക്കണമെന്ന് സ്വപ്‌ന തന്നെ ആവശ്യപ്പെട്ടത് അനുസരിച്ചാണ് ഇക്കാര്യം കോടതിയിലെത്തിയത്. സീല്‍ ചെയ്ത കവറിലാണ് മൊഴി കസ്റ്റംസ് പ്രിവന്റീവ് വിഭാഗം മൊഴി കോടതിയില്‍ ഹാജരാക്കിയത്. ഇത് അസാധാരണ നടപടിയായിരുന്നു.

ബാലഭാസ്‌കറിന്റെ മരണത്തിലും...

ബാലഭാസ്‌കറിന്റെ മരണത്തിലും...

ബാലഭാസ്‌കറിന്റെ മരണത്തില്‍ സ്വര്‍ണക്കടത്ത് സംഘത്തിന് ബന്ധമുണ്ടെന്ന് കലാഭവന്‍ സോബി വീണ്ടും പറയുന്നു. സിബിഐയ്ക്ക് താന്‍ കണ്ട കാര്യങ്ങളെല്ലാം മൊഴിയായി നല്‍കും. അവരോട് പറയാനായി മറ്റ് കാര്യങ്ങള്‍ കൂടിയുണ്ട്. ഞാന്‍ സിബിഐക്ക് മൊഴി നല്‍കാന്‍ ബാക്കിയുണ്ടാവില്ലെന്നുള്ള ഭീഷണിയൊക്കെ വന്നിട്ടുണ്ട്. പക്ഷേ ഒരു കാര്യം പോലും മറച്ച് വെക്കില്ല. എല്ലാ കാര്യങ്ങളും അവരോട് വെളിപ്പെടുത്തുമെന്ന് സോബി പറഞ്ഞു.

അത് കൊലപാതകം

അത് കൊലപാതകം

ബാലഭാസ്‌കറിന്റേത് കൊലപാതകമാണെന്ന് സോബി പറയുന്നു. അപകട സ്ഥലത്ത് നിന്ന് കിലോ മീറ്ററുകള്‍ക്കപ്പുറം ബാലഭാസ്‌കറിന്റെ കാര്‍ ആക്രമിക്കപ്പെട്ടിരുന്നു. ഞാന്‍ ചാലക്കുടിയില്‍ നിന്ന് തിരുനെല്‍വേലിയിലേക്കുള്ള യാത്രയിലായിരുന്നു. രാത്രി എന്റെ വണ്ടി മംഗലാപുരത്ത് നിര്‍ത്തിയിരുന്നു. ഇതിനിടെ ഒരു വാഹനത്തില്‍ കുറച്ച് പേര്‍ ഇറങ്ങി. അതൊരു സ്‌കോര്‍പിയോയായിരുന്നു. പിന്നാലെ മറ്റൊരു വാഹനത്തിലും ആളുകളെത്തി. ഇതിനിടെ മദ്യക്കുപ്പികളും ഗ്ലാസും പിടിച്ച സംഘത്തിലെ ഒരാള്‍ ഇതിലൊരു വണ്ടിയുടെ ചില്ല് അടിച്ച് പൊട്ടിക്കുകയും ചെയ്തു. പിന്നീട് അതിവേഗം തിരുവനന്തപുരം ഭാഗത്ത് നിന്ന് ഒരു വണ്ടി വരുന്നതിന് കണ്ടിരുന്നുവെന്നും, ബാലഭാസ്‌കറിന്റെ വാഹനം ഒന്നര കിലോ മീറ്റര്‍ പിന്നിട്ടപ്പോള്‍ അപകടത്തില്‍പ്പെട്ടതായി കണ്ടെന്നും സോബി വ്യക്തമാക്കി.

വണ്ടിയില്‍ നിന്നിറങ്ങിയപ്പോള്‍....

വണ്ടിയില്‍ നിന്നിറങ്ങിയപ്പോള്‍....

രക്ഷാപ്രവര്‍ത്തനത്തിനായി ഞാന്‍ ഇറങ്ങിയപ്പോള്‍ ഭയപ്പെടുത്തുന്ന കാര്യങ്ങളാണ് സംഭവിച്ചത്. ആളുകള്‍ വന്ന് വണ്ടിയുടെ ബോണറ്റില്‍ അടിച്ചു. വടിവാളു കൊണ്ടായിരുന്നു അവരുടെ ആക്രോശം. വിട്ടുപോകാനായിരുന്നു ഭീഷണി. അന്ന് കണ്ട മുഖങ്ങള്‍ എനിക്ക് ഓര്‍മയുണ്ട്. ഇടതുവശത്ത് കൂടി ഒരു പയ്യന്‍ ഓടി പോകുന്നതും വലത് വശത്ത് ഒരാള്‍ ബൈക്ക് സ്റ്റാര്‍ട്ട് ചെയ്ത് പോകുന്നതും കണ്ടിരുന്നു. ഇവരെ ഒരിക്കലും മറക്കില്ല. മാനേജര്‍ തമ്പിയോട് പറഞ്ഞപ്പോള്‍ പ്രതികരണം നല്ല രീതിയില്‍ ആയിരുന്നില്ല. ഇതൊക്കെ പബ്ലിസിറ്റിയാക്കേണ്ടെന്നാണ് പഞ്ഞത്. 2019 മുതല്‍ തനിക്ക് ഭീഷണിയുണ്ടെന്നും സോബി പറഞ്ഞു.

Thiruvananthapuram
English summary
nia team will go to uae for further investigation in gold smuggling case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X